1 GBP = 94.80 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപത സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരം ഇന്ന് നടക്കും

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരത്തിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന്. ഫൈനല്‍ മത്സരത്തിലെ കടക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. മത്സരാര്‍ത്ഥികള്‍ കൂടുതല്‍ ആവേശത്തോടെയും ഉത്സാഹത്തോടെയും  മൂന്നാം റൗണ്ട് മത്സരത്തിലേക്ക് പ്രവേശിച്ചു.

ഇന്നത്തേതുള്‍പ്പെടെ രണ്ട് മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ റൗണ്ട് മത്സരങ്ങള്‍ സമാപിക്കും. ഈ റൗണ്ടിലെ മൂന്ന് ആഴ്ചകളിലെ മത്സരങ്ങള്‍ക്കെല്ലാം കൂടി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന ഓരോ എയ്ജ് ഗ്രൂപ്പിലെയും എട്ട് കുട്ടികള്‍ വീതം ഈമാസം 29തിന് നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടും. ഫൈനല്‍ മത്സരം ലൈവ് ആയിട്ട്, ഗവണ്മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രത്യേക വേദിയിലായിരിക്കും നടത്തപ്പെടുക.

മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബൈബിള്‍ പഠന ഭാഗങ്ങള്‍ മനസിലാക്കുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category