1 GBP = 93.50 INR                       

BREAKING NEWS

ഖുര്‍ ആനിലെ സത്യം അറിയാന്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവില്‍ കസ്റ്റംസ്; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതും സ്വര്‍ണ്ണ കടത്തിനെന്ന സംശയവും സജീവം; ലൈഫ് മിഷനിലെ കോണ്‍സുലേറ്റ് ഇടപെടലില്‍ സിബിഐ അന്വേഷണ ആവശ്യവുമായി അനില്‍ അക്കരെ എംഎല്‍എ; ജലീലും പിണറായി സര്‍ക്കാരും വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന വിലയിരുത്തലില്‍ കേന്ദ്രം; സ്വപ്നാ സുരേഷിന്റെ കമ്മീഷനില്‍ കടുത്ത നടപടിക്ക് സാധ്യത

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഎഇ കോണ്‍ലുസേറ്റ് വഴി എത്തിയ റംസാന്‍ കിറ്റിനൊപ്പം ഖുര്‍ ആന്‍ എന്ന പേരില്‍ പാഴ്‌സലുകള്‍ മലപ്പുറത്തേക്ക് എത്തിച്ച സംഭവത്തില്‍ ദുരൂഹതയെന്ന നിലപാടില്‍ ഉറച്ച് കസ്റ്റംസ്. ഗവര്‍ണ്ണറുടെ അനുമതിയോടെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ സജീവമാണ്. രാഷ്ട്രീയ വിവാദങ്ങള്‍ പരിഗണിച്ച് കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. ഖുര്‍ ആന്‍ അയയ്ക്കുന്ന നിലപാടില്ലന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതും ജലീല്‍ വിഷയത്തില്‍ നിര്‍ണ്ണായകമാകും.

അതിനിടെ റെഡ് ക്രസന്റ് വഴി ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭൂമി വാങ്ങിയതിലും നിര്‍മ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസര്‍ക്കാര്‍ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനില്‍ അക്കര കത്തില്‍ ആരോപിക്കുന്നു. ഇതും പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

എല്ലാവിധ നയതന്ത്ര മാനദണ്ഡങ്ങളും ലംഘിച്ചാണ് കോണ്‍സുലേറ്റുമായി മന്ത്രി ജലീല്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസും എന്‍ഐഎയും കരുതുന്നു. തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കയറ്റി അയച്ചത് ഖുര്‍ ആര്‍ പൊതികളായിരുന്നെന്നത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. ലൈഫ് മിഷനിലെ സ്വപ്നയുടെ ഇടപെടലും കസ്റ്റംസും എന്‍ഐഎയും പരിശോധിക്കും. യുഎഇ സര്‍ക്കാരിന് കീഴിലെ സംഘടനയില്‍ നിന്ന് സഹായം നേടിയ സാഹചര്യത്തിലാണ് ഇത്.

250 പെട്ടികളാണ് സിആപ്റ്റില്‍ എത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്യുക. ഇത്രയധികം ഖുര്‍ ആന്‍ എന്തിനാണ് സി ആപ്റ്റില്‍ എത്തിച്ചതെന്ന അന്വേഷണമാണ് കസ്റ്റംസ് നടത്തിയത്. മാത്രമല്ല, ഈ കൈമാറ്റം നടന്ന ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ജലീല്‍ ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. മലപ്പുറത്തേക്ക് പോയ വാഹനങ്ങളില്‍ ഒരെണ്ണം ബംഗളൂരുവിലേക്ക് പോയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുകയെന്നത് യു.എ.ഇ. സര്‍ക്കാരിന്റെ നയമല്ലെന്നും സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുര്‍ ആന്‍ അയക്കാറുണ്ടെന്നും യുഎഇ പ്രതിനിധി വിശദീകരിച്ചിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്നും യുഎഇ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മാതൃഭൂമി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്.

മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോര്‍ട്ടിലെ വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് മാതൃഭൂമി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. യു.എ.ഇ. കോണ്‍സുലേറ്റ് അയച്ച വിശുദ്ധ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകള്‍ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു ജലീലിന്റെ ന്യായീകരണം. എന്നാല്‍, മതഗ്രന്ഥങ്ങള്‍ അയക്കുന്നത് യുഎഇയുടെ നയമല്ലെന്ന് വ്യക്തമായതോടെ ചര്‍ച്ച സജീവമായി. ഈ സാഹചര്യത്തിലാണ് ജലീലിനോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കസ്റ്റംസ് തയ്യാറെടുക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂര്‍ക്കാവിലെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങി(സി-ആപ്റ്റ്)ല്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. രേഖകളില്‍ ഉള്‍പ്പെടാത്ത ചില പാഴ്‌സലുകള്‍ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്‌സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിന്റെ നീക്കങ്ങള്‍.

ഇതിനൊപ്പമാണ് ലൈഫ് മിഷനിലെ ആരോപണങ്ങള്‍ സജീവമാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം സംബന്ധിച്ച് 2019 ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടതാണ്. 140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. സ്ഥലം എംഎല്‍എയില്‍ നിന്നു പോലും മറച്ച് വച്ചാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. അഞ്ചിലധികം നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വഴി നേരത്തെ 5 മീറ്ററില്‍ താഴെയായിരുന്നു. 2 ഏക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്തതിന് ശേഷമാണ് ഇതിലേക്കുള്ള വഴി വിലകൊടുത്ത് വാങ്ങുന്നത്. ഈ നടപടി തികച്ചും നിയമവിരുദ്ധവും അഴിമതിയുമാണ്.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയില്‍ 1 കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി കൊടുത്തതായി വാര്‍ത്തയായി വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് അനില്‍ അക്കരെ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category