1 GBP = 94.80 INR                       

BREAKING NEWS

മൂന്നു ദിവസം മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം; സ്വന്തം ചെലവില്‍ ഹോട്ടലില്‍ തങ്ങണം: ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യന്‍ പോകാന്‍ വഴിയൊരുക്കി സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ലഘൂകരിച്ചു. ഇതുസംബന്ധിച്ചുള്ള പുതിയ മാര്‍ഗരേഖയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പുതിയ വിജ്ഞാപന പ്രകാരം യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ഇന്ത്യയുമായി എയര്‍ ബബിള്‍ എഗ്രിമെന്റില്‍ ഒപ്പുവച്ച രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏതു തരത്തിലുള്ള വിസയിലും ഇന്ത്യ സന്ദര്‍ശിക്കാം.

ആഭ്യന്തര മന്ത്രാലയ വിജ്ഞാപന പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏത് തരത്തിലുള്ള വിസയിലും ഈ രാജ്യങ്ങളിലേക്ക് പോകാനും അനുവാദമുണ്ട്. ഈ രാജ്യങ്ങളിലെ വിദേശികള്‍ക്കും ബിസിനസ്, മെഡിക്കല്‍, തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ വിസ വാങ്ങിക്കൊണ്ട് രാജ്യത്ത് പ്രവേശിക്കാം. ഓഗസ്റ്റ് 31 വരെ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഏതാനും രാജ്യങ്ങള്‍ക്കിടയില്‍ നിയന്ത്രിതമായ തോതില്‍ വിമാനസര്‍വീസ് തുടങ്ങിയിട്ടുണ്ട്. 

വിദേശത്തുനിന്നു വരുന്ന എല്ലാവരും യാത്ര പുറപ്പെടുന്നതിന് മൂന്നുദിവസംമുമ്പ് www.newdelhiairport.in എന്ന വെബ്സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എല്ലാവരും ഒരാഴ്ച സ്വന്തം ചെലവില്‍ ഹോട്ടലിലും ഒരാഴ്ച വീട്ടിലും സമ്പര്‍ക്കവിലക്കില്‍ കഴിയുകയും വേണം. ഗര്‍ഭിണികള്‍, രോഗികള്‍, പത്തുവയസ്സില്‍ താഴെയുള്ളവര്‍, കുടുംബത്തില്‍ മരണം സംഭവിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തുന്നവര്‍ എന്നിവര്‍ക്ക് സമ്പര്‍ക്കവിലക്ക് ബാധകമല്ല എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

എയര്‍ ബബിള്‍ എഗ്രിമെന്റ് പ്രകാരം ഇന്ത്യ ഒപ്പു വച്ച രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുക. ആഭ്യന്തര മന്ത്രാലയ വിജ്ഞാപന പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏത് തരത്തിലുള്ള വിസയിലും യുകെ, യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് പോകാനും അനുവാദമുണ്ട്. എന്നിരുന്നാലും, യാത്രക്കാരുടെ പ്രവേശനവും അവിടങ്ങളില്‍ നിന്നുള്ള തിരിച്ചു വരവും ആ രാജ്യത്തിന്റെ കോവിഡ് -19 നിയന്ത്രണ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

'എയര്‍ ബബിള്‍' പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്കും മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും കൂടുതല്‍ വിസ ഇളവുകള്‍ യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ നല്‍കുന്നതിന്റെ കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ അത്തരമൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന രാജ്യങ്ങളുടെ പാസ്പോര്‍ട്ട് കൈവശമുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിപ്പില്‍ പറയുന്നു.

ടിക്കറ്റ് നല്‍കുന്നതിനുമുമ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക വിസാ വിഭാഗവുമായി ബന്ധപ്പെട്ട രാജ്യത്തേക്ക് പ്രവേശിക്കാന്‍ യാത്രാ നിയന്ത്രണമില്ലെന്ന് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട വിമാനക്കമ്പനികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category