1 GBP = 94.80 INR                       

BREAKING NEWS

ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ മലയോര മേഖല; നദികളും ഡാമുകളും നിറഞ്ഞതോടെ നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; പുറം ലോകത്ത് നിന്നും ഒറ്റപ്പെട്ട് ശബരിമലയും പമ്പയും: ഇടുക്കി അണക്കെട്ടില്‍ 32 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് എട്ടടി വെള്ളം; വെള്ളം രണ്ടടി കൂടി ഉയര്‍ന്നാല്‍ മുല്ലപ്പെരിയാറിലും ഷട്ടറുകള്‍ തുറക്കും: പ്രളയ ഭീതിയില്‍ വിറങ്ങലിച്ച് കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയില്‍. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ നദികള്‍ കരകവിയുകയും ഡാമുകള്‍ നിറയുകയും ചെയ്തതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലായിരിക്കുകയാണ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമായതോടെ ജനം ഭീതിയോടെയണ് ജീവിക്കുന്നത്. രണ്ട് ദിവസമായി പെയ്ത തോരാമഴയില്‍ കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

വീണ്ടും ഉരുള്‍ പൊട്ടാനും നദികളില്‍ വെള്ളം പൊങ്ങാനും ഇടയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റാന്‍ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നദികളും ഡാമുകളും നിറഞ്ഞതോടെ നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയും. നാളെ മറ്റൊരു ന്യൂനമര്‍ദം രൂപംകൊള്ളുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണു നിഗമനം.

പത്തനംതിട്ട ജില്ലയില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്നും തീവ്രമഴയുടെ മുന്നറിയിപ്പാണ് ജില്ലയിലുള്ളത്. പമ്പാ ത്രിവേണി മുങ്ങിയ നിലയിലാണ്. 2018ലെ പ്രളയത്തിനു സമാനമായി നിമിഷനേരംകൊണ്ട് ത്രിവേണിയില്‍ ജലം ഇരമ്പിയെത്തി. പമ്പയിലെ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായി. വലിയ മരങ്ങള്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തി. ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പമ്പ, കക്കി നദികള്‍ കരകവിഞ്ഞ് ത്രിവേണി പൂര്‍ണമായും മുങ്ങി. വ്യാഴാഴ്ച രാത്രി ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഇന്നലെ രാവിലെ താഴ്ന്നിരുന്നു. രാവിലെ 11ന് ശേഷമാണ് വീണ്ടും വെള്ളമെത്തി ത്രിവേണി പൂര്‍ണമായും മുങ്ങിയത്. റാന്നി ടൗണില്‍ വെള്ളം കയറി. ഇട്ടയപ്പാറ ബസ് സ്റ്റാന്‍ഡും സമീപ സ്ഥാപനങ്ങളും വെള്ളത്തിലായി. ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരകവിഞ്ഞു. ശബരിമല പാതയില്‍ വടശേരിക്കര കന്നാംപാലത്തിനും മനോരമ മുക്കിനും മധ്യേ വെള്ളം കയറി. പമ്പാനദിയില്‍ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തിയാണ് റോഡ് മുങ്ങിയത്.

കനത്തമഴയില്‍ ശബരിമല പാതയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ശബരിമലയും പമ്പയും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. പാതയില്‍ വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. ഒറ്റക്കല്ല്, പ്ലാംതോട് എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഇനിയും നീക്കം ചെയ്യാനായിട്ടില്ല. ഒറ്റക്കല്ല് ഭാഗത്തെ മണ്ണിടിച്ചില്‍ ശനിയാഴ്ച ഉച്ചയോടെയെങ്കിലും നീക്കംചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സീതത്തോട്ടില്‍നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളെത്തി റോഡില്‍വീണുകിടന്ന മരങ്ങള്‍ മുറിച്ചുനീക്കി. ശബരിമല പാതയില്‍ പലയിടത്തും മണ്ണിടിയുമെന്ന ഭീതി ഉണ്ട്. പ്ലാപ്പള്ളി, രാജാമ്പാറ, അട്ടത്തോട് മേഖലയിലായി പലയിടത്തും ചെറിയ തോതില്‍ മണ്ണിടിഞ്ഞു.
കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും റാന്നിയില്‍ വെള്ളം കയറി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. റാന്നി ടൗണില്‍ മാമുക്ക്, പേട്ട എന്നിവിടങ്ങളില്‍ വെള്ളം കയറി. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാത്രി 10 മണിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പുനലൂര്‍മൂവാറ്റുപുഴ പാതയില്‍ മാമുക്ക്, ചെത്തോങ്കര എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അത്തിക്കയംമടന്തമണ്‍ റോഡില്‍ രണ്ടിടത്തും വെള്ളം കയറിയിട്ടുണ്ട്. ചെട്ടിമുക്ക്വലിയകാവ് റോഡില്‍ പുള്ളോലി ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

മഴ കനത്താല്‍ 20 ദിവസത്തില്‍ ഇടുക്കി ഡാം നിറയും
മഴ കനത്താല്‍ 20 ദിവസത്തിനുള്ളില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്തും.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി 22.64 സെന്റീമീറ്റര്‍. ഈ വര്‍ഷം ഇതു വരെ പെയ്ത ഏറ്റവും വലിയ മഴയാണിത്. വ്യാഴാഴ്ച പെയ്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 6 അടി ഉയര്‍ന്നിരുന്നു. ജലനിരപ്പ് 2402 അടി കടന്നപ്പോള്‍ 2018 ഓഗസ്റ്റ് 9 ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മാസത്തിനു ശേഷമാണ് താഴ്ത്തിയത്.

മുല്ലപ്പെരിയാറിലും ഷട്ടറുകള്‍ തുറന്നേക്കും
വള്ളം രണ്ടടി കൂടി ഉയര്‍ന്നാല്‍ മുല്ലപ്പെരിയാറിലും ഷട്ടറുകള്‍ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. രണ്ടാമത്തെ മുന്നറിയിപ്പ് കൂടി വന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. മുല്ലപ്പെരിയാര്‍ തുറക്കുമോ എന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വേഗം ഉയരര്‍ന്നതോടെ ചെറുതോണി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജലനിരപ്പ് 2355.90 അടിയിലെത്തി. 32 മണിക്കൂറിനുള്ളില്‍ അണക്കെട്ടില്‍ എട്ട് അടി വെള്ളം വര്‍ധിച്ചു. വെള്ളം പുറത്തേക്ക് ഒഴുക്കിവിടണമെങ്കില്‍ ഇനി 18 അടി കൂടി ജലനിരപ്പ് ഉയരണം. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ജലനിരപ്പ് ഷട്ടറിന് ഒപ്പം എത്തും. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. എന്നാല്‍, പ്രളയസാധ്യത വിലയിരുത്തി, ഓഗസ്റ്റില്‍ ജലനിരപ്പ് 2382-ല്‍ എത്തിയാല്‍ ഷട്ടര്‍ തുറക്കാനാണ് വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 37 അടി വെള്ളം നിലവില്‍ കൂടുതലുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 22.6 സെന്റിമീറ്റര്‍ മഴപെയ്തു. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ആറ് വരെ 1401.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 550 മില്ലിമീറ്റര്‍ മഴ ഈ വര്‍ഷം അധികം ലഭിച്ചു.

ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകം
രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ ഇടുക്കിക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതാണ് ഇടുക്കിക്കാരെ ഭീതിയിലാഴ്ത്തുന്നത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളുടെ ഉയര്‍ന്ന മേഖലകളില്‍ ഉണ്ടായ ഒട്ടേറെ ഉരുള്‍പൊട്ടലുകളിലും മണ്ണിടിച്ചിലുകളിലും വ്യാപക കൃഷി നാശം. കിഴക്കേമാട്ടുക്കട്ട മേഖലയില്‍ തോട്ടങ്ങളിലാണ് കൂടുതലായി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായത്. വലിയ പടുതാക്കുളം ഉള്‍പ്പെടെ തകര്‍ന്ന് താഴേയ്ക്ക് ഒഴുകി എത്തിയത് നാശനഷ്ടത്തിന്റെ തോത് വര്‍ധിപ്പിച്ചു.

കിഴക്കേമാട്ടുക്കട്ട, പടുക മേഖലകളില്‍ 20 ഹെക്ടറോളം കൃഷിസ്ഥലം ഒലിച്ചുപോയി. കിഴക്കേമാട്ടുക്കട്ട മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ നിന്ന് 11 കുടുംബങ്ങളിലെ 43 പേരെ 2 ദുരിതാശ്വാസ ക്യാംപുകളിലേക്കായി മാറ്റി. ഡോര്‍ലാന്‍ഡ്, പൂവന്തിക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളും വ്യാപക നാശം വിതച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പതിനേഴില്‍ അധികം വീടുകളില്‍ വെള്ളം കയറി. പല വീടുകളില്‍ നിന്നും വീട്ടുപകരണങ്ങള്‍ ഒലിച്ചുപോയി. ചില വീടുകളില്‍ എട്ടടിയോളം വരെ ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. ഇന്നലെ രാവിലെ വെള്ളം ഇറങ്ങി. ഈ വീടുകളിലെല്ലാം മണ്ണും ചെളിയും അടിഞ്ഞു കിടക്കുകയാണ്. ഇവ വൃത്തിയാക്കി വീടുകളുടെ കേടുപാടുകള്‍ പരിഹരിച്ച് താമസ യോഗ്യമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

കനത്ത മഴയില്‍ കുമളി മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. മുല്ലയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. വ്യാപകമായ കൃഷി നാശവും ഉണ്ടായി. വ്യാഴാഴ്ച രാത്രി 9 -ന് ശേഷമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കുമളി 65-ാം മൈലില്‍ നിന്ന് മുല്ലയാറിലേയ്ക്കുള്ള റോഡ് ഒരു കിലോമീറ്ററോളം പൂര്‍ണമായി തകര്‍ന്നു. മലവെള്ളം ഈ ഭാഗത്തുള്ള തോട്ടില്‍ നിന്ന് ഗതി മാറി റോഡിലൂടെ ഒഴുകുകയായിരുന്നു. 100-ലധികം കുടുംബങ്ങള്‍ മുല്ലയാര്‍ ഭാഗത്ത് താമസിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്കായി നാല് തരം ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ അപകടസാധ്യത കൂടിയവര്‍ക്കും സാധാരണക്കാര്‍ക്കും വെവ്വേറെ ക്യാംപുകളുണ്ടാകും. ജലാശയങ്ങളിലിറങ്ങരുതെന്നും പാലങ്ങളില്‍ കാഴ്ച കാണാന്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ആറ് ചെറു ഡാമുകളിലും റെഡ് അലര്‍ട്ട്
ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് എന്നീ ചെറു ഡാമുകളില്‍ ജലനിരപ്പ് അപകടനിലയിലും മുകളിലെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ ഡാമുകളില്‍ മുന്നറിയിപ്പില്ല.

ഇടുക്കി, വയനാട് ജില്ലകളിലാണ് അതിതീവ്രമഴ പെയ്തത്. ഇടുക്കിയിലെ പീരുമേട്ടില്‍ 26.1 സെന്റിമീറ്റര്‍ മഴ പെയ്തു. മറ്റു സ്ഥലങ്ങളിലിങ്ങനെ ഇടുക്കി 22.1, മൂന്നാര്‍ 22.9, മാനന്തവാടി 21.

17 ചെറു ഡാമുകള്‍ തുറന്നു
  • ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍.
  • പത്തനംതിട്ട: മണിയാര്‍, മൂഴിയാര്‍
  • പാലക്കാട്: മൂലത്തറ, മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ
  • തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് പൂമല
  • വയനാട്: കാരാപ്പുഴ
  • കോഴിക്കോട്: കുറ്റ്യാടി, കക്കയം
  • കണ്ണൂര്‍: പഴശ്ശി.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതു പരിഗണിച്ച് ഇടുക്കിയിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിച്ചു ജലനിരപ്പ് നിയന്ത്രിക്കുന്നതിനു ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി, കക്കി, ഇടമലയാര്‍, ബാണാസുര സാഗര്‍, ഷോളയാര്‍ തുടങ്ങിയ വന്‍കിട ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകട ഭീഷണി ഇല്ല.
  • ഇടുക്കിയില്‍ 2380.58 അടി വെള്ളം നിലനിര്‍ത്താന്‍ ജലകമ്മിഷന്റെ അനുമതി ഉണ്ടെങ്കിലും ഇന്നലെ 2354.12 അടി വെള്ളമേയുള്ളൂ.
  •  ഇടമലയാര്‍ അനുവദനീയം: 162.5 മീറ്റര്‍ വരെ. നിലവില്‍: 147.04 മീറ്റര്‍.
  • കക്കി (ആനത്തോട്) അനുവദനീയം: 975.36 മീറ്റര്‍. നിലവില്‍: 963 മീറ്റര്‍.
  • ബാണാസുര സാഗര്‍ അനുവദനീയം: 773.5 മീറ്റര്‍. നിലവില്‍: 768.85 മീറ്റര്‍.
  •  ഷോളയാര്‍: അനുവദനീയം: 2658 അടി. നിലവില്‍: 2635 അടി.
വൈദ്യുതി ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. തലസ്ഥാനത്തു വൈദ്യുതി ഭവനിലുള്ള കണ്‍ട്രോള്‍ റൂമിലാകട്ടെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടവര്‍ ആരുമില്ല. എല്ലാ ഡാം സുരക്ഷാ വിദഗ്ധരെയും ഇടുക്കി ജില്ലയിലേക്കു നിയോഗിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category