1 GBP = 94.80 INR                       

BREAKING NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു; ആദ്യ മുന്നറിയിപ്പുമായി തമിഴ്നാട്; രണ്ട് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും; പരിഭ്രാന്തിയോടെ താഴ്വാരത്തെ മലയാളികള്‍; ഒരിക്കലും മാറാത്ത ചങ്കിലെ തീയായി മുല്ലപ്പെരിയാര്‍ മാറുമ്പോള്‍

Britishmalayali
kz´wteJI³

ഇടുക്കി: കേരളത്തില്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ട് തുറക്കുന്നതിനു മുമ്പുള്ള ആദ്യത്തെ മുന്നറിയിപ്പ് തമിഴ്നാട് നല്‍കി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 132.6 അടിയായി. രണ്ട് അടി കൂടി ഉയര്‍ന്നാല്‍ രണ്ടാമത്തെ മുന്നറിയിപ്പും പിന്നീട് അണക്കെട്ട് തുറക്കുകയും ചെയ്യും. നാലടിയാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടി പ്രദേശത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും കാരണം ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടുക്കി അണക്കെട്ടില്‍ 2,349.15 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2,316.64 അടിയായിരുന്നു ജലനിരപ്പ്. ഈ മാസം ഒന്നുമുതല്‍ വ്യാഴാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 12.81 അടിവെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അതുപോലെ തമിഴ്നാട് പരമാവധി വെള്ളം കൊണ്ടുപോകുന്നതും ആശ്വാസം നല്‍കുന്ന കാര്യമാണ്. തമിഴ്നാട്ടില്‍ ഇക്കുറി മഴ കുറവായതിനാല്‍ കാര്യമായ രീതിയില്‍ അവിടേയ്ക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്. നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍പ്പാലം കാനലിലൂടെ സെക്കന്‍ഡില്‍ 800 ഘനയടിയും വെള്ളം തമിഴ്നാടിന് കൊണ്ടു പോകാനാവും.

അതേസമയം അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്തുന്നതോടെ പ്രദേശവാസികളുടെ ചങ്കിടിപ്പ് കൂടുകയാണ്. അണക്കെട്ടു തുറന്നാലുണ്ടാകുന്ന ദുരിതത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. 2018ലെ പ്രളയത്തില്‍ മുല്ലപ്പെരിയാറിന്റെ തീരത്തെ ജനങ്ങള്‍ക്കും അണക്കെട്ടിന്റെ പ്രദേശവാസികള്‍ക്കും ഉണ്ടായ നാശനഷ്ടം പറഞ്ഞറിയിക്കാവുന്നതിലും വലുതായിരുന്നു. ആ നഷ്ടത്തില്‍ നിന്നും കരകയറിവരുന്നതിനിടെയാണ് ഇടുക്കിയെ വിഴുങ്ങാന്‍ വീണ്ടും അണക്കെട്ട് തുറക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ജല നിരപ്പ് ഉയര്‍ന്നാല്‍ ഡാം തന്നെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുമോ എന്ന ആശങ്കയും ശക്തമാണ്. ജനങ്ങളുടെ നെഞ്ചിലെ ഒരിക്കലും മാറാത്ത തീയായി മുല്ലപ്പെരിയാര്‍ മാറുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category