1 GBP = 94.80 INR                       

BREAKING NEWS

കൊടും തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതച്ച് ഉറങ്ങിയവര്‍ അങ്ങനെ തന്നെ മണ്ണിന് അടിയിലായി; വീട്ടിന് പിന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കല്ലും മണ്ണും തടഞ്ഞപ്പോള്‍ രക്ഷപ്പെട്ട അത്ഭുത കുഞ്ഞ്; അരയ്ക്കു താഴെ മണ്ണില്‍ പുതഞ്ഞ ദീപന് ബോധം വന്നപ്പോള്‍ തിരിച്ചറിഞ്ഞത് എല്ലാം നഷ്ടമായെന്ന നടുക്കുന്ന സത്യം; പാറയുണ്ടാക്കിയ ദ്വാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുരുകേശനും കുടുംബവും; വഴി തെറ്റിയ ഉരുള്‍ പെട്ടിമുടിയോട് കാട്ടിയത് ക്രൂരത; രാജമലയില്‍ ഉയരുന്നത് നൊമ്പരങ്ങള്‍

Britishmalayali
kz´wteJI³

മൂന്നാര്‍: ദൂരക്കാഴ്ചയിലാണ് പെട്ടിമുടി. കുത്തിയൊലിച്ച ചെളിയും കല്ലും ഒരു കോളനിയെത്തന്നെ തുടച്ചുനീക്കി. എങ്ങും തമിഴില്‍ ആര്‍ത്തലച്ച നിലവിളികള്‍. 28 കുടുംബങ്ങള്‍ താമസിച്ചിരുന്ന 4 തൊഴിലാളി ലയങ്ങള്‍ അപ്പാടെ മണ്ണിനടിയില്‍. സ്ഥലവാസികളായ ചെറുപ്പക്കാര്‍ അപകട സാധ്യത വകവയ്ക്കാതെ ഉരുള്‍പൊട്ടിയ ഭാഗത്ത് സാഹസികമായി ഇറങ്ങി തിരച്ചില്‍ നടത്തി. ഇന്നലെ രാവിലെ. 9 മണിയോടെ 4 മൃതദേഹങ്ങള്‍ അവര്‍ പുറത്തെടുത്തു. കമ്പിളി പുതച്ച നിലയില്‍ ആയിരുന്നു പല മൃതദേഹങ്ങളും. കൊടു തണുപ്പില്‍ തേയില തോട്ടത്തിന് നടുവിലെ ലയങ്ങളില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവരുടെ ദേഹത്തേക്കാണ് ഉരുള്‍ പതിച്ചത്.

വഴി മാറിയൊഴുകിയാണ് പെട്ടിമുടിക്കു മേല്‍ ഉരുളെത്തിയത് എന്നാണ് സൂചന. തൊഴിലാളി ലയങ്ങളുടെ നേരെ മുകളിലെ മലയില്‍ നിന്നല്ല ഉരുള്‍ പൊട്ടല്‍. ഏകദേശം 300 മീറ്റര്‍ വലത്തേക്കു മാറി, 2 കിലോമീറ്റര്‍ ഉയരത്തില്‍ മല മുകളിലാണ് ഉരുള്‍ പൊട്ടിയത്. നേരെ താഴേക്ക് ഒലിച്ചുവന്ന കല്ലും മണ്ണും പെട്ടിമുടിയുടെ സമീപത്തെ മറ്റൊരു ലയത്തിനു മുകളിലാണ് പതിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ലയത്തിനു മുന്നിലെ വലിയ മരത്തില്‍ കല്ലുകള്‍ വന്ന് തടഞ്ഞു. കുത്തൊഴുക്കില്‍ മരം വീണു. ഇതോടെ ഒഴുക്ക് ദിശമാറി. അത് വഴിമാറിയൊഴുകി. അങ്ങനെ നാല് ലയങ്ങളിലേക്ക് കല്ലും മണ്ണും വെള്ളവും പതിച്ചു. ദിശമാറാതെ ഉരുള്‍ പതിച്ചിരുന്നുവെങ്കില്‍ മറ്റൊരു ലയത്തിലെ 7 കുടുംബങ്ങളാകുമായിരുന്നു അപകടത്തില്‍പെടുക. മഴക്കാലത്ത് മലയോര മേഖല നേരിടുന്ന ഭീഷണിക്ക് തെളിവാണ് ഈ ഉരുള്‍പൊട്ടല്‍.

മൂന്നാര്‍ ടൗണില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പെട്ടിമുടി. ഇതില്‍ 11 കിലോമീറ്റര്‍ അടുത്തു വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയില്‍ 2 ദിവസം മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേര്‍ന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കിയത്.

വ്യാഴാഴ്ച രാത്രി 10.45നാണ് പെട്ടിമുടിയെ മലവന്നു മൂടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിവരം മൂന്നാര്‍ ടൗണില്‍ അറിയുന്നത് ഇന്നലെ രാവിലെ 8 മണിക്ക് ശേഷം. 14 കിലോമീറ്റര്‍ അപ്പുറത്ത് മണ്ണിനടിയില്‍പ്പെട്ടു കിടന്നവര്‍ക്കു സഹായമെത്താന്‍ പിന്നെയും മണിക്കൂറുകള്‍ താമസിച്ചു. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.

അത്ഭുത കുഞ്ഞ്
ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളില്‍ ചാര്‍ജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എന്‍എല്‍ പ്രത്യേക ടവര്‍ സ്ഥാപിച്ചാണ് മൊബൈല്‍ കവറേജ് പുനഃസ്ഥാപിച്ചത്.

രാജമലയില്‍ അത്ഭുത കുട്ടിയേയും നാട്ടുകാര്‍ കണ്ടു. പേരു പോലും ഇടാത്ത ആ പിഞ്ചുകുഞ്ഞിനെ ഭാഗ്യം തുണച്ചു. പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ വീട്ടില്‍ നിന്ന് ഈ കുഞ്ഞിനെയും തലയിലേറ്റിയാണ് അമ്മാവന്‍ കാര്‍ത്തിക രക്ഷപ്പെട്ടത്. ലയത്തിലെ ഒരു വീട്ടില്‍ ആയിരുന്നു മാലയമ്മ (51), മകന്‍ കാര്‍ത്തിക് (32), സഹോദരി പ്രവീണ (27), ഇവരുടെ 6 മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ താമസിച്ചിരുന്നത്. വീടിന്റെ പിന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ഒഴുകിയെത്തിയ കല്ലും മരങ്ങളും മറ്റും അതില്‍ തട്ടിനിന്നു. പുറത്തേക്ക് ഓടിയിറങ്ങിയ കാര്‍ത്തിക് കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി.

അരയോളം ചെളിയില്‍ പൂണ്ടെങ്കിലും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു എന്ന് കാര്‍ത്തിക് പറയുന്നു. പ്രവീണയ്ക്ക് കാലിനു പരുക്കേല്‍ക്കുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടല്‍. അപ്പോഴും അടുത്തറിയാവുന്നവരുടെ വേര്‍പാട് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

ദീപിന് വിതുമ്പുന്നത് കുടുംബത്തെ ഓര്‍ത്ത്
ദീപനു നഷ്ടമായത് 9 മാസം ഗര്‍ഭിണിയായ ഭാര്യയെയും പിതാവ് ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് 5 പേരെയും. ഇനി ദീപനും അമ്മയും മാത്രം. പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരന്‍ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദര്‍ശിനി എന്നിവരെയാണ് കാണാതായത്.

വീട് തകര്‍ന്ന് മണ്ണിനടിയില്‍ ആയെങ്കിലും അരയ്ക്കു താഴെ മണ്ണില്‍ പുതഞ്ഞ ദീപന്‍ പുലര്‍ച്ചെ വരെ അവിടെ കിടന്നു. കണ്‍മുന്നില്‍ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു. പിന്നീട് ഓര്‍മ്മ പോയി. രാവിലെ ഏഴരയോടെ മണ്ണില്‍നിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്ക്. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മുരുകേശനും കുടുംബത്തിനും തുണയായത് വലിയ പാറ വീടിന്റെ ഭിത്തിയില്‍ തീര്‍ത്ത ദ്വാരം
വലിയ പാറ വീടിന്റെ ഭിത്തിയില്‍ തീര്‍ത്ത ദ്വാരത്തിലൂടെ മുരുകേശനും കുടുംബവും രക്ഷപ്പെട്ടു. പെട്ടിമുടിയില്‍ എസ്റ്റേറ്റ് കന്റീന്‍ നടത്തുന്ന മുരുകേശന്‍ (43) ഭാര്യ മുരുകേശ്വരിക്കും (41) മകന്‍ ഗണേശനും (22) ഒപ്പം കന്റീന്‍ കെട്ടിടത്തിലെ മുറിയിലാണു താമസിച്ചിരുന്നത്.

ഉരുളിനൊപ്പം ഉരുണ്ട് വന്ന വലിയ പാറ വീടിന്റെ ഭിത്തിയുടെ മുകളിലൂടെ വീടിനകത്തു വീണതിനു ശേഷം പിന്‍ഭാഗത്തെ ഭിത്തി തുളച്ച് പുറത്തെത്തി. ഈ സമയം വീടിനുള്ളില്‍ ചെളിയും മണ്ണും അതിവേഗം നിറഞ്ഞു. മകന്‍ ഭിത്തിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞു പുറത്ത് എത്തി. മുരുകേശ്വരിക്ക് കാലിനു പരുക്കേറ്റതിനാല്‍ ആദ്യം കടക്കാനായില്ല. ഗണേശന്‍ പുറത്തു നിന്ന് ഇവരെ ദ്വാരത്തിലൂടെ വലിച്ച് പുറത്തെടുത്തു.

വസ്ത്രവും പോയി. സമീപത്തെ ക്ഷേത്രത്തില്‍ എത്തി അവിടെ കണ്ട തുണികള്‍ എടുത്തു ധരിച്ച് സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചു. ക്യാന്റീനും വീടും പോയെങ്കിലും ഭാഗ്യം ജീവന്‍ തിരിച്ചു നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category