1 GBP = 94.80 INR                       

BREAKING NEWS

അറ്റാഷെയെ ചോദ്യം ചെയ്തില്ലെങ്കില്‍ അന്വേഷണം പ്രതിസന്ധിയിലാകും; തന്റെ ബാഗ് പരിശോധിച്ചാല്‍ യുഎഇയിലെ ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയ നയതന്ത്ര പ്രതിനിധിയെ ചോദ്യം ചെയ്യാനാകുമെന്ന പ്രതീക്ഷയില്‍ എന്‍ഐഎ; ഫൈസല്‍ ഫരീദിനെ എത്തിക്കാനുള്ള നടപടികളും വേഗത്തിലാക്കും; യുഎഇയില്‍ എത്തുന്ന എന്‍ഐഎ സംഘത്തിന്റെ പ്രധാന ലക്ഷ്യം തീവ്രവാദ ബന്ധത്തിന്റെ തെളിവ് ശേഖരണം; സ്വര്‍ണ്ണ കടത്ത് അന്വേഷണത്തില്‍ നിര്‍ണ്ണായകം യുഎഇ നിലപാട്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം യു.എ.ഇ.യില്‍ എത്തുന്നത് അറ്റാഷയേയും ചോദ്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ. നയതന്ത്ര ബാഗേജിന്റെ മറവിലാണ് തിരുവനന്തപുരം വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയത്. ഇതില്‍ അറ്റാഷെയയും സംശയ നിഴലിലാണ്. കോണ്‍സുലര്‍ ജനറലിനോടും കാര്യങ്ങള്‍ തിരക്കാന്‍ എന്‍ഐ സംഘത്തിന് താല്‍പ്പര്യമുണ്ട്. ഇതിനും അനുമതി തേടും. യുഎഇയുടെ നിലപാടാകും ഇനി നിര്‍ണ്ണായകം. കേസിലെ തീവ്രവാദ ബന്ധങ്ങളുടെ വേരുകള്‍ ദുബായിലുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

അന്വേഷണത്തിനായി യു.എ.ഇ. സന്ദര്‍ശിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ചയാണ് എന്‍.ഐ.എ.സംഘത്തിന് അനുമതി നല്‍കിയത്. രണ്ടുദിവസത്തിനകം സംഘം പുറപ്പെടുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി കോണ്‍സുലര്‍ ജനറലിനെ ചോദ്യം ചെയ്യാന്‍ യുഎഇയോട് ഇന്ത്യ അനുമതി തേടിയിട്ടുണ്ട്. ഇത് ലഭിക്കുമെന്നാണ് സൂചന. ലൈഫ് പദ്ധതിയുടെ കമ്മീഷനായി യുഎഇയില്‍ നിന്ന് ഒരു കോടി കമ്മീഷന്‍ കിട്ടിയതായി സ്വപ്നാ സുരേഷ് പറയുന്നു. കോണ്‍സുലര്‍ ജനറലിനോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍ഐഎയ്ക്ക് തിരക്കാനുള്ളത്. സഹായ പദ്ധതിക്ക് എന്തിനാണ് കമ്മീഷന്‍ കൊടുക്കുന്നതെന്ന് ആര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ല.

നയതന്ത്ര കള്ളക്കടത്തിന്റെ സൂത്രധാരന്മാരില്‍ ചിലര്‍ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികള്‍ എന്‍.ഐ.എ.ക്ക് നല്‍കിയ മൊഴി. കേസിലെ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, മറ്റൊരു പ്രതി റെബിന്‍സണ്‍ എന്നിവരെ യു.എ.ഇ.യില്‍നിന്ന് വിട്ടുകിട്ടാനും ചോദ്യം ചെയ്യാനും അന്വേഷണസംഘം ശ്രമിക്കും. ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. എന്നിട്ടും ഫൈസലിനെ ഇന്ത്യയിലേക്ക് യുഎഇ കയറ്റി വിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് എന്‍ഐഎ സംഘത്തിന്റെ യുഎഇ യാത്ര. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നത് കേസില്‍ അതിനിര്‍ണ്ണായകമാണ്.

കേസില്‍ നയതന്ത്രപ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. യു.എ.ഇ.യിലുള്ള അറ്റാഷെയെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശകാര്യമന്ത്രാലയംവഴി ഇന്ത്യ നേരത്തേ യു.എ.ഇ.ക്ക് കത്ത് നല്‍കിയിരുന്നു. അതിനിടെ നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തെ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്. ഇത് സമ്മതിക്കുമെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അറ്റാഷെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നും ഭീഷണിപ്പെടുത്തി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്.

സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗ് ജൂണ്‍ 30-നാണ് തിരുവനന്തപുരത്തെ എയര്‍ കാര്‍ഗോ കോംപ്ലക്സിലെത്തിയത്. ബാഗില്‍ സ്വര്‍ണമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞുവെക്കുകയായിരുന്നു. ജൂലൈ 3-ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക വാഹനത്തില്‍ സരിത്തിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്സിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖ്രി അല്‍ ആഷ്മിയ ബാഗ് വിട്ട് തരണമെന്ന് ആവശ്യപ്പെട്ടത്. കാര്‍ഗോയില്‍ എത്തിയ അറബി അറ്റാഷെ തന്നെയാണെന്നും ഇതോടെ വ്യക്തമായി. ഇയാള്‍ യുഎഇയിലേക്ക് കടന്നിരുന്നു.

ബാഗ് പരിശോധനക്ക് വിധേയമാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴാണ് യു.എ.ഇയുമായുള്ള നയതന്ത്രബന്ധം തകരാറിലാകുമെന്നും തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയിലുള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകളുടെ ബാഗും തുറന്ന് പരിശോധിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് കസ്റ്റംസ് ഉറച്ച നിലപാട് എടുത്തത്. ഈ ഭീഷണിയെ കുറിച്ച് കാര്‍ഗോ ചുമതലയിലുണ്ടായിരുന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുകളിലേക്ക് അറിയിച്ചു. ഇതോടെ കമ്മീഷണര്‍ സുമിത് കുമാര്‍ കര്‍ശന നിലപാട് എടുത്തു. എന്തുവന്നാലും പാഴ്‌സല്‍ വിട്ടു കൊടുക്കേണ്ടെന്നും പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ കമ്മിഷണര്‍ വഴി ഡല്‍ഹിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പ്രശ്നത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയും ചെയ്തു. ബാഗ് തുറക്കാന്‍ യു.എ.ഇ. അംബാസിഡറുടെ അനുമതി തേടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജൂലൈ 5-ന് അറ്റാഷയെ നേരിട്ട് വിളിപ്പിച്ചു. ബാഗ് തുറന്ന് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കട്ടികള്‍ അറ്റാഷയെ കാണിച്ചു കൊടുത്തു.

സംഭവം പുറത്തായതോടെ നിലപാട് മാറ്റിയ അറ്റാഷെ താന്‍ ഭക്ഷണവസ്തുക്കള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വര്‍ണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സരിത്താണ് എല്ലാം ചെയ്തതെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം, ബാഗ് തുറക്കാന്‍ അറ്റാഷെയെ ക്ഷണിക്കുന്ന സമയത്ത് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച സരിത്തിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സ്വപ്ന സുരേഷിലേക്കും അന്വേഷണം നീണ്ടത്.

ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്. അതുകൊണ്ട് തന്നെ അറ്റാഷെയുടെ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. ജൂലൈ 10-ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യയുടെ 512 വിമാനത്തില്‍ അറ്റാഷെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എന്‍ ഐ എയും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഔദ്യോഗിക അകമ്പടികളൊന്നുമില്ലാതെ തനിച്ച് വിമാനത്താവളത്തിലെത്തിയ അറ്റാഷെ ബിസിനസ് ക്ലാസ് സീറ്റ് പോലും ഉപേക്ഷിച്ച് 20 ഡി സീറ്റിലാണ് യാത്ര ചെയ്തത്. ഡല്‍ഹിയിലെത്തിയ അറ്റാഷെ എമിറേറ്റ്സ് വിമാനത്തില്‍ രക്ഷപ്പെട്ടു.

ഫൈസല്‍ യുഎഇ പൊലീസിന്റെ പിടിയിലാണെന്നാണ് വിവരം. സ്വര്‍ണം വാങ്ങാന്‍ യുഎഇയിലെ ഹവാല ഇടപാടുകാരില്‍നിന്ന് പണം സമാഹരിച്ചതും സ്വര്‍ണം വാങ്ങി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് അയച്ചിരുന്നതും ഫൈസലാണ്. ബാഗേജില്‍ പതിക്കാനുള്ള യുഎഇ കോണ്‍സുലേറ്റിന്റെ മുദ്രയും മറ്റും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടെ 20 തവണയായി 100 കോടി രൂപയുടെ 200 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തി.

കസ്റ്റഡിയില്‍ വാങ്ങിയ മുഴുവന്‍ പ്രതികളുടെയും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ എന്‍ഐഎ യും കസ്റ്റംസും മൊഴികളുടെ വിശദമായ പരിശോധന തുടങ്ങി. തെളിവുകളുടെ അടിസ്ഥാനത്തില്‍ മൊഴികളുടെ ശാസ്ത്രീയ പരിശോധനയാണ് നടത്തുന്നത്. മൊഴികളിലെ പൊരുത്തക്കേടില്‍ പ്രതികള്‍ വിശദീകരണം നല്‍കേണ്ടിവരും. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എന്‍ഐഎ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. പ്രതികള്‍ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.

ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. പ്രതികള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൈപ്പറ്റിയതായി സംശയമുള്ള ചിലരെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category