1 GBP = 94.80 INR                       

BREAKING NEWS

ഡല്‍ഹിയില്‍ 12 വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം; കത്രിക ഉപയോഗിച്ച് കീഴടക്കിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തില്‍ മുറിവ്; ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍; നാല് കൊലപാതക കേസുകളില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍: പ്രതി മുന്‍പ് സമാന കേസില്‍ നല്ലനടപ്പിന് വിട്ടയച്ചയാള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം. രക്തത്തില്‍ കുളിച്ച നിലിയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലയിലും പരുക്കേറ്റിട്ടുണ്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനോടകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി വാര്‍ഡിലുള്ള കുട്ടിക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്.

രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി കത്രിക ഉപയോഗിച്ച് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. 33 വയസ്സുള്ള കിഷനാണ് അറസ്റ്റിലായത്. 2004 മുതലുള്ള കാലത്ത് നാല് കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കിഷന്‍ കുറച്ചുനാളായി ജാമ്യത്തില്‍ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പോക്സോ നിയമപ്രകാരം കേസ് എടുത്ത പൊലീസ് 20 ടീമുകളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍ വ്യാപകമായി അന്വേഷണം നടത്തി. നൂറിലധികം ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവെടുത്തു. സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അവസാനമാണ് കിഷന്‍ തന്നെയാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നതും പ്രതി പിടിയിലാകുന്നതും. സംഭവത്തെക്കുറിച്ച് മൊഴി നല്‍കാവുന്ന നിലയിലല്ല ഇപ്പോള്‍ പെണ്‍കുട്ടിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതിപിതാക്കളുടെ മൊഴി എടുത്തിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. വീട്ടില്‍ മോഷ്ടിക്കാനായി കയറിയ കിഷന്‍ പെണ്‍കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വീടിന്റെ ബാല്‍ക്കണിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ അയല്‍ക്കാരാണ് കണ്ടെത്തിയത്. കുട്ടിക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള ശക്തി പോലും ഇല്ലായിരുന്നു. വേഗം അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി എയിംസിലും എത്തിക്കുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേജ്രിവാളും വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ കണ്ടു. മോഷണത്തിനു വേണ്ടിയാണ് കിഷന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നും കുട്ടി തനിച്ചാണെന്നു കണ്ടപ്പോള്‍ അക്രമത്തിന് മുതിരുകയായിരുന്നുവെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. കിഷനെ കണ്ടതോടെ പെണ്‍കുട്ടി അലറിവിളിച്ചെങ്കിലും കത്രിക ഉപയോഗിച്ച് അയാള്‍ കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നത്രേ. തലയിലും മുഖത്തും അടിവയറ്റിലും കുട്ടിക്ക് മുറിവേറ്റതായി പൊലീസ് അറിയിച്ചു. മുന്‍ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും സംഭവത്തെ അപലപിച്ചു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category