1 GBP = 94.80 INR                       

BREAKING NEWS

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയില്‍; സംസ്ഥാനത്ത് അഞ്ച് ലക്ഷം രോഗികളും 17367 രോഗികളും; തമിഴ്നാട്ടില്‍ ഇന്നലെ മാത്രം 118 മരണം; കോവിഡിനെ പിടിച്ചു കെട്ടാനാവാതെ ഇന്ത്യ

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4808 കഴിഞ്ഞു. 118 പേരാണ് ശനിയാഴ്ച മാത്രം മരിച്ചത്. പുതിയതായി 5883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരുടെ എണ്ണം 2,90,907 ആയി. ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 503,084. ഇതില്‍ 1,47,048 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് രോഗം ബാധിച്ച് മരിച്ചത് 275 പേരാണ്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 17367 ആയി.ആന്ധ്രപ്രദേശില്‍ 10,080 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു.

അതേ സമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,53,011. ഒറ്റ ദിവസത്തിനിടെ 861 പേര്‍ കൂടി മരിച്ചു. ആകെ മരണം 43,379 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,28,747 പേര്‍ ചികിത്സയിലാണ്. ഇതുവരെ 14,80,885 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.

5,03,084 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17,367 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 2,90,907 കേസുകളും ആന്ധ്രപ്രദേശില്‍ 2,17,040 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 1,72,102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ 1,44,127 പേര്‍ക്കാണ് രോഗം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category