1 GBP = 93.50 INR                       

BREAKING NEWS

കരിപ്പൂര്‍ വിമാന അപകടത്തിലെ മരണം 16 ആയി; പൈലറ്റിന് പിന്നാലെ മരിച്ചത് ഒരു സ്ത്രീയും രണ്ട് കുട്ടികളും അടക്കമുള്ള യാത്രക്കാര്‍; മരണസംഖ്യ ഉയര്‍ന്നേക്കും; മൃതദേഹങ്ങള്‍ കോഴിക്കോട്ടെ ആശുപത്രികളില്‍; മുപ്പതോളം പേര്‍ക്ക് സാരമായ പരിക്ക്; വിമാനത്തിലുണ്ടായിരുന്നത് 10 കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പടെ 191 പേര്‍; രക്ഷാ പ്രവര്‍ത്തനങ്ങളുമായി പൊലീസും അഗ്നിശമന സേനയും

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരണം 16 ആയി. ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പടെയാണ് മരിച്ചതെന്ന് മലപ്പുറം ഡിഎംഒ അറിയിക്കുന്നത്. മുന്‍പ് രണ്ട് പുരുഷ യാത്രക്കാര്‍ മരിച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ രാജീവന്‍, പിലശ്ശേരി സ്വദേശി ഷറഫൂദ്ദീന്‍, വിമാന പൈലറ്റ് ദീപക് വസന്ത് എന്നിവരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സഹപൈലറ്റിന്റെ നില അതീവഗുരുതരമാണ്. കനത്ത മഴയെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

10 കുഞ്ഞുങ്ങള്‍, ആറ് ജീവനക്കാര്‍ അടക്കം 194 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നു എന്നതാണ് ഒടുവിലായി ലഭിക്കുന്ന വവരം. ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തിയ എയര്‍ ഇന്ത്യ 1344 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുന്ന നടപടിയാണ് പുരോഗമിക്കുന്നത്. യാത്രക്കാരുടെ നില അതീവ ഗുരുതമെന്നാണ് കരുതുന്നത്. 20 യാത്രക്കാരെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്, വിമാനത്തിന്റെ ജീവനക്കാര്‍ ഉള്‍പ്പടെ 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ികിത്സ ജില്ലാഭരണകൂടം സജ്ജമാക്കി കഴിഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.കനത്ത മഴയെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച യാത്രക്കാരന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട്ടെ രണ്ട് ആശുപത്രിയിലായി 30 ലധികം യാത്രക്കാരെ പ്രവേശിപ്പിച്ചു. ക്യാബിന്‍ ക്രൂ അടക്കമുള്ള സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ബോധം തെളിഞ്ഞിട്ടില്ല.

വിമാനത്തില്‍ നിന്ന് തീ ഉയരാനുള്ള സാഹചര്യം ഉണ്ടായെങ്കിലും അഗ്നിശമന സേനയുടെ ഇടപടെലും മഴയും അപകടത്തിന്റെ തീവ്രത കുറച്ചു.ഗുരുതര പരുക്കേറ്റവരെ അടിയന്തര ചികിത്സയ്ക്ക് ലഭിച്ചു. മെഡിക്കല്‍ സംഘം പരുക്കേറ്റ യാത്രക്കാര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോടുള്ള ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ മാറ്റുന്നുണ്ട്. വിമാനത്തിന്റെ പൈലറ്റ് മരിച്ചുവെന്നുമാണ വിവരം. വലിയ തരത്തിലുള്ള രക്ഷാദൗത്യമാണ് കരിപ്പൂരില്‍ നടക്കുന്നത്.

വലിയ അത്യാഹിതം സംഭവിച്ചു എന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി വീണ് ഒരു ഭാഗത്തേക്ക് മറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്.

പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകള്‍ക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകര്‍ന്നുപോയി.

റണ്‍വേയില്‍ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വ്യത്തങ്ങള്‍ അറിയിച്ചു. നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാന്‍ഡു ചെയ്തത് റണ്‍വേയില്‍ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റണ്‍വേ കടന്ന് മുന്നോട്ടു പോയി. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് രാമനാട്ടുകര ബൈപ്പാസ് വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, കൊണ്ടോട്ടി വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുമുള്ള റോഡുകള്‍ ഒഴിഞ്ഞു കൊടുക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

വിമാനത്തില്‍ കുടുങ്ങി കിടക്കുന്ന പലയാത്രക്കാരേയും ഇപ്പോഴും പുറത്തെടുക്കാന്‍ ആയിട്ടില്ല. പൈലറ്റ് ദീപക് വസന്താണ് മരിച്ചത്. കോ പൈലറ്റ് അഖിലേിന്റെ നില അതീവഗുരുതരമാണ്.199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാബിന്‍ ക്രൂ അക്ഷയപാല്‍ സിങ്. ലളിതാ കുമാരി , ബിസ് വാസ് എന്നിവരും ജീവനക്കാരിയി ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടത് എയര്‍ ഇന്ത്യ എ. എക്‌സ് ബി. 1344 ബോയിങ് 737 വിമാനമാണ്.നിരവധി യാത്രക്കാര്‍ക്ക് പരിക്കെന്ന് സൂചന. ലാന്ഡിങ്ങിന് ഇടയിലാണ് വിമാനം അപകടത്തില്‍പ്പെട്ട്. വിമാനത്തിന്റെ മുന്‍ബാഗം രണ്ടായി പിളര്‍ന്നു. . കോക്ക് പിറ്റ് മുതല്‍ മുതല്‍ വാതില്‍ വരെ രണ്ടായി പിളര്‍ന്നു. ആളുകള്‍ പ്രവേശിക്കുന്ന ഡോര്‍ വരെയാണ് പിളര്‍ന്നത്. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ തെറിച്ചു വീഴുകയായിരുന്നു. വിമാനത്തില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് റെണ്‍വെയില്‍ വെള്ളം കിടന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് സൂചന. യാത്രക്കാര്‍ക്ക് പരിക്കെന്ന് പ്രാഥമിക നിഗമനം. വിമാനത്തില്‍ 177 യാത്രക്കാര്‍ ഉണ്ടായാരുന്നതായി അധികൃതര്‍ നല്‍കുന്ന വിവരം. വിമാനത്തില്‍ നിന്ന് പുക ഉയരുകയാണ്. അഗ്നിശമന സേനയുടേയും നേതൃത്തതില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അല്‍പം മുന്‍പാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന വിവരമാണ് പുറത്തുവരുന്നത്. യാത്രക്കാര്‍ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category