1 GBP = 94.80 INR                       

BREAKING NEWS

റണ്‍വേയില്‍ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നത് അജ്ഞാതം; തല്‍കാലം വലിയ വിമാനങ്ങള്‍ കോഴിക്കോട് അന്താ രാഷ്ട്ര വിമാനത്താവളം ഒഴിവാക്കും; വിമാന അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും

Britishmalayali
kz´wteJI³

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്‍ഡിങ് പാളിയതോടെ പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ദ്ധര്‍. റണ്‍വേയില്‍ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാല്‍ വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍. ബ്ലാക്ക് ബോക്സില്‍ പരിശോധന നടക്കുകയാണ്. ഇതിന് ശേഷമാകും യഥാര്‍ത്ഥ കാരണം പുറത്താവുക. കനത്ത മഴയാണ് ടേബില്‍ ടോപ് റണ്‍വേയിലെ ദുരന്തത്തിലെ വില്ലന്‍ എന്നു തന്നെയാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസിനു താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. 'ഇ' ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ക്കാണു നിയന്ത്രണം. സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണു നിലവില്‍ വലിയ വിമാന സര്‍വീസ് നടത്തുന്നത്. അപകടകാരണത്തിന്റെ വിശദ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിയന്ത്രണം തുടരും. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 'സി' ശ്രേണിയിലെ ചെറുവിമാനമാണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്റെ കഴപ്പമല്ല അപകടത്തിന്റെ കാരണമെന്ന വിലയിരുത്തലുമുണ്ട്.

പുറത്തു വന്ന ചിത്രങ്ങളില്‍ വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ളാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍ തന്നെയാണ്.തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നാണു ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം നല്‍കുന്ന സൂചന. വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് കരുതുന്നത്. ബ്ലോക് ബോക്സ് പരിശോധനയാകും ഇനി നിര്‍ണ്ണായകം. അതിവേഗം അന്തിമ നിഗമനത്തില്‍ വ്യോമയാന മന്ത്രാലയം എത്തുമെന്നാണ് സൂചന.

സി ശ്രേണിയിലെ വിമാനങ്ങള്‍ക്ക് റണ്‍വേ 1600 മീറ്റര്‍ മതിയാകും. കരിപ്പൂരില്‍ 2700 മീറ്റര്‍ റണ്‍വേയുണ്ട്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ വലുപ്പം അപകട കാരണമായി ആരും കരുതുന്നില്ല. എങ്കിലും തല്‍കാലം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങേണ്ടതില്ലെന്നാണ് തീരുമാനം. ഈ സാഹചര്യത്തില്‍ കോഴിക്കോട് ഇറങ്ങേണ്ട സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള വലിയ വിമാനം കൊച്ചിയിലേക്കു മാറ്റിയതായി സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. റണ്‍വേ നവീകരണത്തിനുശേഷം 2 വര്‍ഷം മുന്‍പാണു വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

ഖത്തര്‍ എയര്‍വേയ്സിന്റെ വലിയ വിമാനത്തിന് ഈയിടെ അനുമതിയായി. എമിറേറ്റ്സും വലിയ വിമാനവുമായി സര്‍വീസിനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് ദുരന്തമെത്തിയത്. അന്വേഷണം അതുകൊണ്ട് തന്നെ അതിനിര്‍ണ്ണായകമാണ്. ഡിജിസിഎ, എയര്‍പോര്‍ട്ട് അഥോറിറ്റി, എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. രണ്ടായി നെടുകെ പിളര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍് പരിശോധന നടത്തി.

ബോയിങ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. കരിപ്പൂരില്‍ റണ്‍വേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച കിട്ടുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി തല്ക്കാലം സൂചനകളിലെന്നാണ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ സമാനസംഭവങ്ങള്‍ തടയാനുള്ള ഇഎന്‍എഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുന്നുണ്ട്.

കരിപ്പൂര്‍ വിമാന അപകടത്തെക്കുറിച്ച് എയര്‍പോര്‍ട്ട് ആക്സിഡന്റ്സ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് , കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഡല്‍ഹിയില്‍ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാന്‍ സമയം എടുക്കും. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കും. എയര്‍ ഇന്ത്യ അന്വേഷണത്തിന് എല്ലാ സഹകരണവും നല്കുന്നുണ്ടെന്ന് ചെയര്‍മാന്‍ രാജീവ് ബനസല്‍ വ്യക്തമാക്കി. റണ്‍വേയില്‍ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നാണ് പ്രധാന പരിശോധന. വെള്ളക്കെട്ട് അപകടത്തിനിടയാക്കിയോ എന്നതില്‍ ഇന്നലെ തന്നെ അന്വേഷണ സംഘം തെളിവെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category