1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്ന് ഇന്ത്യ; മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി; രോഗവ്യാപനം മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്ന് വിദഗ്ദര്‍; കൊറോണയുടെ ആക്രമണം ഇന്ത്യയുടെ ഭാവി ആശങ്കയിലാഴ്ത്തുമ്പോള്‍

Britishmalayali
kz´wteJI³

ഷ്യയില്‍ കൊറോണയുടെ ഹോട്ട്സ്പോട്ടായി മാറിയ ഇന്ത്യയില്‍ ഇതുവരെ രോഗബാധിതരായവരുടേ എണ്ണം 20 ലക്ഷം കടന്നു. 42,000 ത്തില്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ അമേരിക്കക്കും ബ്രസീലിനും പുറകിലായി മൂന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മൂന്നാഴ്ച്ചക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യൂറോപ്പിലും മറ്റും രോഗവ്യാപനതോതില്‍ ഇത്ര വര്‍ദ്ധനവ് ദൃശ്യമായത് രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തിലായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ രോഗവ്യാപനം മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തുവാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇത് ഭാവിയെ കുറിച്ചുള്ള ആശങ്ക ഇനിയും വര്‍ദ്ധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ തന്നെ അധികഭാരത്താല്‍ വലയുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ മൂര്‍ദ്ധന്യഘട്ടമെത്തുമ്പോള്‍ ആകെ തകര്‍ന്ന് പോകുമെന്ന ഭയവും ബാക്കി നില്‍ക്കുന്നു.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാമതുള്ള രാജ്യത്തിലെ അധികാരികള്‍ വിവിധ പോര്‍മുഖങ്ങളില്‍ കൊറോണയ്ക്കെതിരെ യുദ്ധം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 62,538 പുതിയ കേസുകളാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,86,864 ആയി ഉയര്‍ന്നു. 886 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം കോവിഡ് മരണങ്ങള്‍ 42,578 ആയും ഉയര്‍ന്നു. രോഗവ്യാപന തോതും ഇപ്പോള്‍ ഉയരുന്നുണ്ട്. നിലവില്‍ രോഗവ്യാപന നിരക്ക് 3.1 ശതമാനമാണ്.

ഇന്ത്യയില്‍ ആദ്യത്തെ 10 ലക്ഷം രോഗികള്‍ ഉണ്ടായത് ജൂലായ് 17 നായിരുന്നു. പിന്നീട് 15 ലക്ഷം മാര്‍ക്ക് കടക്കുവാന്‍ 12 ദിവസങ്ങള്‍ മാത്രമാണ് എടുത്തത്. പ്രതിദിനം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഇന്ത്യയുടെ കോവിഡ് പരിശോധന നിരക്ക് വളരെ കുറവാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. പത്ത് ലക്ഷം പേരില്‍ 16,035 പേര്‍ മാത്രമാണ് പരിശോധനക്ക് വിധേയരാകുന്നത്. ഇതുവരെ ഇന്ത്യക്ക് ഒരേയൊരു ആശ്വാസമുള്ളത് മരണനിരക്ക് കുറവാണെന്നത് മാത്രമാണ്. എന്നാല്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ മാത്രമെ അതില്‍ ഉള്‍പ്പെട്ടിട്ടുള്ളു എന്നതിനാല്‍ മരണ നിരക്ക് ഇനിയും കൂടുതലായിരിക്കും എന്നാണ് പറയപ്പെടുന്നത്.

ഈ പ്രതിസന്ധിയില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന ദരിദ്രര്‍ക്ക് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗജന്യ റേഷനും മറ്റും അനുവദിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ആയിരുന്നു മാര്‍ച്ചില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍, ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തി, ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പിന്നീട് എടുത്ത് കളഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രാദേശിക ലോക്ക്ഡൗണുകള്‍ നിലവിലുണ്ട്. ബാംഗ്ലൂരിലെ ഐ ടി ഹബ്, ബീഹാര്‍, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. നേരത്തേ മഹാനഗരങ്ങളായ ഡെല്‍ഹിയേയും മുബൈയേയും ഒക്കെയാണ് കൊറോണ കടന്നാക്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ താരതമ്യേന ചെറിയ നഗരങ്ങളും ഗ്രാമീണ മേഖലയുമൊക്കെയാണ് കൊറോണയുടെ ആക്രമണത്തിന് വിധേയരാകുന്നത്. 70 ശതമാനം ഇന്ത്യാക്കാര്‍ ജീവിക്കുന്നത് ഇത്തരം പ്രദേശങ്ങളിലാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം, ഇന്ത്യന്‍ സമൂഹത്തിന് കൊറോണ എന്നത് ഒരു രോഗമാണെന്ന കാര്യം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പലയിടങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണാ രോഗികളെ ക്രിമിനലുകളെ പോലെയാണ് പലയിടങ്ങളിലും പരിഗണിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. മീററ്റില്‍ നിന്നുള്ള, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു യുവാവ് പറഞ്ഞത്, രോഗം ഭേദമായിട്ടും ആരും തന്റെ അടുത്തുവരാന്‍ തയ്യാറല്ല എന്നാണ്. അതുപോലെ വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പലയിടങ്ങളിലും സ്വന്തം വീടുകളില്‍ പോലും ക്വാറന്റൈന്‍ ഇരിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്.

താരതമ്യേന ദുര്‍ബലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഉള്ള ബീഹാര്‍ ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ആരോഗ്യ രംഗത്ത് ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവു വസിക്കുന്ന ഗ്രാമീണമേഖലയില്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലുമൊക്കെ വിരളമാണെന്നും പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category