1 GBP = 93.50 INR                       

BREAKING NEWS

കണ്ണന്‍ ദേവന്റെ കണക്കില്‍ 83 പേര്‍ താമസം; റവന്യൂ വകുപ്പ് പറയുന്നത് ഉണ്ടായിരുന്നത് 78 പേരെന്നും; ഇനിയും രണ്ട് നാള്‍ കൂടി രക്ഷാ പ്രവര്‍ത്തനം തുടരും; ആളുകള്‍ പുഴയില്‍ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചില്‍; കോവിഡ് വ്യാപന ഭീഷണിയും സജീവം; കരുതലുകളുമായി പെട്ടിമുടിയില്‍ തെരച്ചില്‍ രണ്ടു നാള്‍ കൂടി തുടരും

Britishmalayali
kz´wteJI³

മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ 4 ലയങ്ങളില്‍ താമസിച്ചിരുന്നവരുടെ എണ്ണത്തില്‍ അവ്യക്തത. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 83 പേരാണു ലയത്തില്‍ താമസം. റവന്യു അധികൃതരുടെ കണക്കില്‍ അപകടത്തില്‍ പെട്ടവര്‍ 78 പേരും. ലോക്ഡൗണ്‍ ആയതിനാല്‍ ലയത്തില്‍ നിന്നു വിവിധയിടങ്ങളില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയിരുന്നു എന്നാണു പ്രദേശവാസികള്‍ പറയുന്നത്.

മൂന്നാറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായ നിധീഷും ദിനേശും പെട്ടിമുടിയിലെത്തി അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നിധീഷിന്റെ മൃതശരീരം കിട്ടി. ഇവരൊന്നും കമ്പനി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അല്ല. അടുത്തിടെ ലയത്തില്‍ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷം നടന്നപ്പോള്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു. ഇവരില്‍ എത്രപേര്‍ മടങ്ങിയെന്നതിനു കൃത്യതയില്ല. കമ്പനി കണക്കുപ്രകാരം 27 ഉം ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 22 ഉം ആളുകളെ കാണാതായിട്ടുണ്ട്. രണ്ട് ദിവസം കൂടി രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാല്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം സാധ്യമാകും.

രക്ഷാ പ്രവര്‍ത്തനത്തില്‍ ഇന്നലെ 17 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 43ആയി. പൊലീസിന്റെ ഡോഗ് സ്‌ക്വാഡാണ് മൃതദേഹങ്ങള്‍ കിടന്ന മൂന്നിടങ്ങള്‍ കണ്ടെത്തിയത്.മണ്ണിനടിയില്‍പ്പെട്ട 27 പേരെ കണ്ടെത്താനുണ്ട് എന്നാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിന് ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ യൂണിറ്റ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചു.അദ്ദേഹത്തെ തിരിച്ചയച്ചു. സംഘത്തിലുള്ളവരും മടങ്ങി. െപട്ടിമുടിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ മറയൂരിന് സമീപം ലക്കത്ത് ലയങ്ങള്‍ക്കു സമീപം ചെറിയ ഉരുള്‍പൊട്ടലുണ്ടായെങ്കിലും അപകടമില്ല.

ഇന്നലെ രാവിലെ മുതല്‍ ചെറുതും വലുതുമായ പത്ത് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് ഓരോ മേഖലയിലെയും മണ്ണു മാറ്റിയായിരുന്നു തിരച്ചില്‍. കൂടാതെ ആളുകള്‍ പുഴയില്‍ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകി നദിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇത്തരത്തിലെ പരിശോധന ഇനിയും തുടരും. പരമാവധി മൃതദേഹങ്ങള്‍ കണ്ടെത്താനാണ് അന്വേഷണം. ദുരന്തനിവാരണ സേനയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും എട്ട് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അതിനിടെ മുന്‍കരുതലായി പെട്ടിമുടിയിലെ അവശേഷിച്ച എസ്റ്റേറ്റ് ലയങ്ങള്‍ കെ.ഡി.എച്ച്.പി കമ്പനി ഒഴിപ്പിച്ചു. കന്നിമല എസ്റ്റേറ്റിലെ ലയങ്ങളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. പരിശോധനകളും പഠനങ്ങളും മറ്റും കഴിഞ്ഞ് അപകട സാധ്യതയില്ലെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഇനി ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അബ്രഹാം പറഞ്ഞു.

പെട്ടിമുടിയിലുണ്ടായ ദുരന്തം ഞെട്ടലുളവാക്കിയിരിക്കുകയാണ്. മറ്റ് ലയങ്ങളില്‍ അപകടസാധ്യതയുള്ളപ്പോള്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് പെട്ടിമുടിയിലേക്കായിരുന്നു. അത്രയധികം സുരക്ഷിതവും, വിശ്വാസവുമായിരുന്നു പെട്ടിമുടി. പക്ഷേ ദുരന്തം ഇത്തവണ ഈ ലയങ്ങളെ തേടിയെത്തിയത് വിശ്വസിക്കാനായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കമ്പനി പ്രഖ്യാപിച്ചതായി എം.ഡി പറഞ്ഞു.

ദുരന്തത്തില്‍പെട്ട ഉറ്റവരെയും ബന്ധുക്കളെയും തേടി കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ പെട്ടിമുടിയിലേക്കെത്തുന്നത്. സാമൂഹിക അകലമോ കോവിഡ് മാനദണ്ഡങ്ങളോ പലരും പാലിക്കാത്ത സ്ഥിതിയുമുണ്ട്. തമിഴ്നാട്ടില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.

പെട്ടിമുടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കും. ഇതിനുള്ള മുറി കണ്ടെത്തും. പരിശോധന നടത്തി മാത്രമേ തമിഴ്നാട്ടില്‍ നിന്നുള്ളവരെ കടത്തിവിടുകയുള്ളൂവെന്നും കലക്ടര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category