1 GBP = 93.50 INR                       

BREAKING NEWS

രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ക്വാറന്റൈന്‍ സെന്ററില്‍ എത്തി സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചത് സിവില്‍ ഓഫീസര്‍ നിസാര്‍ അരിമ്പ്ര എന്ന് സോഷ്യല്‍ മീഡിയ; കേരളപൊലീസ് അങ്ങനെ സല്യൂട്ട് നല്‍കാനായി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂര്‍ പൊലീസ്; സണ്ണി വെയ്നിലൂടെ വൈറലായ ഫോട്ടോയില്‍ അന്വേഷണം

Britishmalayali
kz´wteJI³

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തകരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പോയി പൊലീസുകാരന്‍ സല്യൂട്ട് ചെയ്ത ഫോട്ടോയില്‍ അന്വേഷണത്തിന് ഉത്തരവ്. രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പലരും ക്വാറന്റീനിലാണ്. ഇവര്‍ക്ക് ആദരസൂചകമായി സല്യൂട്ട് നല്‍കുന്ന പൊലീസുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം.

കണ്‍ട്രോള്‍ റൂമില്‍നിന്ന് സ്പെഷല്‍ ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരത്തില്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐയോട് എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരന്‍ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സിനിമാതാരങ്ങള്‍ അടക്കം ഒട്ടേറെ പേരാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു...Big Salute' സണ്ണി വെയ്ന്‍ കുറിച്ചു. ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം തുടങ്ങിയത്.

കരിപ്പൂരിലെ വിമാന ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പ്രദേശവാസികള്‍ക്കുള്ള അഭിനന്ദനങ്ങളാണ് മലയാളികളുടെ സമൂഹമാധ്യമങ്ങളില്‍ മുഴുവനും. പൊലീസും അഗ്നിശമന സേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ അഭിനന്ദനങ്ങള്‍ നേരുകയാണ് നിരവധി പേര്‍. രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ ക്വാറന്റീനിലാണ്. ഇവിടെ എത്തിയാണ് പൊലീസ് സല്യൂട്ട് ചെയ്തത്.

സോഷ്യല്‍ മീഡിയയിലെ ചിത്രം പൊലീസ് നിഷേധിക്കുകയാണ്. കരിപ്പൂര്‍ പൊലീസ് ഇത് നിഷേധിച്ചു. കേരളപൊലീസ് അങ്ങനെ സല്യൂട്ട് നല്‍കാനായി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റേതെങ്കിലും സുരക്ഷാ വിഭാഗത്തിലുള്ളവരാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അന്വേഷണം.

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേര്‍ മരണമടഞ്ഞിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. കനത്ത മഴയേയും കോവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളില്‍ എത്തിക്കാനും പ്രദേശത്തുള്ളവര്‍ വലിയ ജാഗ്രതയായിരുന്നു കാണിച്ചിരുന്നത്. ഇത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കി.

കരിപ്പൂരില്‍ നാടിനെ നടുക്കിയ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആദരവ് നല്‍കുകയാണ് ലോകം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരെയും പ്രദേശവാസികളെയും കുറിച്ച് വാക്കുകള്‍ ഇല്ലാതെയാണ് ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സമൂഹ മാധ്യമങ്ങളിലും നേരിട്ടും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ എത്തിയത്.

കരിപ്പൂര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരും കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലങ്ങളില്‍ അഞ്ചരയോടെ കേരള പൊലീസ് എത്തുകയും തുടര്‍ന്ന് സല്യൂട്ട് നല്‍കി ആദരിക്കുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. സിവില്‍ ഓഫീസര്‍ നിസാര്‍ അരിമ്പ്ര എത്തിയാണ് ഇവരെ സല്യൂട്ട് നല്‍കി ആദരിച്ചത് എന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. കൊണ്ടോട്ടി നിവാസികളായ ഇവരുടെ അവസരോചിതമായ ഇടപെടലാണ് വിമാന ദുരന്തത്തിന് വ്യാപ്തിയും മരണനിരക്കും കുറച്ചത്.

വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ഇടയില്‍ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളര്‍ന്നിരുന്നു.

വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. നിലവില്‍ 115 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 57 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category