1 GBP = 93.50 INR                       

BREAKING NEWS

മയക്കുമരുന്ന് കേസില്‍ കനേഡിയന്‍ പൗരന് വധശിക്ഷ വിധിച്ച് ചൈന; ശിക്ഷ വിധിച്ചത് ഗുവാന്‍ഷൂ പ്രവിശ്യാ കോടതി; അടുത്തിടെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ കനേഡിയന്‍ പൗരന്‍

Britishmalayali
kz´wteJI³

ബീജിങ്: മയക്കുമരുന്ന് കേസില്‍ പ്രതിയായ കനേഡിയന്‍ പൗരന് വധശിക്ഷ വിധിച്ച് ചൈന. കീറ്റാമൈന്‍ മയക്കുമരുന്ന് കൈവശം വച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ഗുവാന്‍ഷൂ പ്രവിശ്യയിലെ കോടതിയാണ് ഷൂ വെയ്ഹോംഗ് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇയാളുടെ സുഹൃത്തായ വെന്‍ ഗുവാന്‍ഷിയോംഗിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്നാമത്തെ കനേഡിയന്‍ പൗരനാണിയാള്‍.ചൈനയുടെ വാവേയ് കമ്പനിയുടെ എക്സിക്യൂട്ടിവ് അംഗമായ മെംഗ് വാന്‍ഷൗവിനെ 2018ല്‍ വാന്‍കൂറില്‍ വച്ച് കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനിടെയാണ് അടുത്ത വധശിക്ഷ.2016 ഒക്ടോബര്‍ മുതല്‍ ഷൂ വെയ്ഹോംഗും സുഹൃത്തും ചേര്‍ന്ന് കീറ്റാമൈന്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതായും തുടര്‍ന്ന് പൊലീസ് ഷൂവിന്റെ പക്കല്‍ നിന്നും 120 കിലോഗ്രാം കീറ്റാമൈന്‍ പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ ചൈന - കാനഡ സംഘര്‍ഷങ്ങളുമായി ഈ കേസിന് യാതൊരു ബന്ധവുമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വര്‍ഷമാണ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ റോബര്‍ട്ട് ലോയ്ഡ്, ഫാന്‍ വെയ് എന്നീ രണ്ട് കനേഡിയന്‍ പൗരന്മാര്‍ക്ക് ചൈന വധശിക്ഷ വിധിച്ചത്. ഈ വര്‍ഷം ആദ്യം ചാരവൃത്തി ആരോപിച്ച് മൈക്കല്‍ സ്പാവോര്‍, മൈക്കേല്‍ കോവ്‌റിഗ് എന്നീ കനേഡിയന്‍ പൗരന്മാരെ ചൈന പിടികൂടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category