1 GBP = 93.20 INR                       

BREAKING NEWS

എതിരാളിയെ കൊലപ്പെടുത്തിയത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാന്‍; കാമുകിയുമായി ഇന്ത്യയിലേക്കെത്തിയത് പ്രോട്ടീന്‍ പൗഡര്‍ വിതരണ ഏജന്റായും; തമിഴ്നാട്ടില്‍ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്നത് തമിഴ്പുലികളുമായി വരെ ബന്ധമുള്ള യുവ അഭിഭാഷകയും; മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപം മാറ്റിയത് ആരും ഒരുകാലവും തിരിച്ചറിയാതിരിക്കാനും; ശ്രീലങ്കന്‍ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തില്‍ അന്വേഷണവുമായി റോയും

Britishmalayali
kz´wteJI³

ചെന്നൈ: കുപ്രസിദ്ധ ശ്രീലങ്കന്‍ അധോലോക നേതാവ് അങ്കോട ലോക്ക രണ്ട് വര്‍ഷത്തിലേറെയി ഇന്ത്യയില്‍ കഴിഞ്ഞിട്ടും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതിരുന്നത് മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിനാല്‍. ഇക്കാര്യത്തില്‍ ദേശീയ രഹസ്യാനേഷണ ഏജന്‍സിയായ റോയാണ് വ്യക്തത വരുത്തിയത്. അങ്കോട ലോക്ക മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റം വരുത്തിയാണ് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് റോ സ്ഥിരീകരിച്ചിട്ടുണ്ട്. റോയുടെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രദീപ് സിങ് എന്ന ഐഡന്റിറ്റിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റം വരുത്തി 2018 മുതല്‍ കോയമ്പത്തൂരില്‍ താമസിച്ചിരുന്നയാള്‍ അങ്കോട ലോക്കയാണെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.

റോയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ എത്തി ഐജി അടക്കുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തിയിരുന്നു. ലോക്കയ്ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് സൂചന. ജൂലൈ മൂന്നിന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു ലോക്കയുടെ മരണം. അബോധാവസ്ഥയില്‍ എത്തിച്ച ലോക്ക മണിക്കുറുകള്‍ക്കകം മരിച്ചു. പ്രദീപ് സിങ്ങെന്ന പേരിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കൂടെ വന്നിരുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം അടുത്ത ദിവസം രാവിലെ മൃതദേഹം ഏറ്റുവാങ്ങി മധുരയിലെത്തിച്ചു ദഹിപ്പിച്ചു.

35കാരനായ അങ്കോട ലോക്ക രണ്ട് വര്‍ഷത്തുലധികം തമിഴ്നാട്ടിലെ കോയമ്പത്തൂരിലുണ്ടായിരുന്നു എന്ന വിവരം മരണശേഷമാണ് പൊലീസ് അറിയുന്നത്. ശ്രീലങ്കയില്‍ നടന്ന ഏറ്റുമുട്ടലില്‍ എതിരാളികളില്‍ ഒരാളെ കൊലപ്പെടുത്തി അയാളുടെ ഭാര്യയെ സ്വന്തമാക്കിയ ശേഷമാണ് ലോക്ക ഇന്ത്യയിലേക്ക് കടന്നത്. 2018 ലാണ് ലോക്ക കാമുകിക്കൊപ്പം കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കുന്നത്. ജിമ്മുകള്‍ക്ക് പ്രോട്ടീന്‍ പൗഡര്‍ വിതരണം ചെയ്യുന്ന പ്രദീപ് സിങ് എന്നയാളായാണ് ലോക്ക തമിഴ്നാട്ടില്‍ ജീവിച്ചത്. ശ്രീലങ്കന്‍ മുനമ്പ് കേന്ദ്രമാക്കി ലഹരി, ആയുധ കടത്തു നടത്തുന്ന മധുമഗ ലസന്ത ചന്ദന പെരേരയെന്ന അങ്കോട ലോക്ക ജൂലൈ 3ന് കോയമ്പത്തൂരില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഹൃദയഘാതമാണ് മരണകാരണമെന്നും ലോക്കയെ എതിരാളികള്‍ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. കൊല്ലപ്പെട്ടത് ലോക്കയാണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചുവെങ്കിലും

അങ്കോട ലക്കയെ ജൂലൈ ആദ്യം ഇന്ത്യയില്‍വെച്ച് വിഷം കൊടുത്തുകൊന്നു എന്നാണ് ശ്രീലങ്കന്‍ പൊലീസിന്റെ നി?ഗമനം. ശ്രീലങ്കന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് അദ്ദേഹത്തോടൊപ്പം ഇന്ത്യയില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ അയാളുടെ എതിരാളികള്‍ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളെ വീഡിയോ സ്ട്രീമിങ് വഴി ശവസംസ്‌കാരം കാണാന്‍ അനുവദിച്ചിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നുപേരെ കോയമ്പത്തൂര്‍ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കോട ലക്കയുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് മൂന്ന് പേരെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അമാനി തഞ്ചി, ശിവകാമി സുന്ദരി, ധ്യാനേശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. അങ്കോട ലക്ക, പെണ്‍സുഹൃത്ത് അമാനി താന്‍ചി മുഖാരിയ എന്നിവര്‍ക്ക് കോയമ്പത്തൂര്‍, ബംഗാള്‍ വിലാസത്തില്‍ രണ്ട് വ്യാജ ആധാര്‍ കാര്‍ഡുകളും മേല്‍വിലാസങ്ങള്‍ തെളിയിക്കുന്ന രേഖകളും നല്‍കിയത് മധുര സ്വദേശിനിയായ അഡ്വ. ശിവകാമി സുന്ദരിയാണെന്ന് വ്യക്തമായിട്ടുണ്ട്.

പിടിയിലായ ശിവകാമിയുടെ കുടുംബത്തിന് തമിഴ് പുലികളുമായി ബന്ധം ഉണ്ടെന്നു കണ്ടെത്തി. എല്‍ടിടിയെ പിന്തുണച്ചതിന് ശിവകാമിയുടെ അച്ഛന്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ഇവരുടെ ബാങ്ക് ഇടപാടുകളില്‍ പരിശോധന തുടങ്ങി. വിദേശത്തു നിന്നുവന്ന പണം സംബന്ധിച്ചാണ് അന്വേഷണം. അറസ്റ്റിലാകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന അമാനിയെ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ഇവരെ അതീവ സുരക്ഷാ ജയിലായ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീലങ്കയില്‍ നടന്ന ഏറ്റുമുട്ടലില്‍ അങ്കോട ലക്കയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയ എതിര്‍സംഘാംഗങ്ങളിലെ പ്രധാനിയുടെ ഭാര്യയാണ് അമാനി. ഏറ്റുമുട്ടലിന് ശേഷം യുവതിയെ അങ്കോട ലക്ക തന്റെ ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അമാനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം ഗര്‍ഭിണിയായ ഇവരെ ഗര്‍ഭം അലസിയതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കേണ്ടിവന്നത്.

ബംഗാള്‍ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് എത്തിച്ചുനല്‍കിയ ബംഗാളിയെ പൊലീസ് തിരയുകയാണ്. കോയമ്പത്തൂരില്‍ അങ്കോട ലക്ക താമസിച്ച വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍, ആധാര്‍ കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍, സെല്‍ഫോണുകള്‍, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. അങ്കൊട ലക്ക ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഒളിവില്‍ താമസിക്കാനായി സഹായമൊരുക്കിയത് ശിവകാമി സുന്ദരിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സുഹൃത്തായ ഈറോഡ് സ്വദേശി ധ്യാനേശ്വരന്‍ തിരുപ്പൂരില്‍ വാടക വീടെടുത്തു നല്‍കുകയും പിന്നീട് കോയമ്പത്തൂര്‍ വിലാസം സംഘടിപ്പിച്ച് ആധാര്‍ കാര്‍ഡ് എത്തിച്ചുനല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category