1 GBP =99.10INR                       

BREAKING NEWS

രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്ന് ഡിജിസിഎ; കനത്ത മഴയില്‍ റണ്‍വേ കാണാന്‍ പൈലറ്റിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നും വിലയിരുത്തല്‍; ബ്ലാക് ബോക്‌സ് വീണ്ടെടുക്കുവാനുള്ള ഊര്‍ജ്ജിത ശ്രമത്തില്‍ അന്വേഷണ സംഘം; 35 അടി താഴേക്ക് പതിച്ചിട്ടും വിമാനം കത്തിയമരാതെ രക്ഷപ്പെട്ടത് നൂറിലധികം ജീവനുകള്‍; കരിപ്പൂര്‍ ദുരന്തത്തില്‍ മരണം 18

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ രാജ്യം. രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. ഇത്രയും താഴേക്ക് പതിച്ചിട്ടും വിമാനം പൊട്ടിത്തെറിച്ചില്ല. അതുകൊണ്ട് മാത്രം വന്‍ ദുരന്തം ഒഴിവായി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരതരമാണ്. വിമാനത്താവളത്തിനു പുറത്തുകൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളര്‍ന്നത്.

പൈലറ്റുമാരും വിമാന ജീവനക്കാരും സഹിതം 190 പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 174 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ബാക്കിയുള്ളവരില്‍ നാലു പേര്‍ വിമാന ജീവനക്കാരും രണ്ടു പേര്‍ പൈലറ്റുമാരും. ഇവരില്‍ 18 പേരുെട മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളില്‍ കുടുങ്ങിയവരെ ഉള്‍പ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അപകട കാരണം കണ്ടെത്താന്‍ ബ്ലാക് ബോക്സ് വീണ്ടെടുക്കല്‍ നിര്‍ണ്ണായകമാണ്. ഇതിനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കും. ഇതോടെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകും.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 190 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്ന് പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരില്‍ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്. കനത്ത മഴ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നത്. ലാന്‍ഡിങ്ങിനിടെ റണ്‍വേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ അപകട സമയത്ത് ഉണ്ടായിരുന്നവര്‍ നല്‍കുന്ന വിവരം അനുസരിച്ച് വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഇവര്‍ പറയുന്നു.

ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിള്‍ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിര്‍മ്മാണം. അതിനാല്‍ത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണു വിമാനം തകര്‍ന്ന് അപകടമുണ്ടായത്. അവിടെ വിമാനം കത്തിയമര്‍ന്നു. ഇത് ഇവിടെയുണ്ടായില്ല. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാല്‍ റണ്‍വേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത് എന്ന് പറയുമ്പോഴും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ബ്ലാക് ബോക്സ് വീണ്ടെടുക്കേണ്ടി വരും.

ദുരന്ത കാരണം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചു
കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍) അധികൃതര്‍ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തില്‍ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും. അതേസമയം, വിമാനത്താവള ദുരന്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിവില്‍ എവിയേഷന്‍ മന്ത്രി ഹര്‍ദ്ധീപ് സിങ് പുരി പറഞ്ഞു. അപകടത്തിന്റെ യഥാര്‍ത്ഥകാരണം പുറത്തുകൊണ്ട് വരും. ഉഹാപോഹങ്ങള്‍ക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും അപകടത്തിനിരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എഎക്‌സ്ബി1344 ബി737 വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം ഉണ്ടായത്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇത്രയും താഴേക്ക് പതിച്ചിട്ടും വിമാനം പൊട്ടിത്തെറിച്ചില്ല. അതുകൊണ്ട് മാത്രം വന്‍ ദുരന്തം ഒഴിവായി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരതരമാണ്. വിമാനത്താവളത്തിനു പുറത്തുകൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളര്‍ന്നത്.

അപകടം രണ്ടാം ലാന്റിംഗ് ശ്രമത്തിനിടെ
ദുരന്തത്തിനിരയായ വിമാനത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു പുറത്തെത്തിച്ചത്. രണ്ടാം ലാന്‍ഡിങ് ശ്രമത്തിലായിരുന്നു അപകടം. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്ന് ഡിജിസിഎ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡിജിസിഎ വിശദീകരിച്ചു. ബ്ലാക് ബോക്‌സില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ഉണ്ടാകും. വിമാനം കത്തിയമരാത്തതിനാല്‍ ഇത് അതിവേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

പത്ത് വര്‍ഷം മുന്‍പ് മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകര്‍ന്ന് അപകടമുണ്ടായത്. 2010 മെയ് 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്. അന്ന് ദുബായില്‍നിന്ന് മംഗലാപുരത്തേക്കു വന്ന എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് 812 ആണ് തകര്‍ന്നത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ത്ഥിച്ചു.

പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി. സമീപ ജില്ലകളില്‍നിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളും അപകട സ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെയെല്ലാം അതിവേഗം ആശുപത്രിയിലേക്ക് അയയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിലൂടെയും അപകടത്തില്‍പ്പെട്ട വിമാനം പതിച്ച വിമാനത്താവളത്തിന്റെ പിന്‍ഭാഗത്തുകൂടെയും ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് കൊണ്ടുപോയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉടന്‍തന്നെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

കരിപ്പൂരിലെ വിമാനങ്ങള്‍ കണ്ണൂരിലേക്ക്
കരിപ്പൂരിലെ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനം. ഇതിനിടെ ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും.

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category