1 GBP = 93.50 INR                       

BREAKING NEWS

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി; പരിക്കേറ്റ പത്തു പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയില്‍; രക്ഷാപ്രവര്‍ത്തനം നടത്താന്‍ എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു; കാലാവസ്ഥ പരിഗണിച്ചു എയര്‍ ലിഫ്റ്റിങ്ങും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി; വ്യോമസേനയോട് ഹെലികോപ്ടര്‍ ആവശ്യപ്പെട്ടു; അറുപതോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍; മണ്ണിനടിയില്‍ പെട്ടത് അഞ്ച് ലയങ്ങള്‍; സമീപത്തെ ആശുപത്രികള്‍ക്കു തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി

Britishmalayali
kz´wteJI³

മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതായി സൂചന. മണ്ണിനടിയില്‍നിന്ന് അഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തതായാണ് പുറത്തുവരുന്ന വിവരം. പത്തോളെ പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇവര്‍ മുന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനിടെ എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു. അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. പെരിയവരെ പാലം തകര്‍ന്നു. സ്ഥിതി അതീവഗുരുതരമാണ്.

അതിനിടെ ഇവിടെ എയര്‍ ലിഫ്റ്റിങ് ആലോചിക്കുന്നതായി റവന്യൂ മന്ത്രി അറിയിച്ചു. കാലവസ്ഥ കൂടി പരിഗണിച്ചാകും ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടര്‍ സംസ്ഥാനം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടന്നാല്‍ എന്‍ഡിആര്‍ഫ് സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് ഹെലികോപ്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ സമീപത്തെ ആശുപത്രികള്‍ക്കു തയാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനിനിവാസികള്‍ പറയുന്നു.പെരിയവരെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമുണ്ട്. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.

രാത്രി 10.30 തോടെ 5 ലൈന്‍ കട്ടിടത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നെന്നും ഇതില്‍ രണ്ട് കെട്ടിടം മാത്രമെ ഇപ്പോള്‍ പുറത്തുകാണാവുന്ന അവസ്ഥയിലുള്ളു എന്നും പെട്ടിമുടിയില്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രാജമല ബ്ലോക്കിലെ താമസക്കാരന്‍ പ്രകാശ് മറുനാടനോട് പ്രതികരിച്ചു. മലയിഞ്ഞ് അപ്പാടെ കെട്ടിടങ്ങള്‍ മൂടിയ നിലയിലാണെന്നും ദുരന്തം ഭീകരമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രാകാശ് മറുനാടനോട് വ്യക്തമാക്കി.

87 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 65 പേരേയും കാണാനില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ദുരന്ത വ്യാപ്തി വലുതാകുമെന്നാണ് വിലയിരുത്തല്‍. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. മഴയെ തുടര്‍ന്നാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

അപകടമുണ്ടായ മൂന്ന് ലൈനുകളിലായി 84 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category