1 GBP = 93.50 INR                       

BREAKING NEWS

ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി ദുബായ് സന്ദര്‍ശിച്ച് യുഎഇ. ഭരണാധികാരികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; പിണറായിയുടെ യാത്രക്ക് 4 ദിവസം മുന്‍പു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് പറന്നു; ലൈഫ് മിഷനില്‍ സ്വകാര്യ ഏജന്‍സി എത്തിയപ്പോള്‍ സ്വപ്നയ്ക്ക് കിട്ടിയത് ഒരു കോടി കമ്മീഷന്‍; യുഎപിഎ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സ്വര്‍ണ്ണ കടത്ത് ആസൂത്രകയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കുന്നത് സര്‍ക്കാരിനെ; ശിവശങ്കര കരുക്കില്‍ പിണറായിക്ക് നേരെ സ്വപ്നയുടെ അഴിമതി ശരവും

Britishmalayali
kz´wteJI³

തിരുവനന്തപുരം: 2018ല്‍ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുന്‍പു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയത് അഴിമതി നടത്താന്‍ തന്നെ.

ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്ന സുരേഷിന്റെ നിലപാട് പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. സര്‍ക്കാരിന്റെ പദ്ധതികള്‍ അഴിമതി നടന്നുവെന്നതിന് തെളിവാണ് ഇത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയുമാണ്. ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താന്‍ ശ്രമിച്ച സ്വപ്നയുടെ നീക്കമാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. രാജ്യദ്രോഹ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സ്വപ്നയുടെ തന്ത്രമാണ് സര്‍ക്കാരിന് വിനയാകുന്നത്. ഇതോടെ ശിവശങ്കറിനെതിരെ സിബിഐ അന്വേഷണത്തിനും സാധ്യത കൂടി.

ശിവശങ്കറും സ്വപ്നയും ഈ പറഞ്ഞ ദിവസം ദുബായിലേക്ക് വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇത് കേന്ദ്ര ഏജന്‍സിയും കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അഥോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എയ്ഡ് അഫയേഴ്സും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറും ഒപ്പിട്ടു. തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയതിനു സ്വകാര്യകമ്പനി നല്‍കിയ കമ്മിഷന്‍ ആണ് ഒരു കോടിയെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് വെളിപ്പെടുത്തല്‍. സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കര്‍ എടുക്കണമെന്നു നിര്‍ദ്ദേശിച്ചത് ശിവശങ്കര്‍ ആണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മിഷന്‍ കിട്ടിയെന്ന സൂചനയാണ് ഈ വെളിപ്പെടുത്തലിലുള്ളത്.

ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്‌സ് റെഡ് ക്രസന്റ്'' (ഇ.ആര്‍.സി) കേരളത്തിന് ഒരുകോടി ദിര്‍ഹം സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയപുനര്‍നിര്‍മ്മാണത്തിനായുള്ള ഈ സഹായം ലഭ്യമാക്കാന്‍ സ്വപ്നയാണ് ഇടനിലക്കാരിയായത്. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് സ്വപ്ന ഇടപെട്ട് യൂണിടെക്കിനു നല്‍കിയത്.

അതിന്റെ പേരില്‍ പാരിതോഷികമായി ലഭിച്ച ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്ന അവകാശപ്പെടുന്നു. ലൈഫ്മിഷന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിനിടെയാണ് ഈ വെളിപ്പെടുത്തലും സര്‍ക്കാരിന് വിനയാകാന്‍ എത്തുന്നത്. ശിവശങ്കറിനെതിരെ ഈ സാഹചര്യത്തില്‍ കേന്ദ്രം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കും.

പദ്ധതിക്കുള്ള സഹായം സംബന്ധിച്ച് കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ട ചടങ്ങില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായപ്രമുഖന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സ്വപ്നയാണു പരിപാടികള്‍ക്കു മേല്‍നോട്ടം വഹിച്ചത്. ധാരണാപത്രം ഒപ്പിടുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശിച്ച് യു.എ.ഇ. ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്ന കോടതിയില്‍ ബോധിപ്പിച്ചു.

കോണ്‍സല്‍ ജനറലിനെ സ്വാധീനിച്ച്, രണ്ട് ഏജന്‍സികള്‍ക്ക് എംബസി അറ്റസ്റ്റേഷനുള്ള അംഗീകാരം അനുവദിച്ചതിനു ലഭിച്ച തുകയാണിത്. എന്‍.ഐ.എ. പിടിച്ചെടുത്ത 120 പവന്‍ സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണ്. ഇതു സ്വര്‍ണക്കട്ടികളല്ല. 70 വളയും 12 നെക്ലേസും ഉള്‍പ്പെടെ എല്ലാം ആഭരണരൂപത്തിലാണെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്റെ മാര്‍ഗദര്‍ശിയാണെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തില്‍ എന്‍.ഐ.എ. കോടതിയെ ബോധിപ്പിച്ചു.

കേസ് അന്വേഷണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നും എന്‍.ഐ.എ വ്യക്തമാക്കി. എം. ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമാണുള്ളത്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ട്. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദ്ദേശിക്കണമെന്ന് എം. ശിവശങ്കറിനോട് സ്വപ്ന ഫ്‌ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നു കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category