1 GBP = 93.50 INR                       

BREAKING NEWS

താന്‍ സുശാന്തിന്റെ ബേബു; നടന്റെ ജീവിതത്തിലെ എല്ലാ പ്രണയവും തന്നോടായിരുന്നു എന്ന അവകാശവാദവുമായി റിയ ചക്രബര്‍ത്തി; തെളിവായി ഡയറിക്കുറിപ്പും

Britishmalayali
kz´wteJI³

നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡില്‍ നിരവധി വിവാദങ്ങളാണ് ഉയര്‍ന്ന് വന്നത്. അതിനിടെ സുശാന്തിന്റെ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി സുശാന്തിന്റെ കുടുംബാം?ഗങ്ങള്‍ രം?ഗത്ത് വന്നിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുത്തെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമടക്കം അനേകം ആരോപണങ്ങളാണ് നടന്റെ കുടുംബം റിയക്കെതിരെ ഉയര്‍ത്തിയത്. ഇ?പ്പോഴിതാ, തന്നോട് നന്ദി രേഖപ്പെടുത്തി കുറിച്ച സുശാന്തിന്റെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പുമായി ചക്രബര്‍ത്തി രം?ഗത്തെത്തി. ഡയറിയില്‍? തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും സുശാന്തിനുണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്നതെന്ന് അവകാശപ്പെട്ടുള്ള ഡയറികുറിപ്പിന്റെ ചിത്രം റിയ പുറത്തുവിട്ടു.

താനുള്‍പ്പെടെ തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പാണ് ഇതെന്ന് റിയ പറയുന്നു. '' എന്റെ ഈ ജീവിതത്തിന് നന്ദി, എന്റെ ജീവിതത്തിലെ ലില്ലുവിന് നന്ദി, എന്റെ ജീവിതത്തിലെ ബേബുവിന് നന്ദി, എന്റെ ജീവിതത്തിലെ സാറിന് നന്ദി, എന്റെ ജീവിതത്തിലെ മാമിന് നന്ദി, എന്റെ ജീവിതത്തിലെ ഫഡ്ജിന് നന്ദി. എന്റെ ജീവിതത്തിലെ എല്ലാ പ്രണയത്തിനും നന്ദി'' എന്നിങ്ങനെ വരിവരിയായി എഴുതിയ പേജിന്റെ ചിത്രമാണ് റിയ പങ്കുവെച്ചത്. ''ലില്ലു സഹോദരന്‍ ഷൗവിക്, ബേബു താന്‍, സര്‍ പിതാവ്, മാം മാതാവ്, ഫഡ്ജ് തന്റെ വളര്‍ത്തുനായ'' റിയ പറയുന്നു. 2019 ല്‍ പുറത്തിറങ്ങിയ സുശാന്ത് നായകനായ ഹിറ്റ് ചിത്രം ചിച്ചോരേയില്‍ ഉപയോഗിച്ച വാട്ടര്‍ ബോട്ടിലിന്റെ ചിത്രവും ഇതിനൊപ്പമുണ്ട്.

സുശാന്തിന്റേതായി തന്റെ പക്കല്‍ ഇനിയുള്ളത് ഇത് മാത്രമാണെന്ന് താരം പറയുന്നു. സുശാന്തിന്റെ മരണത്തിന് കാരണം റിയയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ പണം മുഴുവന്‍ റിയ തട്ടിയെടുത്തു എന്നും കുടുംബത്തില്‍ നിന്നും താരത്തെ അകറ്റിയെന്നും ആരോപിച്ചിട്ടുണ്ട്. അതേസമയം തനിക്ക് നീതിന്യായത്തിലും ദൈവത്തിലും വിശ്വാസം ഉണ്ടെന്നും തനിക്കെതിരെ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അനേകം ഞെട്ടിക്കുന്ന കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അഭിഭാഷകന്റെ ഉപദേശം അനുസരിച്ച് മാത്രമോ പ്രതികരിക്കാനാകൂ എന്നാണ് താരം സ്വയം ചിത്രീകരിച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. അതിനിടയില്‍ സിബിഐ അന്വേഷണവും പരിഗണിക്കുന്നുണ്ട്.

അതിനിടെ, സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ മുംബൈ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച റിയയുടെ അപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് തള്ളിയിരുന്നു. സുപ്രീംകോടതി അടുത്ത ആഴ്ച ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു റിയയുടെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചത്.

എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ മറുപടി. തുടര്‍ന്ന് ഇന്നലെ 12 മണിയോടെ റിയ ചോദ്യം ചെയ്യലിന് ഹാജരായി. അതിനിടെ, സുശാന്തിന്റെ മുന്‍ ബിസിനസ് മാനേജര്‍ ശ്രുതി മോദി, സുഹൃത്ത് സിദ്ധാര്‍ത്ഥ് പട്ടാനി എന്നിവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ കള്ളപ്പണം വെളുപ്പിക്കാന്‍ റിയയും റിയയുടെ സഹോദരനും ഉപയോഗിച്ചെന്ന സുശാന്തിന്റെ അച്ഛന്റെ പരാതി ഗൗരവമുള്ളതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാണുന്നത്. സുശാന്തിന്റെ പേരിലുള്ള കമ്പനികളിലെല്ലാം റിയയും സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയും പങ്കാളികളാണ്.

15 കോടിയിലധികം ഷൗവിക് ഈ കമ്പനികള്‍ മറയാക്കി വെളുപ്പിച്ചെന്നാണ് ബീഹാര്‍ പൊലീസിന് നല്‍കിയ പരാതി. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബീഹാര്‍ പൊലീസെടുത്ത എഫ്‌ഐആറിന്റെ പകര്‍പ്പും ഇഡി ശേഖരിച്ചിട്ടുണ്ട്. സുശാന്തുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിയ മുംബൈ പൊലീസിന് മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മുന്‍പ് അവസാനമായി സുശാന്ത് പല തവണ റിയയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category