1 GBP = 93.50 INR                       

BREAKING NEWS

അപ്രതീക്ഷിത നീക്കത്തിലൂടെ ചൈനയുടെ നടുവ് തല്ലിയൊടിച്ച് ട്രംപ്; 45 ദിവസത്തിനകം ടിക്ടോക്കും വി ചാറ്റും നിരോധിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്; ഇന്ത്യന്‍ മാതൃക പിന്തുടര്‍ന്നുള്ള നീക്കത്തില്‍ ഞെട്ടി വിറച്ച് ചൈന; ചൈനയും അമേരിക്കയും നേരിട്ടേറ്റുമുട്ടുമ്പോള്‍ ആശങ്കപ്പെട്ട് ലോക വിപണി

Britishmalayali
kz´wteJI³

തികച്ചും നാടകീയമായ സംഭവവികാസത്തില്‍ ചൈനയുടെ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കും മെസേജിംഗ് ആപ്പായ വി ചാറ്റും ഒരു എക്സിക്യുട്ടീവ് ഓര്‍ഡറിലൂടെ നിരോധിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. ചൈനയുമായുള്ള സംഘര്‍ഷം കൂടിവരുന്ന സമയത്ത് ഇത്തരത്തിലൊരു നടപടിയെടുത്തത് ലോകവിപണിയെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. അടിയന്ത്രഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രസിഡണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

ഇതനുസരിച്ച് ടിക്ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന് ഈ ആപ്പ് മറ്റുള്ളവര്‍ക്ക് വില്‍ക്കുവാന്‍ 45 ദിവസം അനുവദിച്ചിട്ടുണ്ട്. ഇതേകാലയളവില്‍ വി ചാറ്റിനെ അമേരിക്കയില്‍ നിരോധിക്കുകയും ചെയ്യും. അതുപോലെ വി ചാറ്റ് ഉടമസ്ഥന്‍ ടെന്‍സെന്റുമായി ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ വിലക്കിയിട്ടുമുണ്ട്. ടെസ്ല, സ്നാപ് ഐ എന്‍ സി, റെഡിറ്റ് എന്നിവയിലും ടെന്‍സെന്റിന് ഓഹരികളുണ്ട്. ഈ ഉത്തരവോടെ ഇന്നലെ ഏഷ്യന്‍ വിപണിയില്‍ ടെന്‍സെന്റിന്റെ ഓഹരി 10 ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ നിക്ഷേപങ്ങള്‍ ടെന്‍സെന്റ് വിറ്റഴിക്കുമോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

നേരത്തേ ടെക്സാസിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക ഒഴിപ്പിച്ചപ്പോള്‍ സമാനമായ പ്രതികാര നടപടിയുമായി ചൈന എത്തിയിരുന്നു. ഇപ്പോള്‍ അമേരിക്ക എടുത്ത നടപടിയേയും ചൈന രൂഷമായി വിമര്‍ശിച്ചു. മാത്രമല്ല അമേരിക്കന്‍ ഉപഭോക്താക്കളും കമ്പനികളുമായിരിക്കും ഇതിന്റെ നഷ്ടം അനുഭവിക്കുക എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേ സമയം ഈ തീരുമാനത്തിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിക്കുമെന്നാണ് ടിക്ടോക്ക് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതിന് പ്രതികാരമായി ചില പ്രധാന അമേരിക്കന്‍ കമ്പനികളെ ചൈനയും വിലക്കിയേക്കാം എന്നാണ് കണക്ക് കൂട്ടുന്നത്. ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ ചൈനയും നിരോധിക്കുമോ എന്നാണ് ഇപ്പോള്‍ ഐ ടി ലോകം ആകാംക്ഷയോടെ നോക്കുന്നത്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അതൊരു വിവര സാങ്കേതികവിദ്യാ യുദ്ധമായി മാറും എന്നാണ് കരുതപ്പെടുന്നത്. ടിക്ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സുരക്ഷാ ഭീഷണിയെ മറികടക്കുവാന്‍, ടിക്ടോക്ക് വാങ്ങുവാന്‍ ഉദ്ദേശിക്കുകയായിരുന്നു മൈക്രോസോഫ്റ്റ്. ട്രംപിന്റെ ഈ തീരുമാനം കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ മൈക്രോസോഫ്റ്റിനുണ്ടായിട്ടുണ്ട്.

ഇനിയുള്ള 45 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സുമായി ഏതെങ്കിലും ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ നിരോധനം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതുപോലെ 45 ദിവസത്തിനുള്ളില്‍ ആപ്പ് വിറ്റില്ലെങ്കില്‍ അത് അമേരിക്കയില്‍ നിരോധിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു ഉത്തരവിലാണ് ഇതേ നിബന്ധനകളോടെ വി ചാറ്റിനേയും നിരോധിച്ചിട്ടുള്ളത്.

ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായ ചിന്താഗതി വളര്‍ത്തുവാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ടിക്ടോക്ക് ഉപയോഗിക്കുന്നു എന്ന് നേര്‍ത്തേ ആരോപണമുയര്‍ന്നിരുന്നു. അതുപോലെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും പല തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല, ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്ന ഉയ്ഗൂര്‍ മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ ഉള്‍പ്പടെ പല പ്രശ്നങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ 2017 ല്‍ ഉണ്ടാക്കിയ ഒരു നിയമ പ്രകാരം എല്ലാ ചൈനീസ് കമ്പനികളും ചൈനയുടെ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കേണ്ടതുണ്ട്. ഇത് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മീതെയുള്ള കനത്ത ഭീഷണിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category