1 GBP = 93.50 INR                       

BREAKING NEWS

ഭാര്യയും കുഞ്ഞുമായുള്ള ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത് ബാക് ടു ഹോം എന്ന്; വിമാനത്തില്‍ നിന്നെടുത്ത ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം മരണം; വിമാനം കയറിയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയിലേക്കുള്ള വിഹിതം സുഹൃത്തിനെ ഏല്‍പ്പിച്ച്; വിമാനാപകടത്തില്‍ മരിച്ച ഷറഫു പിലാശ്ശേരി ഗ്രാമത്തിന്റെ നൊമ്പരമാകുമ്പോള്‍

Britishmalayali
ജാസിം മൊയ്ദീന്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് നടന്ന അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി മേലെമരുതക്കോട്ടില്‍ മൂസയുടെ മകന്‍ ഷറഫു അവസാനമായി ഫെയ്‌സ്ുക്കില്‍ കുറിച്ചത് ബാക് ടു ഹോം എന്നാണ്. വിമാനത്തില്‍ നിന്നും ഭാര്യയോടും മകളോടും ഒപ്പമുള്ള ചിത്രത്തിന്റെ ക്യാപ്ഷനായിട്ടാണ് ഷറഫു ഇങ്ങനെ കുറിച്ചത്. നിര്‍ഭാഗ്യവശാല്‍ ചിത്രത്തിന് ലൈക്കടിച്ച സുഹൃത്തുക്കള്‍ മണിക്കൂറുകള്‍ക്ക് ശേഷം കേള്‍ക്കുന്നത് അവന്റെ മരണ വാര്‍ത്തയാണ്.

നാട്ടിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ഷറഫു. നാട്ടിലുണ്ടാകുന്ന സമയത്ത് എല്ലാ കാര്യങ്ങള്‍ മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാരന്‍. തന്റെ പൊതുപ്രവര്‍ത്തനവും സഹജീവി സ്‌നേഹവും പ്രവാസലോകത്തും തുടര്‍ന്നു കൊണ്ടു പോന്നു. രണ്ടര വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവസാനമായി ഷറഫു ചെയ്തത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയിലേക്കുള്ള തന്റെ സംഭാവന സുഹൃത്തുക്കളെ ഏല്‍പ്പിക്കലായിരുന്നു. സുഹൃത്ത് ഷാഫി പാറക്കുളമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ഷറഫു എന്നെ വന്ന് കണ്ടിരുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് പറഞ്ഞ് ഒരു സംഖ്യ എന്നെ ഏല്‍പ്പിക്കുകയും ചെയ്തു.

യാത്രക്ക് മുമ്പ് മുമ്പെങ്ങുമില്ലാത്ത ടെന്‍ഷന്‍ ഉണ്ടെന്നും അവന്‍ പറഞ്ഞു. വിതുമ്പലോടെ ഷാഫി പാറക്കുളം ഓര്‍ക്കുന്നു. ദുബൈയിലെ നാദക്കില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഷറഫു ജോലി ചെയ്തിരുന്നത്. പ്രവാസലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു. അതു കൊണ്ട് തന്നെ ഷറഫുവിന്റെ മരണം പിലാശ്ശേരി ഗ്രാമത്തിലുള്ളവരെ പോലെ ദുബൈയിലെ സുഹൃത്തുക്കള്‍ക്കും ഏറെ വേദനയുണ്ടാക്കുന്നു. എം കെ ഷറഫുദ്ദീന്‍ എന്നാണ് പൂര്‍ണ്ണ നാമമെങ്കിലും ഷറഫു എന്നാണ് നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. അത്രയേറെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. എട്ട് വര്‍ഷത്തോളമായി ഷറഫു പ്രവാസിയാണ്.

രണ്ടര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നുപോയത്. ഈ ലോക്ഡൗണിന് തൊട്ടുമുമ്പായി ഭാര്യയെയും മകളെയും വിസിറ്റിങ് വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടു പോയി. വിസയുടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും ലോക്ഡൗണും കൊറോണയും കാരണം അവിടെ തന്നെ തുടരുകയായിരുന്നു. ഷറഫുവിന്റെ ഭാര്യ ആമിന ഷെറിനും മകള്‍ ഫാത്തിമ ഇസ്സയും കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ് ആശുപത്രി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഭാര്യയ്ക്ക് നിസ്സാര പരിക്കുകളാണ് സംഭവവിച്ചിട്ടുള്ളത്.

അവര്‍ മിംസ് ആശുപത്രിയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. മകള്‍ ഫാത്തിമ ഇസ്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ തുടരുന്നത്. നിരീക്ഷണത്തിലാണ്. ഇന്ന് വീണ്ടും സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ. ഷറഫുവിന്റെ മൃതദേഹം കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളുമെല്ലാം ഇന്നലെയും ഇന്നുമായി ആശുപത്രികളിലെത്തിയിട്ടുണ്ടെന്നും ഷറഫുവിന്റെ ബന്ധു നൗഷാദ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആമിനയാണ് മാതാവ് സഹോദരങ്ങള്‍ ഷംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഷറഫുന്നീസ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category