1 GBP = 94.80 INR                       

BREAKING NEWS

അമ്മയുടെ സഹോദരിയും കാമുകനും ചേര്‍ന്ന് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പീഡനം ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ അമ്മ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയ വേളയില്‍; ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതി; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെ പൊലീസിനെ സമീപിച്ചു; ഇരുവരും അറസ്റ്റില്‍

Britishmalayali
kz´wteJI³

പൂണെ: പതിനാറുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും കാമുകനും ചേര്‍ന്ന് ലൈംഗികമായി പീഡിച്ചു. കുട്ടിയുടെ അമ്മ തന്നെയാണ് സഹോദരിക്കും കാമുകനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. ലോക്ക് ഡൗണിനിടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

'നഗരത്തിലെ സബര്‍ബിലെ താമസക്കാരാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും. ലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ കുട്ടി ഉള്‍പ്പെടെ നാല് മക്കളെയും അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന കാമുകനുമായി ചേര്‍ന്ന് അമ്മയുടെ സഹോദരി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് ഇവര്‍ പരാതിയുമായി കോന്‍ധ്വാ പൊലീസിനെ സമീപിച്ചത്.

പ്രതികളെ രണ്ട് പേരെയും അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റമായതില്‍ ജയില്‍ വാറണ്ടാണ് കോടതി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ കോവിഡ് ബാധിതരാണെന്ന് വ്യക്തമായതോടെ ജയില്‍ അധികൃതര്‍ ഇവരെ പ്രവേശിപ്പിക്കാന്‍ വിസ്സമ്മതിച്ചു. ആ സാഹചര്യത്തില്‍ ഇവരെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category