1 GBP = 94.80 INR                       

BREAKING NEWS

വി എസ്.എസ്.സി മുന്‍ ഡയറക്ടര്‍ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു; സംസ്‌കാരം കോവിഡ് പരിശോധനക്ക് ശേഷം

Britishmalayali
kz´wteJI³

തിരുവനന്തപുരം: വി എസ്എസ്സി മുന്‍ ഡയറക്ടര്‍ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആറരയ്ക്ക് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സംസ്‌കരിക്കും.

ബഹിരാകാശ ശാസ്ത്രജ്ഞനായ സുരേഷ് ചന്ദ്ര ഗുപ്ത രാജസ്ഥാന്‍ ധോല്‍പുര്‍ സ്വദേശിയാണ്. ഉള്ളൂര്‍ പുലയനാര്‍കോട്ട സപ്തരംഗ് കോളനിയിലെ വസതിയിലായിരുന്നു താമസം.  ഭാര്യ: ഡോ.കുസും ഗുപ്ത, മക്കള്‍: ഡോ. പ്രഭ നിനി ഗുപ്ത (കിംസ് ആശുപത്രി), ഡോ.അരുണ്‍ ഗുപ്ത (യു എസ്), ഡോ. സാധന ഗുപ്ത (യു എസ്). മരുമക്കള്‍: ഡോ. പോള്‍ സെബാസ്റ്റ്യന്‍ (ആര്‍സിസി മുന്‍ ഡയറക്ടര്‍).

1965ല്‍ വി എസ്എസ്സിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1985 മുതല്‍ 94 വരെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1993ല്‍ സ്‌പേസ് കമ്മിഷന്‍ അംഗമായി. വി എസ്എസ്സിയില്‍ നിന്ന് വിരമിച്ചശേഷം 1997 വരെ ഐഎസ്ആര്‍ഒയുടെ ഡിസ്റ്റിങ്വിഷ്ഡ് പ്രൊഫസര്‍ എന്ന നിലയിലും ചുമതലയിലുണ്ടായിരുന്നു. നാഷനല്‍ സിസ്റ്റം പുരസ്‌കാരം, വിക്രം സാരാഭായ് റിസര്‍ച് പുരസ്‌കാരം, നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചു.

ബനാറസ് യൂണിവേഴ്‌സിറ്റി, ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965ല്‍ വിസ്എസ്സിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 1985 മുതല്‍ 94 വരെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category