1 GBP = 93.50 INR                       

BREAKING NEWS

അഴിമതി ആരോപണം നേരിടാനാകാതെ നാടുവിട്ട സ്പാനിഷ് രാജാവ് ഒളിവില്‍ താമസിക്കുന്നത് അബുദാബിയിലെ അത്യാഡംബര ഹോട്ടലില്‍; എമിറേറ്റ്സ് പാലസ് ഹോട്ടലില്‍; താമസിക്കാന്‍ ജുവാന്‍ കാര്‍ലോസ് ദിവസവും നല്‍കുന്നത് ഒന്‍പതു ലക്ഷം രൂപ

Britishmalayali
kz´wteJI³

നാടുവിട്ടോടിയ സ്പാനിഷ് രാജാവ് ഒളിവില്‍ താമസിക്കുന്നത് അബുദാബിയിലാണെന്ന് കണ്ടെത്തി. ലോകത്തിലെ തന്നെ ഏറ്റവുമധികം ചെലവേറിയ ഹോട്ടലുകളിലൊന്നായ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യുട്ടില്‍ പ്രതിദിനം ഒന്‍പതു ലക്ഷം രൂപ വാടകയ്ക്കാണ് രാജവ് താമസിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രാജാവ് ഹോട്ടലിലെത്തിയതെന്നും ഒരു പ്രമുഖ സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൃത്യം അതേസമയത്താണ് രാജാവിന്റെ മകന്‍ അദ്ദേഹത്തിന്റെ കത്ത് പുറത്തുവിട്ടതെന്നും അവര്‍ പറയുന്നു.

സ്പെയിനിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള വിഗോയില്‍ നിന്നും ഒരു സ്വകാര്യ വിമാനത്തിലാണ് രാജാവ് നാടുവിട്ടതെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. നാല് അംഗരക്ഷകര്‍ ഉള്‍പ്പടെ മറ്റ് അഞ്ച് യാത്രക്കാര്‍ കൂടി വിമാനത്തിലുണ്ടായിരുന്നു. ടി എ ജി ഏവിയേഷന്റെ മാള്‍ട്ടീസ് ശാഖയില്‍ നിന്നും വാടകയ്ക്കെടുത്ത ഗ്ലോബല്‍ 6500 എന്ന വിമാനത്തിലായിരുന്നു യാത്ര എന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരെന്ന വിവരം മറച്ചുവയ്ക്കുവാനായി, സാധാരണ സെലിബ്രിറ്റികളും ധനികരായ വ്യവസായികളും ചെയ്യുന്നതുപോലെ വിമാന പാത മാറ്റുകയും ചെയ്തു. മദ്ധ്യപൂര്‍വ്വ ദേശത്തെ ആദ്യത്തെ പ്രൈവറ്റ് ജെറ്റ് എയര്‍പോര്‍ട്ടായ അല്‍ ബാറ്റീനില്‍ ഇറങ്ങിയശേഷം 80 കാരനായ ജുവാന്‍ കാര്‍ലോസ് പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിലാണ് എമിരേറ്റ്സ് പാലസ് ഹോട്ടലിലേക്ക് പോയത്. പറക്കുന്നതിന് തൊട്ടുമുന്‍പുള്ള വാരാന്ത്യം ജുവാന്‍ തന്റെ സുഹൃത്തുക്കളുമൊത്ത് സാങ്ക്സെങ്ക്സൊയില്‍ ചെലവഴിച്ചിരുന്നു.

തിങ്കളാഴ്ച്ച 10 മണിക്കായിരുന്നു വിമാനം യാത്ര തിരിച്ചത്. അതിന് രണ്ടര മണിക്കൂര്‍ മുന്‍പേ ജുവാന്‍ ഈ കടലോര പട്ടണത്തില്‍ നിന്നും യാത്ര തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജുവാന്‍ കാര്‍ലോസിന്റെ വരവോടെ ഹോട്ടലില്‍ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. അബുദാബിയിലെ കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സയ്യ്ദ് നയാന്‍ രാജകുമാരനാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതെന്നും പറയപ്പെടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും അധികം ചെലവേറിയ ഹോട്ടലുകളില്‍ ഒന്നായ എമിരേറ്റ്സ് പാലസില്‍ ടോണി ബ്ലെയര്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ പല പ്രമുഖ വ്യക്തികളും ഇതിനു മുന്‍പ് താമസിച്ചിട്ടുണ്ട്. ഇതിലെ ഏറ്റവും മുകളിലെ നിലയിലുള്ള ആറ് പ്രസിഡന്‍ഷ്യല്‍ സ്യുട്ടുകളില്‍ ഒന്നിലാണ് ജുവാന്‍ കാര്‍ലോസ് താമസിക്കുന്നത്. ഇത് സാധാരണയായി അബുദാബി രാജകുടുംബത്തിന് വെളിയിലുള്ള ഒരാള്‍ക്ക് നല്‍കാറില്ല.

അഴിമതി ആരോപണങ്ങള്‍ നേരിടാനാകാതെ നാടുവിട്ട രാജാവ് നേരത്തേ ഡൊമിനികന്‍ റിപ്പബ്ലിക്കില്‍ ഉണ്ടെന്നായിരുന്നു വാര്‍ത്ത. ക്യുബന്‍ പഞ്ചസാര വ്യവസായി പെപീ ഫാന്‍ജൂളിന്റെ ആഡംബര വസതിയിലാണ് താമസമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ പെപ്പെ ഈ വാര്‍ത്ത നിഷേധിച്ചിറ്റുന്നു. മുന്‍ രാജാവ് പോര്‍ച്ചുഗലില്‍ ഒളിവില്‍ താമസിക്കുകയാണെന്നും ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category