1 GBP = 93.50 INR                       

BREAKING NEWS

തമിഴ്മേഖലകളില്‍ പോലും മുന്നേറ്റമുണ്ടാക്കി രാജപക്സെ കുടുംബം; റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് സമ്പൂര്‍ണ്ണ പരാജയം; ഇന്ത്യയുമായി കൂടുതല്‍ അടുത്തതോടെ മഹീന്ദ്ര രാജപക്സെയ്ക്ക് പ്രധാനമന്ത്രിയാകാന്‍ വീണ്ടും അവസരമൊരുങ്ങുന്നു; ശ്രീലങ്കയില്‍ വീണ്ടും കരുത്ത് കാട്ടി ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി; പ്രസിഡന്റിന് ലങ്കയില്‍ അധികാരം കൂടിയേക്കും

Britishmalayali
kz´wteJI³

കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയോട് ഒരുകാലത്ത് താല്‍പ്പര്യം കാട്ടാത്ത ഭരണ നേതൃത്വമായിരുന്നു രാജപക്സെയുടേത്. ചൈനയുമായിട്ടായിരുന്നു കൂടുതല്‍ സൗഹൃദം. ഇതേ തുടര്‍ന്ന് ചില ഇടപെടല്‍ ഇന്ത്യ നടത്തി. ഇതായിരുന്നു 2015ല്‍ രാജപക്സെയ്ക്ക് ഭരണം നഷ്ടമാക്കിയത്. എന്നാല്‍ കാലം മാറിയപ്പോള്‍ അവര്‍ ഇന്ത്യയുമായി അടുത്തു. ഇതിന്റെ പ്രതിഫലനങ്ങള്‍ വോട്ടെടുപ്പ് ഫലത്തിലും ദൃശ്യമാണ്.

13 ഇലക്ടറല്‍ ജില്ലകളില്‍ 9 എണ്ണത്തിലും പീപ്പിള്‍സ് പാര്‍ട്ടി മുന്നിലാണ്. ആകെ 22 ഇലക്ടറല്‍ ജില്ലകളാണുള്ളത്. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യുഎന്‍പി) വന്‍ തിരിച്ചടി നേരിട്ടു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാര്‍ട്ടിയുടെ നില. യുഎന്‍പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസയുടെ സമാഗി ജനബലവേഗയ പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. മാര്‍ക്സിസ്റ്റ് ആഭിമുഖ്യമുള്ള ജനത വിമുക്തി പെരമുന (ജെവിപി) സഖ്യം പോലും യുഎന്‍പിയേക്കാള്‍ വോട്ടുകള്‍ നേടി. ഇത് വിക്രമസിംഗെയ്ക്ക് വലിയ തിരിച്ചടിയാണ്. ഗോട്ടബയ രാജപക്സെ പ്രസിഡന്റായുള്ള അധികാരശ്രേണിയില്‍ സഹോദരന്‍ മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയാകാനാണ് സാധ്യത. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാല്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കാനാകും പീപ്പിള്‍സ് പാര്‍ട്ടിയുടെ ശ്രമം.

സിംഹള ഭൂരിപക്ഷമുള്ള തെക്കന്‍ ജില്ലകളില്‍ 70% വോട്ടുകള്‍ വരെ നേടിയാണ് പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്നേറ്റം. ജാഫ്ന ഉള്‍പ്പെടെയുള്ള തമിഴ് ഭൂരിപക്ഷ മേഖലകളില്‍ മാത്രമാണ് എസ്എല്‍പിപിക്ക് അല്‍പ്പം കോട്ടമുണ്ടായത്. എങ്കിലും തമിഴ് മേഖലകളില്‍ പോലും രാജപക്സെയുടെ പാര്‍ട്ടിയുമായി സഖ്യത്തിലുള്ള തമിഴ് ഈഴം പീപ്പിള്‍സ് പാര്‍ട്ടി നേട്ടമുണ്ടാക്കി. ഇത് ഇന്ത്യന്‍ ഇടപെടലുകള്‍ രാജപ്കസെ കുടുംബത്തിന് അനുകൂലമായി മാറിയതിന്റെ സൂചനയാണ്. 225 അംഗ പാര്‍ലമെന്റില്‍ 196 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകള്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കും.

വ്യാഴാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 225 അംഗ പാര്‍ലമെന്റില്‍ എസ്.എല്‍.പി.പി. വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നാണ് സൂചനയില്‍ വ്യക്തമാവുന്നതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറഞ്ഞു. വടക്കന്‍ ശ്രീലങ്കയില്‍ തമിഴ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ളിടത്ത് ജാഫ്ന പോളിങ് ഡിവിഷനില്‍ തമിഴ് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. അതേസമയം, തമിഴ് നോര്‍ത്തില്‍ രാജപക്സെ സഖ്യത്തിനാണ് മേല്‍ക്കൈ. ജാഫ്ന ജില്ലയിലെ മറ്റൊരു ഡിവിഷനില്‍ ഈഴം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (ഇ.പി.ഡി.പി.) തമിഴ് നാഷണല്‍ അലയന്‍സിനെ (ടി.എന്‍.എ.) പിന്നിലാക്കി.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എല്‍.പി.പി. സ്ഥാപകനും ദേശീയസംഘാടകനുമായ ബേസില്‍ രാജപക്സെ പറഞ്ഞു. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെയും കാവല്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും സഹോദരനാണ് ബേസില്‍. മഹിന്ദ രാജപക്സെ വടക്കുപടിഞ്ഞാറന്മേഖലയിലെ കരുനേഗലയില്‍നിന്നാണ് ജനവിധിതേടുന്നത്. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ തന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പ്രസിഡന്റ് ഗോതാബയ രാജപക്സെ പ്രതീക്ഷിക്കുന്നത്. അത്രയുംഭൂരിപക്ഷമുണ്ടെങ്കിലേ 2015-ല്‍ ഭരണഘടനാഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങള്‍ അദ്ദേഹത്തിന് പുനഃസ്ഥാപിച്ചെടുക്കാന്‍ പറ്റൂ.

ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 60 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇന്ന് മുഴുവന്‍ ഫലവും പുറത്തുവരും. മാര്‍ച്ച് രണ്ടിനാണ് പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കാലാവധി തീരുന്നതിന് ആറുമാസംമുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category