1 GBP = 93.50 INR                       

BREAKING NEWS

ചുങ്കം ജംഗ്ഷനില്‍ ഇടത് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചത് 2018 ഒക്ടോബറില്‍; മൈസൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ അബ്ദുല്‍ ഗഫൂറിന്റെ ജീവനെടുത്തത് പാചക വാതക സിലിണ്ടറുമായി എത്തിയ ലോറി; അപകടത്തില്‍ നെടുമ്പാശേരിയിലെ സ്വര്‍ണ്ണ മാഫിയയെ സംശിച്ച് എന്‍ഐഎ; സ്വപ്നാ സുരേഷിനെ മറയാക്കി റമീസ് കടത്ത് തുടങ്ങിയത് താമരശ്ശേരി ആക്സിഡന്റിന് ശേഷം; കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണത്തില്‍ ദുരൂഹത കണ്ട് കേന്ദ്ര ഏജന്‍സികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെ എന്‍.ഐ.എയും ഇന്റലിജന്‍സ് ഏജന്‍സികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണത്തിന്റെ വിശദാംശങ്ങലാണ് തേടുന്നത്.

കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നില്‍ ഗൂഢാലോചന എന്തെങ്കിലും ഉണ്ടോ എന്നാകും പരിശോധിക്കുക. കൊടുവള്ളി മാഫിയയ്ക്ക് തിരുവനന്തപുരം സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഈ സാഹചര്യത്തിലാണ് 2018ലെ അപകടം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍.ഐ.എയ്ക്ക് ഏകദേശ ചിത്രം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നു വിശദമായി അന്വേഷിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തത്. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുന്‍ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എംഎല്‍എയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത നിറയുന്നത്. കൊടുവള്ളിയാണ് സ്വര്‍ണ്ണ കടത്തിന്റേയും ഹവാല ഇടപാടുകളുടേയും കേന്ദ്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കൊടുവള്ളിയില്‍ എന്‍ഐഎയും കസ്റ്റംസും വ്യാപക റെയ്ഡുകള്‍ നടത്തി. ഇതിനിടെയാണ് ഗഫൂറിന്റെ അപകട മരണത്തിലെ സംശയങ്ങള്‍ തുടങ്ങുന്നത്.

പുലര്‍ച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. മുസ്ലിം ലീഗില്‍ നിന്ന് ഇടതുപക്ഷത്ത് എത്തിയ നേതാവാണ് കാരാട്ട് റസാഖ്. കൊടുവള്ളിയില്‍ ഏറെ സ്വാധീനമുള്ള കാരാട്ട് റസാഖിനെ മുന്നില്‍ നിര്‍ത്തിയാണ് കൊടുവള്ളിയില്‍ ഇടതുപക്ഷം നിയമസഭയില്‍ ജയിച്ചു കയറിയത്. ഇതിന് ശേഷം പല വിവാദങ്ങളിലും കാരാട്ട് റസാഖ് ഉള്‍പ്പെട്ടു.

സിപിഎം സെക്രട്ടറി കോടിയേരി ജനജാഗ്രതാ യാത്രയില്‍ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു ഈ വിഷയത്തില്‍ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎല്‍എ എത്തിയതും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. ആഡംബരക്കാറും ആഡംബര ജീവിതവും എല്ലാ പാര്‍ട്ടിക്കുമുണ്ട്. ഇപ്പോള്‍ ആഡംബരം എന്നൊന്നില്ല. വേണ്ട സൗകര്യങ്ങള്‍ എല്ലാ പാര്‍ട്ടിക്കുമുണ്ട്. കോടിയേരി ബാലകൃഷ്ണനായി കാര്‍ ഏര്‍പെടുത്തിയതില്‍ കൊടുവള്ളിയിലെ പ്രാദേശിക സംഘാടക സമിതിക്ക് വീഴ്ച് പറ്റിയെന്നു പറയാനാകില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.

സിപിഎം പോലും ഇതിനെ തള്ളി പറയുകയും ചെയ്തു. ജനജാഗ്രതാ യാത്രയില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളും ഉദ്ഘാടന കേന്ദ്രമായ കാസര്‍കോട് ജില്ലയില്‍നിന്ന് ഏര്‍പ്പെടുത്തിയതാണ്. ഈ വാഹനങ്ങളെക്കുറിച്ച് ആര്‍ക്കും പരാതിയുമില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ച ശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയാറാക്കി വച്ചിരുന്നു. എന്നാല്‍ വാഹനം തകരാറായതിനെ തുടര്‍ന്നാണ് പ്രാദേശിക സംഘാടക സമിതി പകരം സംവിധാനമായി ആഡംബര കാര്‍ എത്തിച്ചതെന്നായികുന്നു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

എങ്കിലും വിവാദത്തിന് ഇടായാക്കിയേയ്ക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി. കാറുമായി ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന് യാതൊരു ബന്ധവുമില്ല. യാത്രയുടെ വിജയം കണ്ട് ബിജെപിയും മുസ്്ലിം ലീഗുമാണ് പ്രചാരവേലയ്ക്ക് പിന്നിലെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി വിശദീകരിച്ചിരുന്നു.

സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിയായിരുന്ന കാരാട്ട് ഫൈസലിന്റേതായിരുന്നു ഈ കാര്‍. ഈ കേസില്‍ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം പൊളിയാണെന്ന് തെളിഞ്ഞിരുന്നു. കാരാട്ട് ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയും ചെയ്തു. കേസില്‍ ഫൈസല്‍ ഏഴാം പ്രതിയായിരുന്നെന്നും തന്റെ ബിസിനസ് പങ്കാളിയായിരുന്നു ഫൈസല്‍ എന്നും കൂട്ട്പ്രതി ഷഹബാസ് വെളിപ്പെടുത്തി. കരിപ്പൂര്‍ സ്വര്‍ണകേസില്‍ തന്റെ കൂടെ ഫൈസല്‍ കാക്കനാട് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഷഹബാസ് വെളിപ്പെടുത്തിയിരുന്നു. കാരാട്ട് ഫൈസലുമായും കാരാട്ട് റസാഖിനെ അടുത്ത ബന്ധമാണുള്ളത്.

സ്വര്‍ണക്കടത്തുകാരന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് കാരാട്ട് റസാഖും പി.ടി.എ. റഹിം എംഎല്‍എയും മറ്റൊരു വിവാദത്തിലും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി അബ്ദുള്‍ ലെയിസിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചതാണ് വിവാദത്തിന് കാരണം. കൊഫേപോസ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അബ്ദുള്‍ ലെയിസ്. ലെയിസിന്റെ ഓഫീസ് ഇടത് എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. അബ്ദുള്‍ ലെയിസിനൊപ്പം കാരാട്ട് റസാഖ്, പി.ടി.എ. റഹീം എന്നീ എംഎല്‍എമാരും കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിലുണ്ടായിരുന്നു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകള്‍ക്ക് കാരാട്ട് റസാഖ് വിജയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category