1 GBP = 93.50 INR                       

BREAKING NEWS

രാജമല ദുരന്തത്തില്‍ പെട്ടത് കുട്ടികള്‍ അടക്കം 81 പേര്‍; അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ആകെ മരണം 22 ആയി ഉയര്‍ന്നു; എന്‍ഡിആര്‍എഫ് മേധാവി രേഖാ നമ്പ്യാര്‍ അടക്കം സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കുന്നു; രാവിലെ തെളിഞ്ഞ കാലാവസ്ഥ ഉണ്ടായത് തിരച്ചിലിന് സഹായകമായി; രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു; കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആളുടെ നില ഗുരുതരം; മണ്ണിനും ചെളിക്കുമിടയില്‍ പുതുഞ്ഞു പോയത് അമ്പതോളം പേര്‍

Britishmalayali
kz´wteJI³

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 22 ആയി. പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരിച്ചില്‍ തുടരുകയാണ്. നേരത്തെ രാവിലെ, പ്രദേശത്തുനിന്ന് ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇനിയും അമ്പതോളം പേര്‍ മണ്ണിനടിയില്‍ പുതഞ്ഞു കിടപ്പുണ്ടാകുമെന്നാണ് നിഗമനം.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. നേരത്തെ പരിശോധന നടന്ന സ്ഥലത്തുനിന്ന് ഇടത് വശംമാറിയുള്ള പരിശോധനയാണ് എന്‍ഡിആര്‍എഫ് നടത്തുന്നത്. എന്‍ഡിആര്‍എഫ് മേധാവി രേഖ നമ്പ്യാര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തിരിച്ചില്‍ പുരോഗമിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ളത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്.

ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കോലഞ്ചേരി മെഡിക്കന്‍ കോളജിലേക്കും മാറ്റി. പെട്ടിമുടിക്ക് താഴെ ആറ് കുത്തിയൊഴുകുന്നുണ്ട്. വീടിന്റെ അവശിഷ്ടങ്ങള്‍ അടക്കം ആറിലേക്ക് പതിച്ചിട്ടുണ്ട്. മാങ്കുളം ഭാഗത്ത് വീടിന്റെ അവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു.

രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയര്‍ & റസ്‌ക്യൂ സ്‌പെഷ്യല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി. താനിപ്പോള്‍ പെട്ടിമുടി സന്ദര്‍ശിക്കുമെന്നും റവന്യൂമന്ത്രിയും വൈകാതെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെട്ടിമുടിയിലെയും കരിപ്പൂരിലെയും സംഭവങ്ങള്‍ അതീവ വേദനയുണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെട്ടിമുടിയില്‍ അന്തരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണ് മരിച്ച എല്ലാവരും. അതിനാല്‍ തന്നെ കമ്പനിക്ക് ഉത്തരവാദിത്വം സ്വഭാവികമായും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നും പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാമുകളിലെല്ലാം വെള്ളം നിറയുന്നുണ്ട്. അതിനാല്‍ ചെറിയ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. ഇടുക്കി ഡാം തുറന്നുവിടേണ്ട ഘട്ടമെത്തിയാന്‍ തുറന്നുവിടാന്‍ മുന്നേ തീരുമാനിച്ചിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category