1 GBP = 93.50 INR                       

BREAKING NEWS

സംസ്ഥാനത്ത് തോരാതെ പെയ്ത് മഴ; കേരളത്തില്‍ ഇന്നും അതിശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്; കനത്തമഴ തുടരുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണം; കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമര്‍ദം രൂപംകൊണ്ടത്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടി.

കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാട്ടി എന്നീ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നു

സംസ്ഥാനത്ത് ഇന്നലെ വിവിധ കാലവര്‍ഷ അപകടങ്ങളില്‍ നാല് പേരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മലപ്പുറം കാളികാവില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. നരിമടയ്ക്കല്‍ സവാദ് ആണ് മരിച്ചത്. കോട്ടയം മണര്‍കാട് ഒലിച്ചു പോയ കാറിനുള്ളില്‍ നിന്ന് ഡ്രൈവര്‍ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിണാവ് പുഴയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവന്‍ ആണ് മരിച്ചത്. പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ പ്രമാടം സ്വദേശി രാജന്‍പിള്ളയെ കാണാതായി. ഭാരതപ്പുഴയില്‍ ഷൊര്‍ണൂരില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.

തോരാതെ പെയ്യുന്ന മഴയില്‍ ആലപ്പുഴയിലും കോട്ടയത്തും ജനജീവിതം നിശ്ചലമാണ്. കുട്ടനാടന്‍ പാടങ്ങളില്‍ മടവീഴ്ച വ്യാപകമായതോടെ ഹെക്ടറ് കണക്കിന് നെല്‍കൃഷി നശിച്ചു. കോട്ടയത്ത് മണര്‍കാട് ഒലിച്ചു പോയ കാറിനുള്ളില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹവും കണ്ടെടുത്തു. റെഡ് ആലേര്‍ട്ട് നിലനില്‍ക്കുന്ന ആലപ്പുഴ ജില്ലയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. പമ്പാ ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 41 ക്യാമ്പുകള്‍ തുറന്നു. 1211 പേരെ മാറ്റിപാര്‍പ്പിച്ചു. ചെങ്ങന്നൂരിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്.

കുട്ടനാട്ടിലെ കിടപ്പുരോഗികളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കോവിഡ് ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാല് തരം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എസി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ടുണ്ട്. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, വൈക്കം അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. പാലാ ഈരാറ്റുപേട്ട റോഡ് മുന്നാലിയില്‍ വീണ്ടും വെള്ളം കയറി. ഇന്നലെ ഇവിടെ പൂര്‍ണമായും വെള്ളം ഇറങ്ങിയതായിരുന്നു. വേളൂര്‍ കല്ലുപുരയ്ക്കല്‍, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തന്‍ കരി എന്നീ പാടശേഖരങ്ങളില്‍ മടവീണു 350 ഹെക്ടറിലെ നെല്‍ കൃഷി വെള്ളത്തില്‍ മുങ്ങി. ആര്‍പ്പൂക്കരയില്‍ കൊച്ചു മണിയാപറമ്പ് വെച്ചൂര്‍ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി.

വെമ്പള്ളി വയലാ റോഡില്‍ കല്ലാലി പാലം തകര്‍ന്നു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയിലെ പ്രധാന റോഡുകളില്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. എ സി റോഡ് പൂര്‍ണമായും അടച്ചു. ചില റോഡുകല്‍ വഴി തിരിച്ചു വിട്ടു. കോട്ടയം ജില്ലയില്‍ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മൂവായിരത്തി അഞ്ഞൂറോളം പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പിലായി ഉണ്ട്. കോട്ടയം താലൂക്കില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category