1 GBP = 99.40INR                       

BREAKING NEWS

ജലീല്‍ പറയുന്ന ഖുര്‍ആന്‍ പാഴ്സല്‍ സ്വീകരിക്കാനുള്ള വ്യവസ്ഥ സി ആപ്റ്റില്‍ ഇല്ലെന്ന് വ്യക്തമാക്കി ചട്ടങ്ങള്‍; കോണ്‍സുലേറ്റിലെ പാഴ്സലുകള്‍ സ്വീകരിച്ചേ മതിയാകൂവെന്ന് നിര്‍ദ്ദേശം നല്‍കിയത് പഴയ എംഡി; ജീവനക്കാരുടെ മൊഴികളില്‍ നിറയുന്നത് അസ്വാഭാവികതകള്‍; മുന്‍ എംഎല്‍എയുടെ അടുത്ത ബന്ധു കണ്ടൈന്മെന്റെ സോണില്‍ നിന്നും കുതിച്ചെത്തി സിസിടിവി ദൃശ്യ പരിശോധന നടത്തിയതും സംശയകരം; എല്‍ബിഎസ് ഡയറക്ടറായുള്ള എം അബ്ദുള്‍ റഹ്മാന്റെ നിയമനവും പരിശോധിക്കും; ജലീലിന്റെ വിശ്വസ്തനും കുരുക്കിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള പാഴ്‌സലുകള്‍ മലപ്പുറത്തേക്കു കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം മുന്‍ സി-ആപ്റ്റ് മേധാവി അബ്ദുള്‍ റഹ്മാനിലേക്ക്. പാഴ്‌സല്‍ ഇടപാട് നടന്ന സമയത്ത് സി-ആപ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഡോ. എം. അബ്ദുള്‍ റഹ്മാന്റെ നിലപാട് കേസില്‍ നിര്‍ണ്ണായകമാകും. ആദ്യം കസ്റ്റംസാകും മൊഴി എടുക്കുക. അതിന് ശേഷം എന്‍ഐഎയും ചോദ്യം ചെയ്തേയ്ക്കും. എല്ലാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാഴ്സല്‍ കൊണ്ടു പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഖുര്‍ആന്‍ കൊടുത്തിട്ടില്ലെന്ന യുഎഇയുടെ നിലപാടും നിര്‍ണ്ണായകമാകും.

സംസ്ഥാനത്തെ പ്രധാന ഇടതു പക്ഷ രാഷ്ട്രീയക്കാരന്റെ ബന്ധുവിനാണ് സിആപറ്റില്‍ മറ്റൊരു താക്കോല്‍ സ്ഥാനമുള്ളത്. കോവിഡു കാലത്ത് കണ്ടൈന്മെന്റ് സോണിലുള്ള ഇദ്ദേഹം ഓഫീസില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് പരിശോധനയുടെ സൂചനകള്‍ ലഭിച്ചതോടെ ഇയാള്‍ ഓഫീസിലെത്തി. സിസിടിവിയും മറ്റും പരിശോധിക്കുകയും ചെയ്തു. അബ്ദുള്‍ റഹ്മാന്റെ ഇടപെടലുകള്‍ക്ക് തെളിവുണ്ടോ എന്ന പരിശോധന നടത്താനാണ് ഇദ്ദേഹം വന്നതെന്ന സംശയവും സജീവമാണ്. ഇങ്ങനെ നിരവധി ദുരൂഹതകള്‍ സി ആപ്റ്റുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതെല്ലാം എന്‍ഐഎ പരിശോധിക്കുന്നുണ്ട്. സി ആപ്റ്റില്‍ നിന്ന് കിട്ടിയ സിടിവി ദൃശ്യങ്ങളുടെ ആധികാരികതയും എഡിറ്റിങ് നടന്നോ എന്ന കാര്യവും കസ്റ്റംസും പരിശോധിക്കും.

കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യംചെയ്ത ജീവനക്കാരെല്ലാം എം.ഡി.യുടെ നിര്‍ദേശപ്രകാരമാണ് പാഴ്‌സലുകള്‍ സ്വീകരിച്ചതെന്നും സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നും മൊഴിനല്‍കിയിരുന്നു. പുറമേനിന്നുള്ള പാഴ്‌സലുകള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥ സി-ആപ്റ്റിനില്ല. എന്നാല്‍, കോണ്‍സുലേറ്റിലെ പാഴ്‌സലുകള്‍ എത്തുമ്പോള്‍ അവ സ്വീകരിക്കാന്‍ അബ്ദുറഹ്മാന്‍ നിര്‍ദ്ദേശം നല്‍കി. ഇതാണ ്സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഡയറക്ടര്‍ നല്‍കുന്ന മൊഴി നിര്‍ണ്ണായകമാണ്. പാഴ്സല്‍ സ്വീകരിക്കുന്നതിലെ ചട്ടലംഘനവും ചര്‍ച്ചയായിട്ടുണ്ട്. എന്നിട്ടും ഇതുവരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല.

ജൂണ്‍ 25-നാണ് പാഴ്‌സലുകള്‍ സി-ആപ്റ്റിലേക്ക് എത്തിച്ചത്. ഇവ പിന്നീട് മലപ്പുറത്തേക്കു കൊണ്ടുപോയി. മതഗ്രന്ഥങ്ങളാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നതെന്ന് സി-ആപ്റ്റ് അധികൃതര്‍ പറയുന്നു. എന്നാല്‍, പാഴ്‌സലുകള്‍ തുറന്ന് പരിശോധിച്ചിരുന്നില്ല. ഇതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. പാഴ്സലുമായി പോയ വാഹനം ബാംഗ്ലൂരുവിലേക്കും പോയതാണ് സൂചനയുണ്ട്. പാഴ്‌സല്‍ ഇടപാട് നടന്നതിന്റെ പിന്നാലെ അബ്ദുള്‍ റഹ്മാനെ സി-ആപ്റ്റ് മേധാവിസ്ഥാനത്തുനിന്ന് മാറ്റി എല്‍.ബി.എസ്. ഡയറക്ടറാക്കി. ഇത് പ്രമോഷന് തുല്യമായ നടപടിയായിരുന്നു. തന്റെ നിര്‍ദേശപ്രകാരമാണ് പാഴ്‌സലുകള്‍ സി-ആപ്റ്റ് സ്വീകരിച്ചതെന്നും അവയ്ക്കുള്ളില്‍ മതഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നതെന്നും സ്ഥാപനത്തിന്റെ ചെയര്‍മാന്‍കൂടിയായ മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു അബ്ദുള്‍ റഹ്മാന്‍. അക്കാലത്ത് ഒരു സര്‍വ്വകലാശാലയുടെ പിവിസിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പ്രൊഫസര്‍ പോലുമല്ലാത്ത ആളെ പിവിസിയാക്കിയതായിരുന്നു വിവാദത്തിന് കാരണമായത്. ഇടതു പക്ഷ സംഘടനകളായിരുന്നു ഇതിനെതിരെ ശബ്ദമുയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജലീല്‍ അബ്ദുള്‍ റഹ്മാനെ ഉന്നത സ്ഥാനത്ത് നിയോഗിച്ചത്. ഇദ്ദേഹം സിആപ്റ്റില്‍ ജോലി ചെയ്യുമ്പോഴാണ് വിവാദ പാഴ്‌സലുകള്‍ മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.

സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകള്‍ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കര്‍ണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡയറക്ടറുടെ അറിവോടെയെന്നാണ് സൂചന. ഇപ്പോഴത്തെ ഡയറക്ടര്‍ ഒന്നും അറിയില്ലെന്നാണ് പറയുന്നത്. ഇതാണ് അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാക്കുന്നത്. ഈ പാഴ്‌സലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം അബ്ദുള്‍ റഹ്മാന് കൂടുതല്‍ നല്ല തസ്തികയില്‍ നിയമനവും കിട്ടി.

സംസ്ഥാനത്ത് ഏറെ പ്രവേശന പരീക്ഷ നടത്തുന്ന സ്ഥാപനമാണ് എല്‍ബിസ്. ഏറെ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട സ്ഥാപനം. സി ആപ്പിറ്റില്‍ ഡയറക്ടറായി ഇരിക്കെ അബ്ദുള്‍ റഹ്മാനെ ഒരു വനിതാ കോളേജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. അതിന് ശേഷമാണ് എല്‍ബിഎസ് എന്ന തന്ത്രപ്രധാന സ്ഥാനത്തേക്ക് സ്ഥലം മാറ്റവും പ്രമോഷനും നല്‍കിയത്. ഇതും ദുരൂഹത ഉയര്‍ത്തുന്നതാണെന്ന അഭിപ്രായം സജീവമാണ്. ഇതിനിടെ അബ്ദുള്‍ റഹ്മാന്റെ നിയമനത്തിന് പിന്നിലെ വസ്തുതകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും മന്ത്രിയുടെ ആവശ്യ പ്രകാരമാണ് പാഴ്‌സല്‍ കൊണ്ടു പോയതെന്നുമാണ് അബ്ദുള്‍ റഹ്മാന്‍ പറയുന്നത്.

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ പിവിസിയായിരുന്നു ഇദ്ദേഹം. സര്‍വ്വകലാശാലയുടെ വിസിയുടെ ചുമതലയും വഹിച്ചു. വിഎച്ച് എസ് ഇ ഡയറക്ടറുമായിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി കസ്റ്റംസും എന്‍ഐഎയും മുന്നോട്ട് പോകുമ്പോള്‍ അബ്ദുള്‍ റഹ്മാന്റെ മൊഴി എടുക്കലും നിര്‍ണ്ണായകമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category