1 GBP = 94.80 INR                       

BREAKING NEWS

പണത്തിനായി വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കുക; വെറുപ്പിന് പകരം കരുതല്‍ പ്രചരിപ്പിക്കുക; സോഷ്യല്‍ മീഡിയയെ നന്നാക്കാന്‍ മെനക്കെട്ടിറങ്ങി ഹാരി രാജകുമാരനും മേഗനും; സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫണ്ടില്‍ ഇടപെട്ട് ഇരുവരും

Britishmalayali
kz´wteJI³

സോഷ്യല്‍ മീഡിയയെ നന്നാക്കി എടുക്കാനുള്ള ശ്രമത്തിലാണ് ഹാരിയും മേഗനുമിപ്പോള്‍. സമൂഹമാധ്യമങ്ങള്‍ ഇന്ന് വെറുപ്പിന്റെ ഉറവുകളായി മാറിയിരിക്കുന്നു എന്നാണ് ഹാരി പറയുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പരസ്യ പ്രചരണങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് കമ്പനികള്‍ പുനര്‍വിചിന്തനം നടത്തണം എന്നും ഹാരി ആവശ്യപ്പെടുന്നു. അമേരിക്കന്‍ ബിസിനസ്സ് മാഗസിന്‍ ആയ ഫാസ്റ്റ് കമ്പനിയിലാണ് ഹാരി ഈ അഭിപ്രായം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമങ്ങള്‍ ജനങ്ങളെ വിഭജിക്കുകയാണെന്നും എല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് അതിന് മാറ്റം വരുത്തണമെന്നും ഹാരി ആവശ്യപ്പെടുന്നു.

സമൂഹ മാധ്യമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതിനെ കുറിച്ച് കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകള്‍ ഹാരിയും മേഗനും വിവിധ ബിസിനസ്സ് പ്രമുഖരുമായും മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് ഡിജിറ്റല്‍ ഇടം അത്ര നല്ല നിലയിലല്ല. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന സമൂഹ മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കി പിന്തുണ നല്‍കുന്നതിനെ കുറിച്ച് കമ്പനികള്‍ പുനര്‍വിചിന്തനം നടത്തണം. ഹാരി എഴുതുന്നു.

അതുപോലെ ഓണ്‍ലൈന്‍ കമ്മ്യുണിറ്റികള്‍ വെറുപ്പു വളര്‍ത്താനല്ല, മറിച്ച് അനുകമ്പയും സഹജീവി സ്നേഹവും പ്രകടമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹാരി പറയുന്നു. സത്യമാണ് പ്രചരിപ്പിക്കേണ്ടത്, തെറ്റായ വിവരങ്ങളല്ല ഹാരി തുടരുന്നു. ജൂണീല്‍ സ്റ്റോപ് ഹേറ്റ് ഫോര്‍ പ്രോഫിറ്റ് പ്രസ്ഥാനം ആവിഷ്‌കരിച്ച സമയത്തു തന്നെ താനും മേഗനും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചിരുന്നു എന്ന് ഹാരി പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളോടൊപ്പം ഇവരും വിവിധ ബിസിനസ്സ് സ്ഥാപനങ്ങളോട് ഫേസ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലെ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ കമ്പനി നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

വിനോദത്തിനും ജ്ഞാനം ആര്‍ജ്ജിക്കുവാനും ഉള്ള സൗജന്യ ഇടം എന്നനിലയിലാണ് മിക്കവരും സോഷ്യല്‍ മീഡിയയെ കാണുന്നത്. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സൗജന്യമല്ല. അത് ഉപയോഗിക്കുവാന്‍ നമ്മള്‍ നല്‍കേണ്ട വില വളരെ ഉയര്‍ന്നതാണ്. ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോഴും നമ്മുടെ സ്വഭാവരീതികളും മറ്റും അത് ഒപ്പിയെടുക്കുന്നു. പരസ്യം ഫലപ്രദമാക്കുവാന്‍ അവര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഹാരി ചൂണ്ടിക്കാണിച്ചു.

സമൂഹ മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. അതിനെതിരെ ഫലപ്രദമായ നടപടികള്‍ എടുക്കാന്‍ അവര്‍ മുതിരുന്നില്ല. നമ്മളെ കൂടുതല്‍ അടുപ്പിക്കാനാണ് ഇത്തരം സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചത്. പക്ഷെ ഇന്ന് അതേ സാങ്കേതിക വിദ്യ നമ്മളെ വിഭജിക്കുവാന്‍ ഉപയോഗിക്കുന്നു. വംശത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ വിഘടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇതിനെതിരെയണ് തങ്ങളുടെ സമരമെന്നും ഹാരി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category