kz´wteJI³
കോഴിക്കോട്: സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകള്‍ കാത്ത ക്യാപ്റ്റന്‍ സല്യൂട്ട്! ഇതാണ് കരിപ്പൂരില്‍ ഇടിച്ചിറങ്ങിയ വിമാനം പറത്തിയ ക്യാപ്ന്‍ ഡിവി സാഥെയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. വെല്ലുവിളികളേറെയുള്ള കരിപ്പൂരിലെ ടേബിള്‍ ടോപ്പ് വിമാനത്താവളം പോലെയുള്ള നിരവധിയിടങ്ങളിലേക്ക് ഇതിന് മുമ്പും വിമാനങ്ങള്‍ അതീവവൈദഗ്ധ്യത്തോടെ പറത്തിയിറക്കിയ വൈമാനികനായിരുന്നു ക്യാപ്ന്‍ ഡിവി സാഥെ. അവിശ്വസനീയ ദുരന്തത്തിലേക്ക് വിമാനത്തെ പറത്തിയിറക്കിയ സാഥെ ഒഴിവാക്കിയത് വിലയ ദുരന്തമായിരുന്നു.
ഒരു കുന്നിന്മുകളിലാണ് കരിപ്പൂര്‍ വിമാനത്താവളം. 2700 മീറ്റര്‍ റണ്‍വേ. രണ്ടറ്റത്തും താഴ്ച. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാന്‍ഡിങിന് ശ്രമിക്കുന്നു. ആദ്യ ശ്രമത്തില്‍ ലാന്‍ഡിങ് നടന്നില്ല. രണ്ടാം ശ്രമത്തില്‍ പിഴച്ചുവെന്നതാണ് സത്യം. റണ്‍വേ കാണാതായതാകും പ്രശ്ന കാരണമെന്ന വിലയിരുത്തല്‍ സജീവമാണ്. സത്യം അറിയാന്‍ ബ്ലാക് ബോക്സ് കണ്ടത്തേണ്ടി വരും. അപ്പോഴും ഇന്ത്യന്‍ വ്യോമയാന വിദഗ്ദ്ധര്‍ ആരും വൈമാനികന്റെ പിഴവായി ഈ അപകടത്തെ വിലയിരുത്തന് തയ്യാറല്ല. വിമാനം പറത്തിയ ക്യാപ്റ്റന്‍ ഡി വി സാഥേയുടെ ചങ്കുറപ്പാണ് ഇതിന് കാരണം. പിഴവുകള്‍ക്ക് ഈ പൈലറ്റിന് സാധ്യത കുറവാണെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്.
യുദ്ധ വിമാനങ്ങള്‍ പറത്തി പരിചയ സമ്പന്നനായ എയര്‍ഫോഴ്സിലെ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു സാഥെ. അതി കഠിന സാഹചര്യങ്ങളെ പോലും നേരിടാന്‍ മനക്കരുത്ത് നേടിയ പൈലറ്റ്. വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം വിമാനങ്ങളോടുള്ള സ്നേഹം കാരണം പെന്ഷന് തുക വാങ്ങി വീട്ടിലേക്ക് ഒതുങ്ങാത്ത വൈമാനികന്. ഈ വൈമാനികനെയാണ് ഈ ദുരന്തത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. അതുകൊണ്ട് തന്നെ പൈലറ്റിന്റെ പിഴവിന് അ്പ്പുറത്തേക്കുള്ള തകരാറുകള്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് ചര്‍ച്ചകള്‍. വിമാനത്തിനുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞാകാം ലാന്‍ഡിങ് എന്നാണ് വിലയിരുത്തല്‍. ഇതിനിടെയിലും പരമാവധി ജീവനുകള്‍ സാഥെ രക്ഷിച്ചെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യോമയാന വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്ന വികാരം.
ലാന്‍ഡിങ് ഗിയറുകള്‍ പ്രവര്ത്തിക്കുന്നുണ്ടായിരുന്നില്ലായിരിക്കാം. മൂന്നാം ശ്രമത്തിലാകും വിമാനം ലാന്‍ഡ് ചെയ്തിട്ടുണ്ടാവുക. വലത് ചിറക് പിളര്ന്നിട്ടുണ്ടാകാം. 190 യാത്രക്കാരുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൈലറ്റിന് വീരമൃത്യു-ഇങ്ങനെ മാത്രമാണ് സാഥെ അടുത്തറിയാവുന്നവര്‍ക്ക് കരിപ്പൂരിലെ ദുരന്തത്തെ കാണാനാകുന്നുള്ളൂ. വ്യോമ സേനയിലെ അതികഠിനമായ പരിശീലന മുറകളിലൂടെ മാനസിക കരുത്തുള്ള വൈമാനികനായിരുന്നു അദ്ദേഹം. ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം വിമാനത്തിന് നിയന്ത്രണം കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ വീണ്ടും പറന്നുയരാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ വിമാനം കുറച്ചു കൂടി ഉയര്‍ന്ന് നിലത്ത് പതിക്കുമായിരുന്നു. ഇത് ദുരന്തത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിക്കുമായിരുന്നു. ഇവിടെയാണ് സാഥെയുടെ മനക്കരുത്തിനെ ഏവരും പ്രകീര്‍ത്തിക്കുന്നത്.
സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞിട്ടും വിമാനത്തെ അപകടം കുറയ്ക്കുന്ന തരത്തില്‍ ലാന്‍ഡ് ചെയ്യിപ്പിച്ചു. പൊട്ടിത്തെറി ഒഴിവാക്കിയത് പോലും ഈ മികവാണെന്നാണ് വിലയിരുത്തുന്നത്. റണ്‍വേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങള്‍ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റര്‍ മാറിയ ശേഷം മുന്‍ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോള്‍ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ അവസാന ശ്രമം നടത്തി. മഴയായതിനാല്‍ അത് നടന്നില്ല. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി പുറത്തേക്ക്. 35 അടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളര്‍ന്നു. ലാന്‍ഡിങ് പല തവണ കറങ്ങിയ ശേഷമായിരുന്നുവെന്ന് യാത്രക്കാര്‍ തന്നെ പറയുന്നു.
മംഗളുരു വിമാനദുരന്തത്തില്‍ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂര്‍ണമായും തീര്‍ത്ത് ലാന്‍ഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോര്‍ത്ത് കോ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറും കൂടെ നിന്നു. അതായത് വിമാനം ആദ്യ ലാന്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ തന്നെ ഗിയര്‍ബോക്സിലെ പ്രശ്നം ക്യാപ്ടന് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വീണ്ടും പറന്നുയര്‍ന്ന് പരമാവധി ഇന്ധനം ഉപയോഗിച്ച് തീര്‍ത്തത്. ഇന്ധനം പരമാവധി തീര്‍ന്നെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ലാന്‍ഡിങ്. 35 അടി താഴ്ചയിലേക്ക് വീണിട്ടും വിമാനം കത്തിയമരാത്തത് ഇന്ധനം കുറവായതു കൊണ്ട് മാത്രമായിരുന്നു. ഇവിടെയാണ് പൈലറ്റിന്റെ ഇടപെടല്‍ വ്യക്തമാകുന്നത്.
പരമാവധി ജീവനുകള്‍ കാത്തുകൊണ്ടാണ് സാഥെ വിമാനമിറക്കിയത്. കനത്ത മഴയായതിനാല്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകള്‍ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും. അപകടം നടന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാര്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു.

എയര്‍ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റന്‍ ഡി വി സാഥേ. മുപ്പത് വര്‍ഷത്തോളം ഫ്ളൈയിങ് എക്സ്പീരിയന്‍സുള്ള അതിവിദഗ്ധന്. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ക്യാപ്റ്റന്‍ സാഥെ. ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോള്‍ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു.
എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. സാത്തേയുടെ രണ്ട് മക്കളും ഐഐടിയില്‍ വിദ്യാര്‍ത്ഥികളാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam