1 GBP = 93.50 INR                       

BREAKING NEWS

ഒരാഴ്ചയില്‍ രോഗികളായത് പ്രതിദിനം 3700 പേര്‍ മാത്രം; മരണവും ഗണ്യമായി കുറഞ്ഞു; പ്രതീക്ഷയോടെ ബ്രിട്ടന്‍ മുന്‍പോട്ടു പോകുമ്പോള്‍ സൂര്യോദയം; വെയില്‍ കണ്ട ബ്രിട്ടീഷുകാര്‍ തുണി പറിച്ച് തെരുവിലേക്ക്; എല്ലാം കുളമായേക്കുമെന്ന ആശങ്കയോടെ ബ്രിട്ടന്‍

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ ഇന്ന് രേഖപ്പെടുത്തിയത് 871 പുതിയ കോവിഡ് 19 കേസുകള്‍. രോഗവ്യാപന തോത് കഴിഞ്ഞമാസം ക്രമതീതമായി വര്‍ദ്ധിച്ചത് കൊറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ ഈ തോത് 12 ശതമാനത്തോളം കുറഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന മരണസംഖ്യയിലും കുറവ് കാണുന്നുണ്ട്. ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങള്‍ 98 എണ്ണം മാത്രമായിരുന്നു. അതേ സമയം, ആയിരങ്ങളുടെ സ്വാബ് ടെസ്റ്റിലൂടെ രോഗവ്യാപനത്തിന്റെ തോത് നിരീക്ഷിക്കുന്ന ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഇപ്പോഴും ബ്രിട്ടനില്‍ പ്രതിദിനം 3,700 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുന്നു എന്നാണ്. കഴിഞ്ഞയാഴ്ച്ച ഇത് 4,200 ആയിരുന്നു.

ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയ 98 മരണങ്ങളില്‍ പത്തെണ്ണം എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ ആശുപത്രികളിലാണ് സംഭവിച്ചത്. വെയില്‍സില്‍ ഇന്നലെ ഏഴ് മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ സ്‌കോട്ട്ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മരണങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. മരണസംഖ്യ കുറയുന്നുണ്ടെങ്കിലും, പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ല എന്നത് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. മാത്രമല്ല 0.8 നും 0.9 നും ഇടയിലുണ്ടായിരുന്ന ആര്‍ നിരക്ക് 08. നും 1 നും ഇടയിലായി വര്‍ദ്ധിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഈ ആശങ്കകള്‍ക്കിടയിലായിരുന്നു ഇന്നലെ സൂര്യന്‍ ഉദിച്ചുയര്‍ന്നത്. കഴിഞ്ഞ 17 വര്‍ഷങ്ങളിലെ, ഏറ്റവും താപമേറിയ ആഗസ്റ്റ് ദിനമായിരുന്നു ഇന്നലെ ദര്‍ശിച്ചത്. വെയില്‍ മൂത്തതോടെ ബാറുകളിലും പബ്ബുകളിലും കൂട്ടംകൂട്ടമായി ആളുകളെത്താന്‍ തുടങ്ങി. ഫേസ്മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ധാരാളം പേര്‍ തെരുവുകളില്‍ കൂട്ടംകൂടാനും തുടങ്ങി. ഡോര്‍സെറ്റിലേയും ബ്രൈറ്റണിലേയും ബീച്ചുകളില്‍ വെയില്‍ കായാന്‍ ആയിരങ്ങളാണ് എത്തിയത്.

ബേണ്‍മൗത്തില്‍ തദ്ദേശവാസികളും സന്ദര്‍ശകരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. മാലിന്യങ്ങള്‍ ബീച്ചില്‍ കൂട്ടിയിടുന്നതിനെ കുറിച്ചുള്ള തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. സാമൂഹിക അകലം പാലിക്കാതേയും മാസ്‌ക് ധരിക്കാതെയും എത്തിയ സന്ദര്‍ശകര്‍ ലോക്കല്‍ കൗണ്‍സില്‍ അധികൃതര്‍ക്കും പോലീസിനും പലയിടങ്ങളിലും തലവേദന സൃഷ്ടിച്ചു. ലോക്ക്ഡൗണിന്റെ കഠിനപ്രയത്നത്തെ വിഫലമാക്കാനുള്ള ഒരുക്കത്തിലാണ് ബീച്ചുകളില്‍ തടിച്ചുകൂടുന്നവര്‍ എന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം മൂന്നിരട്ടി ആയതോടെ പ്രസ്റ്റണ്‍ ലോക്ക്ഡൗണിലേക്ക്
കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കേവലം രണ്ടാഴ്ച്ചകൊണ്ട് മൂന്നിരട്ടിയായി ഉയര്‍ന്നതോടെ ഇന്നുമുതല്‍ പ്രസ്റ്റണില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേ സമയം ലങ്കാഷയറിലെ നിയന്ത്രണങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു.ആര്‍ക്കും തന്നെ, മറ്റൊരു കുടുംബത്തിലെ വ്യക്തിയേയോ വ്യക്തികളേയോ വീടുകള്‍ക്കകത്തോ പുറത്തോ കണ്ടുമുട്ടുവാനുള്ള അനുമതിയില്ല. മാത്രമല്ല, പബ്ബ് തുടങ്ങിയ പൊതുയിടങ്ങളിലും മറ്റുള്ളവരുമായി ഒരുമിച്ച് ഇരിക്കരുതെന്നും നിയന്ത്രണമുണ്ട്.

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലും കൊറോണ നിയന്ത്രണത്തിനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്. അതുപോലെത്തന്നെ ലങ്കാഷയറിന്റെ മറ്റു ഭാഗങ്ങളിലും വെസ്റ്റ് യോര്‍ക്കഷയറിലും നിയന്ത്രണങ്ങള്‍ ഉണ്ട്. ഇവിടങ്ങളില്‍ രോഗവ്യാപന തോത് ഇനിയും കുറഞ്ഞിട്ടില്ലാത്തതിനാലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബെഡ്ഫോര്‍ഡും സ്വിന്‍ഡനും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ രോഗവ്യാപനം അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category