1 GBP = 94.80 INR                       

BREAKING NEWS

ചികിത്സയില്‍ കഴിയുന്ന 115 പേരില്‍ 14 പേരുടെ നില ഗുരുതരം; യാത്രക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്; രക്ഷാപ്രവര്‍ത്തകര്‍ സ്വയം ക്വാറന്റീനില്‍ പോയും മാതൃകയായി; വിമാനാപകടം ലാന്‍ഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്ന വിലയിരുത്തി കേസെടുത്ത് സംസ്ഥാന പൊലീസും; വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും; ഇന്‍ഷുറന്‍സിന് പൊലീസ് അന്വേഷണം അനിവാര്യമെന്നും റിപ്പോര്‍ട്ട്; കരിപ്പൂരില്‍ യഥാര്‍ത്ഥ കാരണം ഇനിയും അജ്ഞാതം

Britishmalayali
kz´wteJI³

കോഴിക്കോട്: വിമാനാപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 115 പേരില്‍ 14 പേരുടെ നില ഗുരുതരം. 57 പേര്‍ ആശുപത്രി വിട്ടു. വിമാനത്തില്‍ സഞ്ചരിച്ച 2 പേര്‍ മാത്രമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. എങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ജാഗ്രത എടുക്കേണ്ടതാണ്. ഇവരെല്ലാം ക്വാറന്റീനില്‍ പോയി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മരിച്ച ഒരാള്‍ക്കും ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പരുക്കേറ്റവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യവകുപ്പ് നേരിട്ടു സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബില്ലുകള്‍ പരുക്കേറ്റവരെ നേരിട്ട് ഏല്‍പിക്കരുതെന്ന് സ്വകാര്യ ആശുപത്രികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. അതിനിടെ : വന്ദേഭാരത് ദൗത്യം തുടരുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പുര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. കരിപ്പുരിലെ അപകടം ദൗത്യത്തെ ബാധിക്കില്ല.വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന വിമാനങ്ങള്‍ക്കു കുഴപ്പമില്ലെന്നും ദൗത്യം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കരിപ്പൂര്‍ വിമാന അപകടത്തില്‍ യഥാര്‍ത്ഥ കാരണം ഇനിയും പുറത്തു വന്നിട്ടില്ല. ഇതില്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

അതിനിടെ കരിപ്പൂരില്‍ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസും എത്തിക്കഴിഞ്ഞു. മലപ്പുറം അഡീഷനല്‍ എസ്പി: ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ സംഘമാണു രൂപീകരിച്ചത്. വ്യോമയാന മന്ത്രാലയത്തിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ അവര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മലപ്പുറം ഡിവൈ.എസ്പി. ഹരിദാസനാണ് പൊലീസ് സംഘത്തിലെ മുഖ്യഅന്വേഷണോദ്യോഗസ്ഥന്‍. എ.എസ്പി. ഹേമലത, ഇന്‍സ്‌പെക്ടര്‍മാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി. തങ്കച്ചന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്

വിമാനാപകടം ലാന്‍ഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. കരിപ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമര്‍പ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു.

അപകടത്തില്‍പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്.അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയാറാക്കിയത്. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് 91 പേര്‍ കോഴിക്കോട് ജില്ലയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയിലെ ഏഴ് ആശുപത്രികളിലായി ചികിത്സയിലുള്ള 91 പേരില്‍ 20 പേര്‍ കുട്ടികളാണ്. 11 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. അതില്‍ മൂന്നുപേര്‍ ജീവന്‍രക്ഷ ഉപകരണത്തി?ന്റെ സഹായത്തോടെയാണ് കഴിയുന്നത്.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു. നിലവില്‍ 115 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നത്. അതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സ തുടരുന്നത്. 57 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

കോട്ടക്കല്‍ അല്‍മാസ് ആശുപത്രി രണ്ട് പേര്‍, പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രി 16 പേര്‍, മഞ്ചേരി കൊരമ്പയില്‍ ആശുപത്രി ഒരാള്‍, മഞ്ചേരി മലബാര്‍ ആശുപത്രി ഒരാള്‍, കോഴിക്കോട് മിംസ് ആശുപത്രി 32പേര്‍, കോട്ടക്കല്‍ മിംസ് അഞ്ചു പേര്‍, പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി രണ്ട് പേര്‍, കോഴിക്കോട് മൈത്രി ആശുപത്രി 10പേര്‍, കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രി 22പേര്‍, കോഴിക്കോട് ഇഖ്റ ആശുപത്രി അഞ്ചു പേര്‍, പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്‍പത് പേര്‍, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേര്‍ എന്നിങ്ങനെയാണ് പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള കണക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category