1 GBP = 94.80 INR                       

BREAKING NEWS

പറക്കുമ്പോള്‍ പക്ഷി ഇടിച്ചാല്‍ പോലും നിശേഷം തകരുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ച വിമാനം പല കഷ്ണങ്ങളായിട്ടും മരണം 19ല്‍ നിന്നതില്‍ എങ്ങും ആശ്വാസം; ഭൂരിപക്ഷം പേര്‍ക്കും പരിക്കേറ്റത് വിമാനം ആടിയുലഞ്ഞപ്പോള്‍; അതിവേഗത്തില്‍ കൂപ്പ് കുത്തി തകര്‍ന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നതും അനുഗ്രഹമായി; 300 മീറ്റര്‍ പോലും അകലമില്ലാത്ത ജനവാസ കേന്ദ്രമായിട്ടും എല്ലാം ഒഴിഞ്ഞ ആശ്വാസം

Britishmalayali
kz´wteJI³

കോഴിക്കോട്: ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാടിനെ നടുക്കിയ വിമാനാപകടം ഉണ്ടായത്. എന്നാല്‍ സംഭവിച്ച അപകടത്തിന്റെ വ്യാപ്തി നോക്കുമ്പോള്‍ വലിയ ഒരു അപകടം ഒഴിഞ്ഞു പോയതായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നത്. പറക്കുമ്പോള്‍ പക്ഷി ഇടിച്ചാല്‍ പോലും നിശേഷം തകരുന്ന വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ച് പല കഷ്ണങ്ങളായിട്ടും മരണം 19ല്‍ നിന്നു എന്നത് തന്നെയാണ് വലിയ ആശ്വാസം. അതിവേഗത്തില്‍ കൂപ്പ് കുത്തി തകര്‍ന്നിട്ടും പൊട്ടിത്തെറി ഉണ്ടാവാതിരുന്നതാണ് മറ്റൊരു വലിയ അനുഗ്രഹം.

മഴയുണ്ടായിരുന്നെങ്കിലും ഇത്തരം വിമാനാപകടത്തില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ പിന്നെ എന്താണെന്ന് ആലോചിക്കാന്‍ പോലുമാവില്ല. ആരും പ്രതീക്ഷിക്കാത്തത്ര വലിയ ദുരന്തമായി കരിപ്പൂര്‍ വിമാനാപകടം മാറിയെനെ. അതുപോലെ തന്നെ വിമാനത്താവളത്തിന്റെ 300 മീറ്റര്‍ മാത്രം ദൂരെ ജനവാസ പ്രദേശമാണ്. അതുകൊണ്ട് തന്നെ ഒരു പൊട്ടി തെറി ഉണ്ടായാല്‍ അത് ആ പ്രദേശത്ത് ഉണ്ടാക്കുമായിരുന്ന ആഘാതം ഊഹിക്കാന്‍ പോലുമാകുമായിരുന്നില്ല.

വിമാനം ഇവിടേയ്ക്ക് നീങ്ങിയിരുന്നെങ്കില്‍ വിചാരിച്ചതിനേക്കാള്‍ ആള്‍, നാശനഷ്ടങ്ങളുണ്ടാകുമായിരുന്നു. വിമാനം പുറത്തേയ്ക്ക് പോയില്ലെന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. മരണം 19ല്‍ ഒതുങ്ങിയതും ഭാഗ്യം കൊണ്ട് മാത്രം. അപകടം ഉണ്ടായപ്പോള്‍ തന്നെ കോവിഡ് കാലത്തെ സാമൂഹിക അകല പാലിക്കല്‍ മറന്ന് ജനം ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതും ദുരന്തത്തിന്റെ ആഴം കുറയ്ക്കുന്നതിന് വലിയ ഒരു കാരണമായി.

അപകടമുണ്ടായി പെട്ടെന്നു തന്നെ പല സ്ഥലങ്ങളില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ ഒഴുകി എത്തി. ഇത് പരമാവധി ആളുകളെ പുറത്തെടുക്കുന്നതിനും ആശുപത്രിയില്‍ എത്തിക്കുന്നതിനും സഹായിച്ചു. നാട്ടുകാരും വിമാനത്താവള ജീവനക്കാരും ചേര്‍ന്നാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീടാണ് പൊലീസും ഫയര്‍ഫോഴ്സും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം രക്ഷാ ദൗത്യത്തിന് ഓടി എത്തിയത്. പലസ്ഥലങ്ങളില്‍ നിന്നായി സംവിധാനങ്ങള്‍ വേഗമെത്തി ആളുകളെ അതിവേഗം ആശുപത്രിയിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ മരണനിരക്ക് കുറയ്ക്കാനായി എന്നാണ് കരുതുന്നത്.

അപകടം നടന്ന സ്ഥലത്ത് എത്തുമ്പോള്‍ വിമാനത്തിന്റെ സീറ്റുകളിലും മറ്റും കുടുങ്ങിയ നിലയിലായിരുന്നു ആളുകള്‍. ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആളുകളെ ആശുപത്രികളിലേയ്ക്കു മാറ്റിയത് ആള്‍നഷ്ടത്തിന്റെ തോത് കുറച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ആദ്യം കണ്ടത് വിമാനം പല കഷ്ണങ്ങളായി മുറിഞ്ഞു കിടക്കുന്നതാണ്. വിമാനം അതിവേഗത്തില്‍ 35 അടി താഴ്ചയിലേയ്ക്ക് പതിച്ചതിനാല്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരും രംഗത്തെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category