1 GBP = 94.80 INR                       

BREAKING NEWS

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒന്‍പതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടല്‍ എടുക്കൂ; തുടര്‍ന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളില്‍ കടല്‍ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം വന്നാല്‍ കേരളത്തെ കടലെടുക്കും; പഴമകളില്‍ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകള്‍; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നത് കേരളത്തിലെ മഹാ മഴയുടെ സൂചനയാണ്. ഇതിനൊപ്പം പഴമകളില്‍ വിശ്വസിക്കുന്നവര്‍ക്കും ഇത് തന്നെയാണ് പറയാനുള്ളത്. മഹാ പ്രളയത്തിന് ഏറെ സാധ്യതയുള്ള ദിനങ്ങള്‍. കരുതിയില്ലെങ്കില്‍ വീണ്ടും മഹാ ദുരന്തം കേരളത്തിലെത്തുമെന്ന് പഴമക്കാര്‍ പറയുന്നു. അവരുടെ വാക്കുകളില്‍ ഇന്ന് പഞ്ചമി ദിനമാണ്. പഞ്ചമി കഴിഞ്ഞാല്‍ ഒരാഴ്ച മഴ പെയ്യുമെന്നാണ് വിശ്വാസം. ഇതിനെ മുറുകെ പിടിക്കുന്നവരാണ് കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. മത്സ്യ തൊഴിലാളികള്‍ അടക്കം ഈ വിശ്വാസത്തെ ഗൗരവത്തോടെ എടുത്ത് ജീവിക്കുന്നവരാണ്.

ഇനി 8 ദിവസം കേരളത്തില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്ന പരമ്പരാഗത അറിവുമായി പഴമക്കാര്‍. ഈ വര്‍ഷം ഇതുവരെ മഴ വലിയ ദുരിതങ്ങളുണ്ടാക്കിയില്ലെങ്കിലും ഇന്നു മുതല്‍ ഒരാഴ്ചക്കാലം പെയ്യുന്ന മഴയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്തെ പ്രളയ സാധ്യതയെന്നു പുത്തന്‍വേലിക്കര സ്വദേശിയായ മത്സ്യത്തൊഴിലാളി കെ.എസ്. ആന്റണി അഭിപ്രായപ്പെട്ടതായി മനോരമ പറയുന്നു. കടല്‍ കരയിലുള്ളവര്‍ക്കാണ് പഞ്ചമിയുടെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതത്രേ. അതുകൊണ്ടാണ് അവര്‍ ഈ ദിവസങ്ങളില്‍ മുന്‍കരുതലെടുക്കുന്നത്.

2018ലെ പ്രളയ സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വീട്ടുപകരണങ്ങള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയര്‍ കൊണ്ടു കെട്ടിസൂക്ഷിക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറുകയും ചെയ്തിരുന്നു ഈ മത്സ്യത്തൊഴിലാളി. പഞ്ചമിയുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഇതിന് കാരണം. ഇത്തവണയും അദ്ദേഹം മുന്‍കരുതലെടുക്കുന്നു. എല്ലാ വര്‍ഷവും പഞ്ചമി മുതല്‍ ഏകാദശി വരെ 7 ദിവസങ്ങളാണ്. ഇക്കുറി ഷഷ്ഠി 2 ദിവസങ്ങളില്‍ ആയതിനാല്‍ 8-ാം ദിവസമാണ് ഏകാദശി. അതുകൊണ്ട് എട്ട് ദിവസത്തേക്ക് കരുതല്‍ വേണമെന്നാണ് ആന്റണിയുടെ അഭിപ്രായം.

പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ 9, 10 തീയതികളിലും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടല്‍ എടുക്കൂ. തുടര്‍ന്നുള്ള 3 ദിവസങ്ങളാണു കൂടുതല്‍ അപകടകരം. അഷ്ടമി, നവമി, ദശമി ദിനങ്ങളായ 12, 13, 14 തീയതികളില്‍ കടല്‍ തീരെ വെള്ളം എടുക്കില്ല. ഏകാദശി ദിനമായ 15ാ-ം തീയതി മുതലേ പിന്നീടു വെള്ളം കടലിലേക്കിറങ്ങൂവെന്നും ആന്റണിയെ പോലുള്ളവര്‍ പറയുന്നു.

അതിനാല്‍, ഇന്നു മുതല്‍ 14 വരെയുള്ള പെയ്യുന്ന മഴ നിര്‍ണായകമാണ്. ഈ ദിവസങ്ങളില്‍ ന്യൂനമര്‍ദം ഉണ്ടാകുകയും അതി തീവ്രമഴ പെയ്യുകയും ചെയ്താലുണ്ടാകുന്ന പെരുവെള്ളം കടല്‍ സ്വീകരിക്കില്ല. അതു വെള്ളപ്പൊക്കത്തിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍. അതായത് കേരളത്തിന്റെ തീരമേഖലയില്‍ ദുരന്തസാധ്യതകള്‍ ഏറെയാണ് ഇനിയുള്ള ഒരാഴ്ച.

സംസ്ഥാനത്ത് ഞായറാഴ്ചയും പലയിടത്തും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. മലയോരമേഖലകളില്‍ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാല്‍, ഇത് ശക്തിപ്രാപിക്കില്ലെന്നാണ് കരുതുന്നത്. കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.

14 മുതല്‍ 20 വരെ സാധാരണ തോതിലായിരിക്കും മഴ. ഓഗസ്റ്റ് അഞ്ചുവരെയുള്ള ആഴ്ചയില്‍ കേരളത്തിലും മാഹിയിലും ശരാശരിയുടെ ഇരട്ടിയിലേറെ (101 ശതമാനം) മഴപെയ്തു. 12.9 സെന്റീമീറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. 25.9 സെന്റീമീറ്റര്‍ പെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category