1 GBP = 94.80 INR                       

BREAKING NEWS

പ്രതിദിന മരണസംഖ്യ 2000 കവിയുമ്പോഴും രോഗവ്യാപനം കുറഞ്ഞെന്ന് അവകാശപ്പെട്ട് ട്രംപ്; വൈറസ് വന്നവഴിയെ മടങ്ങുമെന്നും പ്രസിഡണ്ട്; രോഗവ്യാപനം തുടരുമ്പോഴും മോട്ടോര്‍ സൈക്കിള്‍ റാലിക്കായി ഒത്തുകൂടിയത് ആയിരങ്ങള്‍; ഫേസ്മാസ്‌കും സാമൂഹിക അകലവും കെട്ടുകഥയാകുമ്പോള്‍ അമേരിക്ക നീങ്ങുന്നത് വന്‍ ദുരന്തത്തിലേക്കോ?

Britishmalayali
kz´wteJI³

മേരിക്കയിലെ പുതിയ ഹോട്ട്സ്പോട്ടായി മാറിയ ഫ്ളോറിഡ, ടെക്സാസ്, അരിസോണ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറയുകയാണെന്ന് പ്രസിഡണ്ട് ട്രംപ് അവകാശപ്പെടുമ്പോഴും ഇന്നലെ അമേരിക്കയില്‍ കോവിഡ് മൂലം മരണമടഞ്ഞത് 2060 പേര്‍. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണ സംഖ്യ 2000 കടക്കുന്നത്. എന്നാല്‍ അപ്പോഴും അമേരിക്കന്‍ പ്രസിഡണ്ടിന് നിസ്സംഗതയാണ്. വൈറസ് അതിന്റെ പാട്ടിന് വന്നവഴിയേ മടങ്ങിക്കോളും എന്നാണ് അദ്ദേഹം പറയുന്നത്.

ആരംഭം മുതല്‍ക്കേ കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ മാരകമായ പ്രഹരശേഷിയെ നിസ്സാരമായി കണ്ടിരുന്നയാളായിരുന്നു ട്രംപ്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാകാന്‍ ട്രംപിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഒരുപരിധി വരെ കാരണമായതെന്ന അരൊപണം പല കോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്. ഫ്ളൂ വന്ന് പ്രതിവര്‍ഷം എത്രയോ പേര്‍ മരിക്കുന്നു എന്നിട്ടും അമേരിക്ക അടച്ചിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനതന്നെ അദ്ദേഹം ഈ പകര്‍ച്ചവ്യാധിയോട് എടുക്കുന്ന സമീപനത്തിന് നല്ലൊരു ഉദാഹരണമായിരുന്നു.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിച്ചാല്‍ രോഗം ഭേദമാകുമെന്നും, പിന്നീട് രോഗത്തേക്കാള്‍ ചെലവേറിയ ചികിത്സ വേണ്ടെന്നുമൊക്കെയുള്ള പ്രസ്താവനകളുമായി അദ്ദേഹം പലതവണ, കൊറോണയുടെ ഗൗരവത്തെ നിസ്സാരവത്ക്കരിച്ചിരുന്നു. ഇതിന്റെയൊക്കെ അനന്തരഫലമാണ് അമേരിക്കയില്‍ ഇന്നും ഒഴിയാത്ത കൊറോണാ വ്യാപനം. ഇതുവരെ 1,61,00 ത്തില്‍ അധികം പേരാണ് അമേരിക്കയില്‍ ഈ പകര്‍ച്ചവ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞത്. ലോകത്തെ മൊത്തം കോവിഡ് മരണങ്ങളുടെ നാലിലൊന്ന് വരും ഇത്.

കാലിഫോര്‍ണീയ, ഫ്ളോറിഡ, ടെക്സാസ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ കാര്യത്തില്‍ കുറവ് ദൃശ്യമാണെങ്കിലും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇവിടങ്ങളിലാണ് എന്നതൊരു സത്യമാണ്. പ്രതിദിനം ഏകദേശം 60,000 ത്തോളം പുതിയ കേസുകള്‍ രേഖപ്പെടുത്തുന്ന അമേരിക്ക ഇന്ന് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രോഗബാധയിലും മരണനിരക്കിലും ലോകത്തില്‍ പത്താം സ്ഥാനത്താണ്. 23 സംസ്ഥാനങ്ങളില്‍ മരണനിരക്ക് വര്‍ദ്ധിക്കുകയാണെന്നും 20 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന് ശക്തി കൂടിയിട്ടുണ്ടെന്നുമാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുമ്പോഴും സാമൂഹിക അകലം പാലിക്കാതേയും മാസ്‌കുകള്‍ ധരിക്കാതേയും ആയിരക്കണക്കിന് ബൈക്ക് പ്രേമികളാണ് എല്ലാ വര്‍ഷവും നടക്കുന്ന സ്റ്റര്‍ജീസ് മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. പത്ത് ദിവസം നടക്കുന്ന ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തുടക്കം കുറിച്ചത്. സംഗീതം, ബൈക്ക് സ്റ്റണ്ടുകള്‍, ബൈക്ക് റേസിംഗ് തുടങ്ങിയവയുള്ള ഈ മഹോത്സവത്തിന് സൗത്ത് ഡെക്കോട്ടയിലെ നഗരത്തില്‍ ഏകദേശം 2.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

ആദ്യദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അയിരക്കണക്കിന് ബൈക്ക് പ്രേമികള്‍ മാസ്‌കുകള്‍ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഉത്സവപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റര്‍ജി നഗര അധികൃതര്‍ ഈ ആഘോഷം റദ്ദ് ചെയ്താലും ആയിരക്കണക്കിന് ബൈക്ക് പ്രേമികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തിച്ചേരുമെന്ന് അറിഞ്ഞതുകൊണ്ടാണ് ആഘോഷ പരിപാടികള്‍ മാറ്റിവയ്ക്കാതിരുന്നതെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറയുന്നത്.

1938 മുതല്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവമാണ് സ്റ്റെര്‍ജീസ് മോട്ടോര്‍സൈക്കിള്‍ റാലി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇതിനായി ഇവിടെ എത്തിച്ചേര്‍ന്നത്. മഹാവ്യാധിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം നേര്‍ പകുതിയായേക്കാം എന്നാണ് സംഘാടകര്‍ കരുതുന്നത്. നിരവധി പേരാണ് കൊറോണയെ അവഗണിച്ച് ഇവിടെ എത്താന്‍ പോകുന്നതെന്ന്, റാലിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ഇന്നുവരെ സൗത്ത് ഡെക്കോട്ടയില്‍ 9,300 പേര്‍ക്കാണ് കോവിഡ് ബാധ ഉണ്ടായിട്ടുള്ളത്. 144 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category