1 GBP = 94.80 INR                       

BREAKING NEWS

ഭര്‍ത്താവിനോട് പോലും നീതി പുലര്‍ത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകള്‍ വിവാഹ മോചനം നേടാന്‍ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവര്‍ ആരും ഇല്ല എന്ന് ഭര്‍ത്താവിനോട് പറഞ്ഞതിനാല്‍; മനോരമ വാര്‍ത്താ അവതാരകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവര്‍ത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പല്‍

Britishmalayali
kz´wteJI³

കൊച്ചി: വാളയാറില്‍ എത്തിയ മലയാളികളെ അതിര്‍ത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമര്‍ശിച്ചാല്‍ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍. പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാല്‍ മുതിര്‍ന്ന വാര്‍ത്താ അവതാരകയ്ക്കെതിരെ ദേശാഭിമാനിക്കാരനാണെങ്കില്‍ എന്തും പറയാം. ആരും മിണ്ടില്ല. വനിതയെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആരും ആവശ്യപ്പെടില്ല. അറസ്റ്റിന് മുറവിളി കൂട്ടി പത്രപ്രവര്‍ത്തക യൂണിയനും പത്രക്കുറിപ്പ് ഇറക്കില്ല. എല്ലാം എല്ലാവരും കണ്ടില്ലെന്ന് നടിക്കും. സ്ത്രീ പക്ഷവാദികളും മിണ്ടില്ല. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ അവസ്ഥ.

മനോരമയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയാണ് നിഷാ പുരുഷോത്തമന്‍. കോണ്‍ഗ്രസ് പക്ഷപാതിയാണ് നിഷയെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. നിഷയുടെ വാര്‍ത്താവായനയിലെ പിഴവുകള്‍ ഉയര്‍ത്തി വിമര്‍ശിക്കുന്നവരുണ്ട്. സീറ്റ് മോഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോണ്‍ഗ്രസുകാരിയെന്നും പറഞ്ഞു വയ്ക്കാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പുറമായിരുന്നു ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫെയ്സ് ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കടന്നാക്രണം. ഭൂതക്കുളത്തെ വിനീത് വിയു എല്ലാ അര്‍ത്ഥത്തിലും സഖാവാണ്. ഈ സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കണ്ടിട്ടും അറിഞ്ഞിട്ടും ആരും മിണ്ടിയില്ല. എന്നാല്‍ മനോരമ ഇതിനെ ഗൗരവത്തോടെ എടുത്തു. ഇത് മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കി. എങ്കിലും സ്‌ക്രീന്‍ ഷോട്ട് പാറിപറന്നു നടക്കുകയാണ്.

ഭര്‍ത്താവിനോട് പോലും നീതി പുലര്‍ത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകള്‍ വിവാഹ മോചനം നേടാന്‍ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവര്‍ ആരും ഇല്ല എന്ന് ഭര്‍ത്താവിനോട് പറഞ്ഞതിനാല്‍- മനോരമ വാര്‍ത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതില്‍ നിറയുന്നത്. എന്നാല്‍ ദേശാഭിമാനിക്കാരനായതു കൊണ്ട് തന്നെ ആരും ഒന്നും പ്രതികരിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരന്‍ കടന്നാക്രമിക്കുന്നത്. ഇതിനോടും മൗനമാണ് പത്രപ്രവര്‍ത്തക യൂണിയന്‍.

തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നിഷയുമായി ഏറെ അടുപ്പമുള്ളവര്‍ മറുനാടനോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് വാക്കുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചന. ഇതിനെതിരെ ശക്തമായ വികാരം ഉയരണമെന്നാണ് ആവശ്യം. ഇതിനെ ഗൗരവത്തോടെയാണ് മനോരമയും കാണുന്നത്. സ്ത്രീ അവതാരകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ കാണുന്നു. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യും. ഇതിനെ വ്യക്തിപരമായി ഇല്ലാകഥ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതുവില്‍ ഉയരുന്ന നിലപാട്.
മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങള്‍ സൈബര്‍ സഖാക്കള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബര്‍ സഖാക്കള്‍ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവര്‍ത്തകക്ക് നേരെയുള്ള സൈബര്‍ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബര്‍ സഖാക്കള്‍ ആരോപിച്ചിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ കൃത്യമായ ഇടപെടലുകളിലൂടെ ഇടത് നേതാക്കളുടെ രാഷട്രീയ പൊള്ളത്തരം തുറന്ന് കാട്ടിയ മനോരമ ചാനലിലെ മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമന് എതിരെയുള്ള ആക്രമണം ചര്‍ച്ചയായി. അന്നും ആരും മിണ്ടിയില്ല. സ്ത്രീ സമത്വത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും എല്ലാം കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം അനുഭാവികളാണ് നിഷയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ നേതാക്കന്മാര്‍ പടുത്തുയര്‍ത്താന്‍ ശ്രമിച്ച ഇമേജുകളെല്ലാം നിഷ ചീട്ടുകൊട്ടാരം കണക്കെ തകര്‍ത്തെറിഞ്ഞതോടെ സൈബര്‍ ?ഗുണ്ടകള്‍ നിഷക്കെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു. ചര്‍ച്ച നയിക്കുന്നത് നിഷയാണെങ്കില്‍ തങ്ങള്‍ ഇല്ല എന്ന് പലരും പരസ്യനിലപാട് സ്വീകരിച്ചതായും ഇടത് സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ഇതിന് ശേഷമാണ് വ്യക്തിപരമായ കടന്നാക്രമണം.

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷയുടെ ട്വിറ്റര്‍ ഉപയോഗം എന്നാണ് സഖാക്കളുടെ പ്രധാന ആരോപണം. ഇടുക്കി നിയമസഭാസീറ്റാണ് നിഷയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസില്‍ത്തന്നെ അടക്കം പറച്ചില്‍ ഉയര്‍ന്നു കഴിഞ്ഞുവെന്നും സിപിഎം അനുകൂലികള്‍ ആരോപിക്കുന്നു. ഇടുക്കി ജില്ലയിലെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പരിപാടികളിലും ഇവര്‍ സജീവമാണ് എന്നും , ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ടു തവണ നിഷയുടെ പിതാവ് ടി ജി പുരുഷോത്തമന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുമെല്ലാം കണ്ടെത്തിയാണ് ചിലര്‍ സൈബര്‍ ആക്രമണത്തിനെത്തുന്നവര്‍ക്ക് ശക്തി പകരുന്നത്. ശക്തമായ കോണ്‍ഗ്രസ് പാരമ്പര്യം വാര്‍ത്താ അവതരണത്തിലും നിഷ കൈക്കൊള്ളുന്നു എന്നതാണ് സിപിഎം അനുഭാവികളുടെ പരാതി.

രാഷ്ട്രീയ ലക്ഷ്യത്തോടെ നിഷാ പുരുഷോത്തമനും അയ്യപ്പദാസും നയിച്ച ന്യൂസ് അവര്‍ ചര്‍ച്ചകള്‍ മനോരമാ ചാനലിന്റെ റേറ്റിങ് കുത്തനെ ഇടിച്ചെന്ന് ഇടത് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ മാര്‍ക്കറ്റ് ഷെയറിലും എണ്ണത്തിലും വലിയ ഇടിവാണ് മനോരമ ചാനല്‍ നേരിടുന്നത് എന്നും സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചിരുന്നു. അതേസമയം, നിഷയുടെ പരിപാടികള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബ പ്രശ്നവും ചര്‍ച്ചയാക്കുന്നത്.
നിഷ പുരുഷോത്തമനെതിരെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നത് അവര്‍ ഇടത് നേതാക്കള്‍ക്ക് അനുകൂലമായി ചര്‍ച്ചകളെ നയിക്കുന്നില്ല എന്നതും അവര്‍ കോണ്‍?ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നും ആരോപിച്ചാണ്. ഇതിനെതിരെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ട്. സ്ത്രീ സമത്വം പറയുന്ന സിപിഎമ്മുകാര്‍ ഇത്തരത്തില്‍ പരസ്യമായി ഒരു സ്ത്രീയെ അപമാനിക്കുന്നതിന് പിന്നിലെ പ്രത്യയശാസ്ത്ര രഹസ്യം പിടികിട്ടുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ത്രീ പക്ഷത്തിന് വേണ്ടി വാദിക്കുന്ന ഇടത് പുരോഗമന ചിന്തകര്‍ ആരും പ്രതികരിക്കുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category