1 GBP = 94.80 INR                       

BREAKING NEWS

ലയങ്ങളുടെ അവശിഷ്ടങ്ങള്‍ മാങ്കുളത്തെ പെരുമ്പന്‍കുത്ത് പുഴയിലും; അപകടത്തില്‍പ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും സംശയം; നായയെ ഉപയോഗിച്ചുള്ള തെരച്ചിലില്‍ അതിരാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്ത് രക്ഷാപ്രവര്‍ത്തനം; രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി; ദുരന്തത്തിന് ഇരയായവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് ചെന്നിത്തല; കണ്ടെത്താനുള്ളത് 19 സ്‌കൂള്‍ കുട്ടികളെ; പെട്ടിമുടി കണ്ണീര്‍കാഴ്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

പെട്ടിമുടി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. നായയെ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മൊത്തം മരണം 27 ആയി. കണ്ടെത്താന്‍ ബാക്കിയുള്ള 39 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്,. അതിനിടെ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല ഇന്ന് പെട്ടിമുടിയില്‍ എത്തുന്നുണ്ട്. കേന്ദ്രമന്ത്രി വി മരുളീധരനും ഇവിടെ സന്ദര്‍ശിക്കും.

ലയങ്ങളിലെ പരിമിത സാഹചര്യങ്ങളോടു പൊരുതി ജീവിച്ചവരുടെ സംസ്‌കാരത്തില്‍ പോലും വേദനയാണ് നിറയുന്നത്. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സമീപത്തെ മൈതാനത്തു 3 കുഴികളിലായി കൂട്ടത്തോടെയാണു ഇന്നലെ സംസ്‌കരിച്ചത്. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇവരുടേത് വിജില (47), കുട്ടിരാജ് (48), പവന്‍ തായ് (52), ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഠന്‍ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35). വെള്ളിയാഴ്ച മരിച്ചവരിലൊരാള്‍ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു. കാണാതായവരില്‍ 19 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് കമ്പനി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടുകാര്‍. 12 പേര്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയതോടെ പെട്ടിമുടിയില്‍ വന്‍ ജനക്കൂട്ടമായിരുന്നു. കേരളത്തില്‍ 2 ദിവസം കഴിയാനുള്ള പാസുമായാണ് പലരും എത്തിയത്.

അതികഠിനമാണ് രക്ഷാപ്രവര്‍ത്തനം. ലയങ്ങളുടെ അവശിഷ്ടങ്ങള്‍ മാങ്കുളത്തെ പെരുമ്പന്‍കുത്ത് പുഴയില്‍ കണ്ടെത്തിയതായി ചിലര്‍ പറയുന്നുണ്ട്. അപകടത്തില്‍പ്പെട്ട പലരുടെയും മൃതദേഹം പെട്ടിമുടിയാറിലൂടെ ഒഴുകിപ്പോയേക്കാമെന്നും നാട്ടുകാര്‍ പറയുന്നു. കല്ലും ചെളിയും നീക്കി, അതീവ ശ്രദ്ധയോടെയാണ് മണ്ണുമാന്തി ഉപയോഗിച്ചുള്ള തിരച്ചില്‍. ഇന്നലെ ആദ്യം പുറത്തെടുക്കാനായത് ദമ്പതികളായ കുട്ടിരാജയുടെയും വിജിലയുടെയും മൃതദേഹങ്ങളാണ്. ഒരേ കട്ടിലില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികളുടെ മൃതദേഹങ്ങള്‍ പത്തടി മാറിയാണ് കണ്ടെത്തിയത്. ഇവരുടെ മകനായ മണികണ്ഠന്റെ മൃതദേഹം അല്‍പം കഴിഞ്ഞ് കണ്ടെത്തി. മറ്റൊരു മകനായ ദീപക്കിന്റെ മൃതദേഹവും കണ്ടെടുത്തു. ഇന്നലെ വൈകിട്ടു തിരച്ചില്‍ നിര്‍ത്താന്‍ തുടങ്ങവേയാണ് എട്ടാമത്തെ ശരീരം കണ്ടെത്തിയത്.

പെട്ടിമുടിയില്‍ ദുരന്തം സംഭവിച്ച 5 ലയങ്ങള്‍ക്കു സമീപത്ത് നാലോളം ചെറിയ ലയങ്ങളുണ്ട്. അവിടെ നിന്നുള്ള തോട്ടം തൊഴിലാളികളാണ് രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത്. രാത്രിയിലെ വലിയ ശബ്ദവും മുഴക്കവും കേട്ട് കാട്ടില്‍ ഉരുള്‍പൊട്ടി റോഡ് തകര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ജീപ്പില്‍ എത്തിയ ഇടമലക്കുടിയിലെ ഡ്രൈവര്‍മാര്‍ പിന്നെ സ്ഥലത്തെത്തി. നാട്ടുകാരില്‍ ചിലര്‍ 14 കിലോമീറ്റര്‍ കാല്‍നടയായി ചെന്ന് രാജമലയിലെ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും ചെളിയില്‍ പാതി പുതഞ്ഞുനിന്ന 6 പേരെ നാട്ടുകാര്‍ പുറത്തെത്തിച്ചു. 3 മൃതശരീരവും അവര്‍ കണ്ടെത്തി. അങ്ങനെയാണ് ദുരിതാശ്വാസം തുടങ്ങുന്നത്. ഇപ്പോള്‍ ദേശീയ ദുരന്ത നിവാരണ സേന അവിടെയുണ്ട്. അവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

ദുരന്തത്തില്‍ കാണാതായത് 19 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയ 4 ലയങ്ങളില്‍ താമസിച്ചിരുന്ന ഈ കുട്ടികള്‍ മൂന്നാര്‍ മേഖലയിലെ സ്‌കൂളുകളില്‍ പഠിച്ചിരുന്നവരാണ്. ഇതില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എസ്. ലാവണ്യ, ഹേമ, ആര്‍.വിദ്യ, വിനോദിനി, ജനനി, രാജലക്ഷ്മി, പ്രിയദര്‍ശിനി (ലിറ്റില്‍ ഫ്ളവര്‍ ഹൈസ്‌കൂള്‍, മൂന്നാര്‍) ജഗദീശ്വരി (ഗവ. ഹൈസ്‌കൂള്‍, മൂന്നാര്‍), വിശാല്‍ (സെന്റ് മേരീസ് യുപിഎസ്, മറയൂര്‍), ലക്ഷ്യശ്രീ, അശ്വന്ത് രാജ് (കാര്‍മലഗിരി പബ്ലിക് സ്‌കൂള്‍, കൊരണ്ടക്കാട്), ലക്സ്നശ്രി, വിജയലക്ഷ്മി, വിഷ്ണു (എഎല്‍പിഎസ്, രാജമല), ജോഷ്വ, സഞ്ജയ്, സിന്ധുജ, ഗൗസിക, ശിവരഞ്ജിനി (ഫാത്തിമ മാതാ ഹൈസ്‌കൂള്‍, ചിന്നക്കനാല്‍). സിന്ധുജ, സഞ്ജയ് എന്നിവരാണ് ദുരന്തത്തില്‍ പെട്ട കുട്ടികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category