1 GBP = 93.20 INR                       

BREAKING NEWS

ഹോങ്കോംഗുകാരെ ബ്രിട്ടന്‍ പറഞ്ഞു പറ്റിച്ചോ? പിആര്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഹോങ്കോഗ് വിട്ടെത്തിയവര്‍ക്ക് ബോര്‍ഡര്‍ പോലീസ് നല്‍കിയത് അഭയാര്‍ത്ഥി അപേക്ഷ; വിസമ്മതിച്ചവരെ മടക്കി അയക്കുമെന്ന ഭീഷണിയും; മനസ്സു തകര്‍ന്ന് ഹോങ്കോംഗ് പൗരന്മാര്‍

Britishmalayali
kz´wteJI³

ന്താരാഷ്ട്ര കരാറുകള്‍ക്ക് പുല്ലുവില കല്‍പിച്ച ചൈന ഹോങ്കോംഗില്‍ നടപ്പിലാക്കിയ കരിനിയമത്തെ ഭയന്ന് നാടുവിട്ട ഒരു കൂട്ടം ഹോങ്കോംഗ് പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ നേരിടേണ്ടി വന്നത് വലിയ ദുരന്തമയിരുന്നു. നേരത്തേ ബ്രിട്ടന്‍ പ്രഖ്യാപിച്ചതുപോലെ ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് (ബി എന്‍ ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ, ഹോങ്കോംഗ് വിട്ടെത്തിയവരോട് അഭയാര്‍ത്ഥികളാകുവാനുള്ള അപേക്ഷ പൂരിപ്പിക്കുവാനാണ് ആവശ്യപ്പെട്ടത്. ബി എന്‍ ഒ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ആറുമാസം വരെ ബ്രിട്ടനില്‍ താംസിക്കാമെന്നിരിക്കെ ബോര്‍ഡര്‍ പോലീസാണ് അവരോട് അഭ്യാര്‍ത്ഥികളാകാനുള്ള അപേക്ഷ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. അത് അനുസരിച്ചില്ലെങ്കില്‍ തിരികെ ഹോങ്കോംഗിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബി എന്‍ ഒ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ബി എന്‍ ഒ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ആറുമാസം വരെ ബ്രിട്ടനില്‍ താമസിക്കാം. ഈ കാലയളവില്‍ അവര്‍ക്ക് തൊഴിലെടുക്കുവാനും പഠനം നടത്തുവാനുമൊക്കെ അവകാശമുണ്ട്. എന്നാല്‍ അഭയാര്‍ത്ഥികളായി എത്തിയാല്‍, അവരുടെ അപേക്ഷ പരിഗണിക്കുന്ന സമയം വരെ ജോലിയെടുക്കുവാനോ പണം സമ്പാദിക്കുവാനോ അവകാശമില്ല.

ദേശീയ സുരക്ഷാ നിയമവുമായി ചൈന എത്തിയ സാഹചര്യത്തില്‍ ഹോങ്കോംഗ് നിവാസികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുമെന്നും ആറ് മാസം എന്നത് അഞ്ച് വര്‍ഷം വരെയായി നീട്ടുമെന്നും വിദേശകാര്യ മന്തി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലണ്ടനിലെ ഒരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരു ഹോങ്കോംഗ് പൗരനോടാണ് അഭയര്‍ത്ഥിയാകാനുള്ള അപേക്ഷ പൂരിപ്പിച്ചില്ലെങ്കില്‍ ഹോങ്കോംഗിലേക്ക് മടക്കി അയക്കുമെന്ന് പറഞ്ഞത്. തിരികെ ഹോങ്കോംഗിലെത്തിയാല്‍ അനുഭവിക്കേണ്ടിവരുന്ന പ്രതികാര നടപടികള്‍ ഭയന്ന് ആ വ്യക്തിക്ക് അത് അനുസരിക്കുകയേ നിര്‍വ്വാഹമുണ്ടായുള്ളു.

ഹോങ്കോംഗില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ കരാള നിയമം പല പേരിലും പൗരന്മാരെ അറസ്റ്റ് ചെയ്യുവാനും ശിക്ഷിക്കാനും അധികൃതര്‍ക്ക് അധികാരം നല്‍കുന്ന ഒന്നാണ്. ചൈന മെയിന്‍ലാന്‍ഡിലേക്ക് വിചാരണക്കായി കൊണ്ടുപോവുകയോ ജീവിതകാലം മുഴുവന്‍ തടവിലാക്കുകയോ ചെയ്യാം. കടുത്ത പീഢനങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തില്‍ നാടുവിട്ടെത്തി തിരിച്ചു ചെന്നാല്‍ ദേശദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങളായിരിക്കും ചാര്‍ത്തുക.

1928 മുതല്‍ ചൈനയില്‍ കമ്മ്യുണിസ്റ്റ് ഭരണം വരുന്നതുവരെ ഭരിച്ചിരുന്ന കുമിങ്ങ്താങ്ങ് പാര്‍ട്ടിയുടെഏജന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മുത്തച്ഛന്റെ ഭൂതകാലം ഉപയോഗിച്ച് വേട്ടയാടപ്പെടും എന്നായപ്പോഴാണ് 32 കാരനായ ഒരു ഐ ടി മാനേജര്‍ ഹോങ്കോംഗ് വിട്ട് ലണ്ടനിലെത്തിയത്. തന്നെ അവര്‍ തടവിലാക്കുകയും പുനര്‍ വിദ്യാഭ്യാസം വഴി മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയും ചെയ്യുമെന്നയാള്‍ ഭയക്കുന്നു. പുതിയ നിയമമനുസരിച്ച് ഹോങ്കോംഗ് പോലീസിന്ം ഏതുനിമിഷവും തന്റെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കാം എന്നതിനാല്‍ മുത്തച്ഛനുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം നശിപ്പിച്ചു എന്നും അയാള്‍ പറഞ്ഞു.

ഇത്തരത്തിലുള്ള രേഖകള്‍ ലഭിച്ചാല്‍ ചൈനീസ് അധികൃതര്‍ ഉടന്‍ ചെയ്യുക, വീട്ടുടമസ്ഥനെ ജയിലിലാക്കുകയാണ്. ആത്മഹത്യ ചെയ്യുകയോ, പീഢനങ്ങള്‍ ഏറ്റുവാങ്ങി മരണമടയുകയോ ചെയ്യുന്നതുവരെ പിന്നെ ജയിലിലായിരിക്കും. അല്ലെങ്കില്‍ സിന്‍ജിയാങ്ങിലേത് പോലെ അവയവങ്ങള്‍ എടുത്തുമാറ്റിയേക്കാം. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഏകദേശം ഒരു ദശലക്ഷത്തോളം ഉയിഗുര്‍ മുസ്ലീങ്ങള്‍ ഇപ്പോള്‍ തന്നെ തടവിലാണ്. ഈ യുവാവ് മുസ്ലീ അല്ലെങ്കിലും, ചൈന്‍സീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ആര്‍ക്കും ഈ ഗതി വരാം എന്നാണയാള്‍ പറയുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയില്‍ ആശ്വാസം കണ്ടാണ് ഹോങ്കോംഗ് വിട്ടതെന്ന് അയാള്‍ പറയുന്നു. അതേ സമയം ബി എന്‍ ഒ റൂട്ട് 2021 ജനുവരി മുതലായിരിക്കും പ്രാബല്യത്തില്‍ വരിക എന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്. അതിനു മുന്‍പ് എത്തുന്നവര്‍ നിലവിലുള്ള ചെക്ക് ഇന്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category