1 GBP = 93.50 INR                       

BREAKING NEWS

തേയിലത്തോട്ടങ്ങളുടെ നടുവിലെ പെട്ടിമുടി എസ്റ്റേറ്റ് ലയം; രണ്ടര കിലോമീറ്റര്‍ അകലെയുള്ള ഇടമലക്കുടി വനാതിര്‍ത്തിയിലെ മലമുകളില്‍ നിന്ന് ഉരുള്‍പൊട്ടി താഴേക്കു കുതിച്ചെത്തിയത് കൂറ്റന്‍ പാറകളും മലവെള്ളവും; ദുരന്തം മനസ്സിലാക്കി പുറത്തേക്ക് ഇറങ്ങി ഓടിവയര്‍ക്ക് മുമ്പില്‍ സാധ്യതകള്‍ അടച്ചത് കനത്ത മഴ മൂലമമുള്ള പെട്ടിമുടി പുഴയിലെ ശക്തമായ കുത്തൊഴുക്കും; ഇനി കണ്ടെത്താനുള്ളത് 48 ജീവനുകളെ; രാജമലയിലെ രക്ഷാപ്രവര്‍ത്തനം തുടരും; മണ്ണില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കേരളം

Britishmalayali
kz´wteJI³

മൂന്നാര്‍: കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് കേരളം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. നാടും നാട്ടുകാരും ഒരുമിച്ചതോടെയാണ് ഇത്. എന്നാല്‍ മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റില്‍ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തും. ഇതുവരെ 18 മരണമാണ് സ്ഥിരീകരിച്ചത്. എട്ടു കുട്ടികളടക്കം കാണാതായ 48 പേര്‍ക്കായി തിരച്ചില്‍. 12 പേര്‍ രക്ഷപ്പെട്ടു.

മൂന്നാറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തൊഴിലാളിലയങ്ങള്‍ക്കുമേല്‍ വീണാണ് ദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ നാമാവശേഷമാക്കിയ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് കേരളം. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമാണ്. ശബ്ദം കേട്ടിറങ്ങിയോടിയ ഒമ്പതുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായി.

കനത്ത മഴയും മൂടല്‍മഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു. പിന്നീട് അസാധ്യമായി. ഇത് വീണ്ടും രാവിലെ തുടരും. വ്യാഴാഴ്ച രാത്രി 10.45-നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്. ഈ ദുരന്തത്തില്‍ നടുങ്ങിയിരുന്ന കേരളത്തെ തേടിയാണ് രാത്രിയില്‍ കരിപ്പൂരിലെ വിമാന ദുരന്തവുമെത്തിയത്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു വന്‍ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്കു പതിച്ചു. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകളില്‍ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. മൃതദേഹങ്ങള്‍ പെട്ടിമുടിക്കു സമീപമുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ മോര്‍ച്ചറിയോ മറ്റു സംവിധാനങ്ങളോ ഇല്ല. ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇവിടെത്തന്നെ സംസ്‌കാരം നടത്തും. ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനവും. അങ്ങനെ പെട്ടിമുടിയില്‍ ദുരന്തകാഴ്ചകള്‍ മാത്രമാണ്.

വ്യാഴാഴ്ച രാത്രി 10.45നുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ (എസ്റ്റേറ്റ് തൊഴിലാളികളുടെ പാര്‍പ്പിടം) പൂര്‍ണമായി തകര്‍ന്നു. 78 പേരാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടില്‍നിന്നെത്തി ജോലി ചെയ്യുന്നവരാണ്. മൂന്നാര്‍മറയൂര്‍ റോഡിലെ പെരിയവരൈ പാലം തകര്‍ന്നതും റോഡ് സൗകര്യം പരിമിതമായതും പ്രദേശത്ത് മൊബൈല്‍ കവറേജ് ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ക്ക് മോശം കാലാവസ്ഥമൂലം എത്താനായില്ല. തേയിലത്തോട്ടങ്ങളുടെ നടുവിലാണ് പെട്ടിമുടി എസ്റ്റേറ്റ് ലയം. രണ്ടര കിലോമീറ്റര്‍ അകലെ ഇടമലക്കുടി വനാതിര്‍ത്തിയിലെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടി താഴേക്കു കുതിച്ചെത്തിയത്.

കനത്ത മഴ മൂലം പെട്ടിമുടി പുഴയില്‍ ശക്തമായ കുത്തൊഴുക്കായിരുന്നു. പുഴയില്‍നിന്നു 100 മീറ്റര്‍ മുകളിലായാണ് ലയങ്ങള്‍. ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയെങ്കിലും പുഴ കടക്കാനാകാതെ കുടുങ്ങി. ലയങ്ങളുടെ ഇരുവശങ്ങളിലൂടെയും ഉരുള്‍ പൊട്ടിയെത്തിയതിനാല്‍ അങ്ങോട്ടും ഓടി രക്ഷപ്പെടാന്‍ കഴിയാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മൂന്നാര്‍ ടൗണില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പെട്ടിമുടി.

ഇതില്‍ 11 കിലോമീറ്റര്‍ അടുത്തു വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയില്‍ 2 ദിവസം മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേര്‍ന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കിയത്.
ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളില്‍ ചാര്‍ജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എന്‍എല്‍ പ്രത്യേക ടവര്‍ സ്ഥാപിച്ചാണ് മൊബൈല്‍ കവറേജ് പുനഃസ്ഥാപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category