1 GBP = 94.80 INR                       

BREAKING NEWS

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ 123 പേരില്‍ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടത്തില്‍ കാണാതായ കുഞ്ഞുങ്ങള്‍ വിവിധയിടങ്ങളില്‍ സുരക്ഷിതരെന്നും റിപ്പോര്‍ട്ട്: വിവരം ലഭിച്ചത് വിമാനത്തിലുണ്ടായിരുന്ന പത്ത് കുഞ്ഞുങ്ങളില്‍ അഞ്ച് കുഞ്ഞുങ്ങളെ പറ്റിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ 123 പേരില്‍ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 17 ആയി. പരിക്കേറ്റതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചതോടെയാണ് മരണം 17ല്‍ എത്തിയത്.. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

അതേസമയം അപകടത്തില്‍ കാണാതായ കുഞ്ഞുങ്ങള്‍ വിവിധയിടങ്ങളില്‍ സുരക്ഷിതരാണെന്നും വിവരം ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ പറ്റിയാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ദുബായില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് രാത്രി എട്ടുമണിയോടെയാണ്. മഴ കാഴ്ചമറച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍
ഷര്‍ബാന്‍, മലാപറമ്പ് സ്വദേശി ജമീമ, നഫീല, കാബിന്‍ ക്രൂ ശില്‍പ ഖട്ടാര്‍, നിഖില്‍, കോട്ടയ്ക്കല്‍ പരവൂര്‍ സ്വദേശി സുലേഖ, ഓമശേരി വെളിമന സ്വദേശി റിയാസ്, വയനാട് ചൂണ്ടല്‍ സ്വദേശി മുഹമ്മദ് സിയാസ്, റയാന, തിരൂര്‍ സ്വദേശി സിദ്ദിഖ് മുഹമ്മദ്, മുക്കം സ്വദേശി ലത്തീഫ്, റിയാസ് അബ്ദുല്ല, ഓമശേരി സ്വദേശി ലതീഷ്, രാമനാട്ടുകര സ്വദേശി ഫാത്തിമ, ഷഹീന, ഫാത്തിമ, കാടാമ്പുഴ സ്വദേശി ഉമ്മുഖുല്‍സു.

ബീച്ച് ആശുപത്രിയില്‍ മരിച്ചവര്‍
പിലാച്ചേരി മേലാരുത്തക്കാട്ടില്‍ ഷറഫുദ്ദീന്‍, ചെരിക്കര പറമ്പ് സ്വദേശി രാജീവന്‍.

മിംമ്സ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍
റിനീഷ്(32), അമീന ഷെറിന്‍ (21), ഇന്‍ഷ (11), ഷഹല (21), അഹമ്മദ് (5), മുഫീദ (30) ലെയ്ബ(4), ഐമ, ആബിദ, അഖിലേഷ് കുമാര്‍, റിഹാബ്, സിയാന്‍ (14), ഇസായ (12), ഷഹന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്രിന്‍, താഹിറ (46), നൗഫല്‍ (26), ഇഷാല്‍ (16).

മിംസ് ആശുപത്രിയില്‍ മരിച്ചവര്‍
1-ദീപക്
2-അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍
1-സഹീര്‍ സയീദ് (38) തിരൂര്‍
2-മുഹമ്മദ് റിയാസ് (23) പാലക്കാട്
3-45 വയസുള്ള സ്ത്രീ
4-55 വയസുള്ള സ്ത്രീ
5-ഒന്നര വയസുള്ള കുട്ടി

ബേബി മെമോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍
1-ഷറഫൂദ്ദീന്‍
2-രാജീവന്‍

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ (ഇതില്‍ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)
റബീഹ എടപ്പാള്‍
സൈഫുദ്ദീന്‍ കൊടുവള്ളി
ശ്രീമണികണ്ഠന്‍ പാലക്കാട്
ഹരീന്ദ്രന്‍ തലശ്ശേരി
ബഷീര്‍ വടക്കാഞ്ചേരി
അജ്മല്‍ റോഷന്‍ നിലമ്പൂര്‍
നിസാമുദ്ദീന്‍ മഞ്ചേരി
ശരീഫ തോട്ടുമുക്കം
അഷ്‌റഫ് കുറ്റ്യാടി
മുഹമ്മദ് ഷാഹിം മലപ്പുറം
അര്‍ജുന്‍ വടകര
ജിബിന്‍ വടകര
ഷാമില്‍
രേഷ്മ
ഷംസുദ്ദീന്‍ വാഴക്കാട്
മുഹമ്മദ് അബി
സുധീര്‍
റോഷന്‍ നിലമ്പൂര്‍
നിസാം ചെമ്പ്രശ്ശേരി
ഫൈസല്‍
ഫിദാന്‍
രേഷ്മ
മുഹമ്മദ് ഷഹീം
അബ്ദുള്‍ റഫീഖ് ആന്‍ഡ് ഫാമിലി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category