1 GBP = 94.80 INR                       

BREAKING NEWS

ലെബനനിന്റെ കണ്ണുനീരായി അലക്‌സാന്‍ഡ്ര; അമ്മയുടെ നെഞ്ചൊട്ടിക്കിടന്ന കുഞ്ഞിനെ പറിച്ചെടുത്തത് സ്‌ഫോടന ശക്തി; സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇരക്ക് കണ്ണുനീരോടെ വിടചൊല്ലുമ്പോഴും രോഷാഗ്നി ആളിക്കത്തി ലെബനന്‍

Britishmalayali
kz´wteJI³

ച്ഛന്റെ തോളത്തിരുന്ന് ചെറുപുഞ്ചിരിയോടെ ലെബനിന്റെ ദേശീയപതാക ഉയരത്തില്‍ വീശി പോകുമ്പോള്‍ അവള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു. അമ്മയുടെ നെഞ്ചൊട്ടിക്കിടന്ന് കൊഞ്ചുമ്പോള്‍ അവള്‍ക്ക് എന്തെന്നില്ലാത്ത സുരക്ഷിതബോധമായിരുന്നു. മുത്തച്ഛനോട് കുറുമ്പ് കാണിക്കുവാനും കുഞ്ഞ് അലക്സാന്‍ഡ്രക്ക് ഏറെ ഇഷ്ടമായിരുന്നു. ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ ഒരു ദിവസം കൊണ്ട് തല്ലിക്കെടുത്തി ആ മാലാഖക്കുഞ്ഞിനെ മരണം കൂട്ടിക്കൊണ്ടുപോയത് അമ്മയുടെ നെഞ്ചില്‍ നിന്നായിരുന്നു. ലെബനന്റെ ചരിത്രത്തില്‍ ഒരു കണ്ണുനീര്‍ മുത്തായി മാറിയ കുഞ്ഞ് അലക്സാന്‍ഡ്രയുടെ കഥ.

ബെയ്റൂട്ടിലെ തുറമുഖത്തിനടുത്തുള്ള കെട്ടിടത്തില്‍ നിന്നും തീയും പുകയുമുയര്‍ന്നപ്പോള്‍ അലക്സാന്‍ഡ്ര തന്റെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിലേക്ക് അവളുടെ മാതാപിതാക്കളോടൊത്ത് ഓടിച്ചെന്നു. മറ്റേതൊരു നഗരവാസിയേയും പോലെ സംഭവിക്കുന്നതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയായിരുന്നു അവര്‍ക്കും. അധികനേരം അവിടെ നില്‍ക്കുന്നതിന് മുന്‍പേ ആദ്യത്തെ സ്ഫോടനം ഉണ്ടായി. ഭയന്ന് വിരണ്ട അമ്മ ട്രേസി അലക്സാന്‍ഡ്രയേയും മാറോടടുക്കി വീടിനകത്തേക്ക് പാഞ്ഞു.

എന്നാല്‍ ഏതാനും സെക്കന്‍ഡുകള്‍ക്കകം നടന്ന, കൂടുതല്‍ ഭീകരമായ രണ്ടാമത്തെ സ്ഫോടനം ആ കുഞ്ഞിനെ അമ്മയുടെ മാറില്‍ നിന്നും പറിച്ചെറിയുകയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ആ സ്ഫോടനത്തിന്റെ ശക്തി. പിന്നീട് അവളെ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുക്കാന്‍ കുറച്ച് സമയമെടുത്തു. ചാരനിറത്തിലുള്ള ഒരു വലിയ കഷണം തങ്ങള്‍ക്ക് നേരെ പാഞ്ഞുവരുന്നത് കണ്ടാണ് കുട്ടിയേയും കൊണ്ട് അകത്തേക്ക് ഓടിയതെന്ന് ട്രേസി പറയുന്നു.
അലക്സാന്‍ഡ്രയെ മുറുകെ പിടിച്ചിരുന്നു. പക്ഷെ സ്ഫോടനത്തിന്റെ ആഘാതം ആ അമ്മയുടെ ശക്തിയേക്കാള്‍ വലുതായിരുന്നു. അമ്മയുടെ കൈയ്യില്‍ നിന്നും തെറിച്ചുപോയ ആ കുഞ്ഞിനെ കല്ലുകഷണങ്ങള്‍ക്കിടയില്‍ നിന്നും ഏടുത്ത് മോട്ടോര്‍ സൈക്കിളിലാണ് പിതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.പുഞ്ചിരി മാത്രം വഴിഞ്ഞിരുന്ന ആ കുഞ്ഞു മുഖത്ത് ഒരു ഡസനിലേറെ സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. എന്നും സന്തോഷത്തോടെ മിടിച്ചിരുന്ന ഹൃദയത്തിന് സംരക്ഷണമേകിയിരുന്ന വാരിയെല്ലുകള്‍ ഒടിഞ്ഞു നുറുങ്ങിയിരുന്നു. എന്നിട്ടും മൂന്നു ദിവസം മരണത്തോട് മല്ലടിച്ചശേഷം ഇന്നലെ ആ മാലാഖക്കുഞ്ഞ് ഭൂമിയോട് വിടപറഞ്ഞു.

ലെബനനിലാകെ കത്തിപ്പടരുന്ന ജനരോഷം
അവള്‍ രക്തസാക്ഷിയല്ല, ഇരയാണ്, സ്വന്തം വീട്ടില്‍ വച്ച് ഭരണകൂടത്താല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പാവം നിസ്സഹായയായ ഇര. ഉള്ളില്‍ തിളക്കുന്ന രോഷവുമായി അലക്സസന്‍ഡ്രയുടെ പിതാവ് പോള്‍ ഇത് പറയുമ്പോള്‍, ലെബനന്‍ ജനത അത് ഏറ്റെടുക്കുകയാണ്.ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ തെരുവിലിറങ്ങിയത്. സര്‍ക്കാരിനെതിരെ കടുത്ത ജനരോഷമുയര്‍ന്നപ്പോള്‍ പലയിടങ്ങളിലും പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു. സിറ്റി സെന്ററിലെ രക്തസാക്ഷി ചത്വരത്തില്‍ വെടിവയ്പ്പും നടന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭ്യന്തരയുദ്ധത്തിനിടയിലൂടെ ജീവിച്ചുവന്ന അലക്സാന്‍ഡ്രയുടെ മുത്തച്ഛന്‍ പറയുന്നത് എല്ലാ പ്രതീക്ഷയും കൈവിട്ടു എന്നാണ്. 1975 മുതല്‍ നിരവധി ദുരന്തങ്ങള്‍ക്ക് ലെബനന്‍ സാക്ഷിയായിട്ടുണ്ട്. പക്ഷെ ഓരോ തവണയുംഎല്ലാം നേരെയാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കൂട്ടം ക്രിമിനലുകള്‍ നാടുവാഴുമ്പോള്‍, ഇനി എല്ലാ പ്രതീക്ഷകളും തകരുകയാണ്. അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

ലബനന്‍ ഭരണകൂടത്തില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുവാന്‍ നേരത്തേ തെരഞ്ഞെടുപ്പ് നടത്താം എന്ന് പ്രധാനമന്ത്രി ഹസ്സന്‍ ഡൈബ് പ്രസ്താവിച്ചു. ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി മനാല്‍ അബ്ഡേല്‍ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ആറ് വര്‍ഷം മുന്‍പ് ഒരു റഷ്യന്‍ വ്യാപാരിയില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തു തുറമുഖത്തു നിന്ന് നീക്കം ചെയ്യാതിരുന്നതിനെ കുറിച്ചും, അത് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സഹായഹസ്തവുമായി ലോകരാഷ്ട്രങ്ങള്‍ ബെയ്റൂട്ടിലേക്ക്
അതിനിടയില്‍ വിവിധ രാഷ്ട്രങ്ങള്‍ ചേര്‍ന്‍ 250 മില്ല്യണ്‍ യൂറോ, ബെയ്റൂട്ടിന്റെ പുനരുദ്ധാരണത്തിനായി വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആതിഥേയത്വം വഹിച്ച ഒരു കോണ്‍ഫറന്‍സ് കോളില്‍, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെ 15 ലോക നേതാക്കള്‍ പങ്കെടുത്തു. സഹായം വാഗ്ദാനം നല്‍കുന്നതോടൊപ്പം ദീര്‍ഘകാല പിന്തുണ ഉറപ്പാക്കുന്നതിനായി ആവശ്യമായ പരിവര്‍ത്തനങ്ങളും മാറ്റങ്ങളും എത്രയും വേഗം നടപ്പിലാക്കണമെന്ന് ലെബനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ഈ സ്ഫോടനത്തെ കുറിച്ച് നിഷ്പക്ഷവും വിശ്വസനീയവുമായ ഒരു അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category