1 GBP = 93.50 INR                       

BREAKING NEWS

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകവേ വിശദീകരിക്കാന്‍ തത്രപ്പാടുമായി മന്ത്രി കെ ടി ജലീല്‍; സ്വര്‍ണ്ണക്കടത്തു കേസില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു; കോണ്‍സുലേറ്റില്‍നിന്നുവന്ന പാക്കറ്റുകള്‍ പരിശോധനകൂടാതെ മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനം ഏറ്റുവാങ്ങിയതലും ജലീലിന് വ്യക്തമായ വിശദീകരണമില്ല; കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നത് യു.എ.ഇയുടെ നയമല്ലെന്ന യുഎഇയുടെ വിശദീകരണവും മന്ത്രിക്ക് തലവേദന

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുവകേ മന്ത്രി കെ.ടി. ജലീല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് മന്ത്രി ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണോ, മന്ത്രി സ്വമേധയാ രാജ്ഭവനില്‍ എത്തിയതാണോയെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. കേസില്‍ മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച ചില വിവരങ്ങള്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ ധരിപ്പിച്ചതായി അറിയുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ കൂടിക്കാഴ്ച. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണമാണു നടക്കുന്നതെന്ന് ഗവര്‍ണര്‍ കഴിഞ്ഞദിവസം ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

കേസിലെ പ്രതി സ്വപ്നാ സുരേഷുമായുള്ള ബന്ധവും കോണ്‍സുലേറ്റില്‍നിന്നുവന്ന പാക്കറ്റുകള്‍ പരിശോധനകൂടാതെ മന്ത്രിയുടെ കീഴിലുള്ള സി-ആപ്റ്റ് എന്ന സ്ഥാപനം ഏറ്റുവാങ്ങിയതും വിവാദമായിരിക്കുകയാണ്. കോണ്‍സുലേറ്റില്‍നിന്നുവന്ന 32 പെട്ടികള്‍ സി-ആപ്റ്റില്‍ എത്തിക്കുകയും മതഗ്രന്ഥങ്ങളെന്നപേരില്‍ പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. തുറന്നുനോക്കാത്ത പെട്ടികളില്‍ മതഗ്രഗന്ഥങ്ങളല്ലെന്ന വാദമുയര്‍ന്നതോടെയാണ് മന്ത്രി ജലീല്‍ പ്രതിരോധത്തിലായത്.

അതേസമയം വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റുമായി മന്ത്രി നയതന്ത്ര മര്യാദ ലംഘിച്ച് ഇടപെട്ടതും അവിടെനിന്ന് സഹായം ഏറ്റുവാങ്ങിയതിനുമെതിരേ പി.ടി. തോമസ് എംഎല്‍എ. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കണമെന്നാണ് ഗവര്‍ണറുടെ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ. ഈ ഫയല്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.

നേരത്തെ യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധത്തില്‍ സംശയം വിട്ടുമാറാതെ കസ്റ്റംസ് രംഗത്തെത്തിയിരുന്നു. കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ മന്ത്രി മാധ്യമങ്ങള്‍ക്ക് അടക്കം നല്‍കിയ വിശദീകരണം വിശ്വസിക്കാന്‍ കസ്റ്റംസ് സംഘം തയാറായിട്ടില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചത്. ജലീല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം അടക്കം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ധനമന്ത്രായത്തില്‍ ഉള്ള റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര നടപടി ഉടനുണ്ടാകും. കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്ന് കേന്ദ്രത്തെ കസ്റ്റംസ് അറിയിച്ചു.തിരുവനന്തപുരത്തു നിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത് ഖുറാന്‍ ആണെന്നാണ് ജലീല്‍ പറയുന്നത്.

എന്നാല്‍ ജലീലിന്റെ വാദത്തെ തള്ളികളയുന്നതാണ് കസ്റ്റംസ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ അധികൃതര്‍ കൂടി വ്യക്തമാക്കിയതോടെ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്.യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പായ്ക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശസര്‍ക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്ന് നിയമമുള്ളപ്പോഴാണ് മന്ത്രി അതിന് മുതിര്‍ന്നത്.

ഉള്ളില്‍ എന്താണെന്നറിയാതെയാണ് പാഴ്സലുകള്‍ അയച്ചതെന്ന് ജലീല്‍ പറയുന്നതും കുറ്റകരമാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.കസ്റ്റംസ് ജലീലിന് എതിരെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന നിലപാട് സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമാകും. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പിന്നാലെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ കൂടി ആരോപണങ്ങള്‍ ഉയരുന്നത് സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category