1 GBP = 93.20 INR                       

BREAKING NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായിട്ടും ഡാം തുറക്കാനുള്ള നടപടികളിലേക്ക് കടക്കാതെ തമിഴ്നാട്; രണ്ടാം ജാ?ഗ്രതാ നിര്‍ദ്ദേശം ഇനിയും നല്‍കിയില്ല; തീരവാസികളെ മാറ്റിപ്പാര്‍ക്കാന്‍ ക്യാമ്പുകള്‍ സജ്ജമാക്കി കേരളം

Britishmalayali
kz´wteJI³

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിട്ടും ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ തമിഴ്നാട്. ജലനിരപ്പ് 136 അടിയാകുമ്പോള്‍ തുറന്നുവിടണമെന്നാണ് കേരളത്തിന്റെ ആവശ്യമെങ്കിലും ഇതുവരെയും തമിഴ്നാട് രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം ഇനിയും നല്‍കിയിട്ടില്ല. രണ്ടാമത്തെ ജാ?ഗ്രതാ നിര്‍ദ്ദേശത്തിന് ശേഷം തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ച ശേഷം മൂന്നാമത്തെ ജാഗ്രതാ നിര്‍ദ്ദേശത്തോടെയാണ് ഷട്ടറുകള്‍ തുറക്കേണ്ടത്. എന്നാല്‍, ഇനിയും രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ തമിഴ്നാട് തയ്യാറാകാത്തത് കേരളത്തിനും തലവേദന സൃഷ്ടിക്കുന്നു.

വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ക കനത്ത മഴയെത്തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്ന് 136 അടിയിലെത്തിയത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും എന്നറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവെച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഉപസമിതി സന്ദര്‍ശനം മാറ്റിയത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കളയാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.

തമിഴ്നാടിന്റെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ് കേരളം. ഒന്നാം ജാഗ്രതാ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുന്നതോടെ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. 500 കുടുംബങ്ങളിലെ 2000ത്തോളം ആളുകളെയാണ് മാറ്റുക. 12 ക്യാംപുകള്‍ ഇതിനായി സജ്ജമാക്കി. മൂന്നാമത്തെ മുന്നറിയിപ്പിനു ശേഷം മാത്രമേ സ്പില്‍വേകള്‍ തുറക്കൂ. ഏതു നിമിഷവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category