1 GBP =99.10INR                       

BREAKING NEWS

അപകടം നടന്ന ഉടനെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടിക്കാര്‍; തോരാമഴയത്തും രക്തം നല്‍കാന്‍ വരി നിന്ന കോഴിക്കോട്ടുകാര്‍; വഴിതിരിച്ചു വിട്ട വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കിയപ്പോള്‍ ഭക്ഷണവും സഹായങ്ങളുമായെത്തിയ മട്ടന്നൂരുകാര്‍; സോഷ്യല്‍ മീഡിയയുടെ ഉപയോഗവും അതിസമര്‍ത്ഥം; ദുരന്തങ്ങളില്‍ പതറാതെ കരുത്ത് കാട്ടുന്ന മലയാളികളുടെ ഒടുവിലത്തെ ഉദാഹരണമായി കരിപ്പൂര്‍ വിമാന ദുരന്തം; കൊറോണ പേടിക്കിടയിലും ജീവനുകളെ രക്ഷിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട് ഒരുമിച്ചപ്പോള്‍

Britishmalayali
ജാസിം മൊയ്ദീന്‍

കോഴിക്കോട്: ദുരന്തങ്ങളില്‍ പതറാതെ സധൈര്യം നേരിടുന്ന മലയാളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തം. സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ ദുരന്തമുഖത്തേക്ക് ആദ്യമായി ഓടിയെത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്തുള്ളവര്‍ കാണിച്ച സമയോചിത ഇടപെടലാണ് അപകടത്തിന്റെ തോത് കുറച്ചത്. ഇത് വിവിധ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

അപകടത്തില്‍ പരിക്കേറ്റ ആളുകളില്‍ ചിലരെ പ്രവേശിപ്പിച്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് അല്‍പ സമയം കൂടി കഴിഞ്ഞാണ് രോഗികളെ എത്തിച്ചതെങ്കില്‍ ഒരു പക്ഷെ മരണ സംഖ്യ ഇതിനേക്കാള്‍ വലുതാകുമായിരുന്നു എന്നാണ്. ദുരന്തമുണ്ടായ ആദ്യ സമയത്ത് തന്നെ ലഭ്യമായ വാഹനങ്ങളുമായി ദുരന്തമുഖത്തേക്ക് ഓടിയെത്തിയ എയര്‍പോര്‍ട്ടിന് സമീപത്ത് താമസിക്കുന്നവര്‍ നടത്തിയ ഇടപെടലുകളാണ് ഇത്തരത്തില്‍ മരണ സംഖ്യ കുറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. സാധാരണ ഗതിയില്‍ വിമാന അപകടടമുണ്ടായാല്‍ ഉണ്ടായേക്കാവുന്ന തീപിടുത്തമടക്കമുള്ള സംഭവങ്ങള്‍ അവര്‍ക്കറിയാമായിരുന്നെങ്കിലും അതൊന്നും വക വെ്ക്കാതെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.

ഒദ്യോഗിക രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്ന സമയം കൊണ്ട് നാട്ടുകാര്‍ വിമാനം വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് തുടങ്ങിയിരുന്നു. വിമാനത്തില്‍ നിന്നുയര്‍ന്ന കരിയും പുകയുമെല്ലാം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും അവര്‍ കാര്യമായിട്ടെടുത്തിരുന്നില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ പേരെയും വിമാനത്തിന് പുറത്തെടുത്ത് ആശുപത്രികളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ക്കര്‍ക്കായി. പ്രാഥമിക രക്ഷാപ്രവര്‍ത്തന പൂര്‍ത്തിയായതിന് ശേഷമാണ് ആവശ്യത്തിനുള്ള ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തുന്നത്. അതുവരെ പ്രദേശത്തെ ജനങ്ങളുടെ കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ആശുപത്രികളിലെത്തിച്ചത്. എയര്‍പോര്‍ട്ടിന് സമീപത്തുള്ള പ്രദേശമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ കൊണ്ടോട്ടി മെഴ്‌സി ആശുപത്രി, റിലീഫ് ആശുപത്രി, പുളിക്കല്‍ ബിഎം ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.

അവിടെ നിന്നാണ് പിന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലേക്കും കോഴിക്കോട്,പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും പരിക്കേറ്റവരയും മരണമടഞ്ഞവരെയുമെല്ലാം എത്തിച്ചത്. അപകടം പറ്റിയവര്‍ക്ക് കൂട്ടിരിപ്പുകാരായും മാതാപിതാക്കളെ കാണാതെ തളര്‍ന്നുപോയ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമേകിയുമെല്ലാം കൊണ്ടോട്ടിയിലെ ജനങ്ങള്‍ കൂട്ടിരുന്നു. ആംബുലന്‍സുകള്‍ക്ക് പോകാനായി വഴിയിലുടനീളം നാട്ടുകാര്‍ സുരക്ഷിത പാതൊയൊരുക്കി. കോഴിക്കോടേക്കും മഞ്ചേരിയിലേക്കും ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞപ്പോള്‍ എതിരെ വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും അറിയിപ്പു നല്‍കിയും പാതിരാത്രിയും തോരാമഴയത്ത് കുടചൂടിയും മഴനനഞ്ഞും ഓരോ കവലകളിലും ചെറുപ്പക്കാരുണ്ടായിരുന്നു.

അപടകം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ ആളാണ് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം. അപകടം നടന്ന ഉടന്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അദ്ദേഹം നാട്ടുകാരോട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രാധമിക രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അപര്യാപ്ത തിരിച്ചറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ പരമാവധി ആംബുലന്‍സുകളുമായി കൊണ്ടോട്ടിയിലെത്തണമെന്ന് സന്ദേശം നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്ന് വിവിധ സംഘടനകളുടെയും ആശുപത്രികളിലെയും ആംബുലന്‍സുകള്‍ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി റീലീഫ് ആശുപത്രിക്ക് സമീപവും മെഴ്‌സി ആശുപത്രിക്ക് സമീപവും പുളിക്കല്‍ ബിഎം ആശുപത്രിക്ക് മുന്‍വശവുമെല്ലാം ആംബുലന്‍സുകളുടെ നീണ്ടനിരയായിരുന്നു പിന്നീട് കണ്ടത്.

സംഭവസ്ഥലത്ത് നിന്ന് പലരെയും ആശുപത്രികളില്‍ പ്രാഥമിക ചികിത്സക്കെത്തിച്ചത് കാറുകളിലും മറ്റു വാഹനങ്ങളിലുമായിരുന്നെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവരെ കൊണ്ടുപോയത് ഈ ആംബുലന്‍സുകളിലായിരുന്നു. നിലവില്‍ കൊണ്ടോട്ടി താലൂക്ക് മുഴുവന്‍ കണ്ടയ്‌ന്മെന്റ് സോണായതിനാല്‍ തന്നെ പെട്രോള്‍ പമ്പുകള്‍ രാത്രിയോടെ അടച്ചിരുന്നെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കൊണ്ടോട്ടി 17ലെ പെട്രോള്‍ പമ്പടക്കം തുറന്ന് ആംബുലന്‍സുകളില്‍ ഇന്ധനം നിറച്ചുനല്‍കി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലെല്ലാം ടിവി ഇബ്രാംഹി കയറിയിറങ്ങി.പരിക്കേറ്റ ഓരോരുത്തരെയും പ്രത്യേകമായി കണ്ട് കാര്യങ്ങള്‍ തിരക്കി. അവര്‍ക്ക് സാന്ത്വനമേകി.

തിരിച്ചറിയാത്ത മൃതദേഹങ്ങളെ കുറിച്ച് അവരുടെ അടയാളങ്ങള്‍ പറഞ്ഞ സാമൂഹ്യാധ്യമങ്ങളില്‍ അദ്ദേഹം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഉറ്റവരെ കാണാതെ ആശങ്കയിലായ കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി ആശ്വാസമേകി. ഈ ഒരു ദുരന്തസമയത്ത് കയ്‌മെയ് മറന്ന് നാ്ട്ടുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ടിവി ഇബ്രാഹിം എംഎല്‍എയുട കൃത്യവും സമയോചിതവുമായ ഇടപെടല്‍ ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്നതിന്റെ പാഠപുസ്തകമായിരുന്നു. സാമഹ്യ മാധ്യമങ്ങളെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കാണിച്ചു തന്നു. അതെല്ലാം ദുരന്തത്തിന്റെ വ്യപ്തി കുറക്കുകയും ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്കും ടിവി ഇബ്രാംഹി എംഎല്‍എ കൊണ്ടോട്ടി മെഴ്‌സി ആശുപത്രിയിലുണ്ടായിരുന്നു.

പ്രാഥമിക ചികിത്സക്ക് ശേഷം കൊണ്ടോട്ടിയിലെയും പുളിക്കലെയും ആശുപത്രികളില്‍ നിന്ന് പരിക്കേറ്റവരെ പരിക്കിന്റെ വ്യപ്തിയനുസരിച്ച് പി്ന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലേക്കും കോഴിക്കോട്, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. മരണപ്പെട്ടവരെ കോഴിക്കോട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഈ ഘട്ടത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായത് പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമായി വന്നപ്പോഴാണ്. എന്നാല്‍ അതിനെയും മലയാളി നിമിഷം നേരംകൊണ്ട് തരണം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിമിഷ നേരം കൊണ്ട് രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. ഏത് ആശുപത്രിയിലേക്കാണ്, ഏത് ഗ്രൂപ്പ് രക്തമാണ് വേണ്ടത് എ്‌ന്നെല്ലാം കൃത്യമായി രേഖപ്പെടുത്തിയുള്ള മെസേജുകള്‍ ജില്ല കളക്ടറടക്കമുള്ളവര്‍ പങ്കുവെച്ചു.
ഇതോട ആശുപത്രികളില്‍ രക്തം നല്‍കാനെത്തിയവരെ കൊണ്ട് നിറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് രക്തബാങ്കിനു മുന്നില്‍ മഴ നനഞ്ഞ് പാതിരാത്രിയിലും രക്തം നല്‍കാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് മഴയത്ത് രക്തം നല്‍കന്‍ കാത്തുനില്‍ക്കുന്നവരുടെ ചിത്രം കണ്ട് മലയാളിക്ക് അഭിമാനിക്കാം. ഇതേ നീണ്ട നിരകള്‍ ബേബി മെമോറിയല്‍ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലുമെല്ലാം രാത്രി ഏറെ വൈകിയും കാണാമായിരുന്നു.

അപകടമുണ്ടായതിനെ തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട പല വിമാനങ്ങളും കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയത്. ഈ സമയത്ത് വാഹനങ്ങള്‍ ലഭിക്കാതെയും ഭക്ഷണം ലഭിക്കാതെയും ബു്ദ്ധിമുട്ടിയ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ മട്ടന്നൂരിലെ ജനങ്ങള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പലരുടെയും ബന്ധുക്കളും വാഹനങ്ങളും കരിപ്പൂരില്‍ നിന്ന് മട്ടന്നൂരില്‍ എത്തുന്നത് വരെ ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മട്ടന്നൂരിലെ ജനങ്ങള്‍ ഒരുക്കി നല്‍കി. വിവിധ സംഘടനകളും സ്ഥാപനങ്ങലും ഇടപെട്ട് യാത്രക്കാര്‍ ഭക്ഷണം നല്‍കി. വാഹനം ലഭ്യമല്ലാതിരുന്ന ആളുകള്‍ക്ക് വാഹനങ്ങള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ അവസരോചിതമായ ഇടപെടലാണ് കണ്ണൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ സുരക്ഷക്കായി മട്ടന്നൂരിലെ ജനങ്ങള്‍ നടത്തിയത്.
ദുന്തഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ പാഠം കൂടിയാണ് ഇന്നലെ കരിപ്പൂരില്‍ കണ്ടത്. രക്ഷാപ്രവര്‍ത്തനത്തിനും ആളുകളെ തിരിച്ചറിയുന്നതിനുമെല്ലാം എങ്ങനെയാണ് ഫേസ്ബുക്ക്ും വാട്‌സ്ആപ്പും ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് ഈ ദുരന്തം നമുക്ക് കാണിച്ചു തരുന്നു. ജനപ്രതിനിധകള്‍ മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ വരെ കൃത്യതയോടെ സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടതോടെ ഉറ്റവരെ തേടി ആശുപത്രികള്‍തോറും കയറിയിറങ്ങിയവര്‍ക്ക് ആശ്വാസമേകി. ദുരന്തം നടന്ന് ആദ്യ മണിക്കൂറുകളിലെ കൊണ്ടോട്ടി നഗരത്തിലെ കാഴ്ചയെന്ന തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളായിരുന്നു. അവയെല്ലാം ആശുപത്രികളിലേക്കുള്‌ലതായിരുന്നു. വിമാനത്തില്‍ വരുന്നവരെ കാത്ത് പുറത്ത് നിന്നിരുന്ന ബന്ധുക്കളാണ് ഇത്തരത്തില്‍ ആശുപത്രികള്‍ തേടിയലഞ്ഞത്. വിമാനം അപകടത്തില്‍ പെട്ടെന്ന് അറിഞ്ഞ ഉടനെ തങ്ങളുടെ ബന്ധുക്കളെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്നും തിരക്കിയായിരുന്ന ഈ നട്ടോട്ടമെല്ലാം.

എന്നാല്‍ ആ നെട്ടോട്ടത്തിനും ഞൊടിയിടയില്‍ പരിഹാരം കണ്ടെത്താന്‍ കൊണ്ടോട്ടിയിലെ ജനങ്ങള്‍ക്കായി. ഓരോ ആശുപത്രികള്‍ക്ക് മുന്നിലും മൊബൈല്‍ ഫോണുംപിടിച്ച് നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു. അവര്‍ കൃത്യമായ ഇടവേളകളില്‍ ആശുപത്രി അധികൃതരില്‍ നിന്നും നിലവില്‍ ഇവിടെ എത്രപേരുണ്ട്, എത്ര പേരെ വിവിധ ആശുപത്രികളിലേക്ക് വദഗ്ധ ചികിത്സക്കായി കൊണ്ടുപോയി, അവരെ എങ്ങോട്ടാണ് കൊണ്ടുപോയത്, അവരുടെ ആരോഗ്യ സ്ഥിതി എന്താണ് എന്നല്ലാമുള്ള വിവരങ്ങള്‍ ശേഖരിച്ചു. ചിലര്‍ അല്‍പം കൂടി കടന്ന് ഓരോ രോഗികളുടെയും ഫോട്ടോകള്‍ വരെ എടുത്തു. അവയെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി യഥാസമയങ്ങളില്‍ പ്രചരിപ്പിച്ചു. മാത്രവുമല്ല വിമാനത്തിലുണ്ടായിരുന്ന ബന്ധുക്കളെ തേടി ആശുപത്രികളിലെത്തുന്നവരോട് അവരുടെ ബന്ധുവിന്റെ പേരു വിവരങ്ങളും ഫോട്ടോയും ചോദിച്ചറിഞ്ഞും കണ്ട് മനസ്സിലാക്കിയും അവര്‍ ഏത് ആശുപത്രിയിലാണ് എന്നും എന്താണ് ആരോഗ്യ സ്ഥിതി എന്നും പറഞ്ഞുകൊടുത്തു. ചിലയാളുകള്‍ അന്വേഷിച്ചെത്തുമ്പോഴേക്കും അയാള്‍ അന്വേഷിച്ചെത്തിയ ആള്‍ മരിക്കുന്ന സംഭവങ്ങളുമുണ്ടായി.
ഇക്കാര്യ പറയാന്‍ ആശുപത്രികള്‍ക്കു മുന്നിലുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വിഷമിക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. എങ്കിലും പരമാവധിയാളുകള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താന്‍ കൊണ്ടോട്ടിയിലെ ആശുപത്രികള്‍ക്ക് മുന്നില്‍ ഈ ചെറുപ്പക്കാര്‍ നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടല്‍ സഹായകമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category