kz´wteJI³
ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. രാത്രികാലങ്ങളിലും ചിനൂക് ഹെലികോപ്റ്റര്‍ പറത്തി വ്യോമസേന. ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലാണ് വ്യോമസേന ചിനൂക് ഹെലികോപ്റ്റര്‍ രാത്രിയില്‍ പറത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള ഇവിടേക്ക് രാത്രികാലങ്ങളില്‍ സേനയ്ക്കാവശ്യമായ ആയുധങ്ങളും മറ്റ് സാധനങ്ങളും എത്തിക്കാനാകുമോ എന്ന പരിശോധനയുടെ ഭാ?ഗമായാണ് ചിനൂക് പറത്തിയത്.
ഉയര്‍ന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചിനൂക്. വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം. അമേരിക്കന്‍ നിര്‍മ്മിത ചിനൂക്കിന് രാത്രിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അഫ്ഗാന് യുദ്ധസമയത്ത് അവിടുത്തെ മലനിരകളില്‍ കാര്യക്ഷമമായ പോരാട്ടത്തിന് അമേരിക്കന്‍ സൈന്യത്തെ സഹായിച്ചതില്‍ ചിനൂക്കിന്റെ സാന്നിധ്യം ഒരു ഘടകമാണ്. ഇതിന്റെ മുന്നിലും പിന്നിലും അതീവ ശക്തിയേറിയ യന്ത്രത്തോക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. താഴെയുള്ള സൈന്യത്തിന് പിന്തുണ നല്കാന് ഇതിലൂടെ സാധിക്കും.
അക്സായ് ചിന്നില്‍ വന്‍തോതില്‍ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദൗലത് ബേഗ് ഓള്‍ഡിയില്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ പറത്താന്‍ വ്യോമസേന തീരുമാനിച്ചത്. ഡിബിഒയില്‍ വിമാനമിറക്കാന്‍ സാധിക്കാതെ വന്നാല്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ ചിനൂക് ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വരും. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓള്‍ഡി യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിബിഒ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. ഇത്രയും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചിനൂക് രാത്രിയില്‍ എത്തിച്ച് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലാണ് പരിശോധന നടക്കുന്നത്.
രാത്രിയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന ചിനൂക്കിന്റെ മെച്ചം. ലോകത്തു നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണു അമേരിക്കന്‍ നിര്‍മ്മിതമായ ചിനൂക്. 1962ലാണ് ഹെലികോപ്റ്റര്‍ ആദ്യ പറക്കല്‍ നടത്തിയത്. അഫ്ഗാനിസ്ഥാന്, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ യുഎസ് സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ലുള്ള ദൗലത് ബേഗ് ഓള്‍ഡി ഇന്ത്യന്‍ സൈന്യത്തിന്റെ യഥാര്‍ഥ നിയന്ത്രണരേഖയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഇവിടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
ദാര്‍ബൂക്കില്‍ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മ്മിച്ചതോടെ സൈനികസാമഗ്രികള്‍ അതിര്‍ത്തിയിലെത്തിച്ച് തങ്ങളുടെ അധീനതയിലുള്ള അക്സായ് ചിന് ഇന്ത്യ തിരിച്ചു പിടിക്കുമോയെന്ന് ചൈന വല്ലാതെ ഭയപ്പെട്ടിരുന്നു. സൈനിക തന്ത്രപരമായും സാമ്പത്തികപരമായും ചൈനയെ സംബന്ധിച്ചിടത്തോളം അക്സായ് ചിന് പരമപ്രധാനമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam