1 GBP = 94.80 INR                       

BREAKING NEWS

സ്വപ്നാ സുരേഷ് യുഎപിഎ കേസില്‍ പ്രതി തന്നെ; ജാമ്യാപേക്ഷ തള്ളി കൊച്ചിയിലെ എന്‍ഐഎ കോടതി; അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ തൃപ്തികരമെന്ന് വിലയിരുത്തി കോടതി; കേസ് ഡയറിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ച് ജാമ്യം നിരാകരിക്കല്‍; സ്വര്‍ണ്ണ കടത്ത് കേസില്‍ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവില്‍ ദേശീയ അന്വേഷണ ഏജന്‍സി; ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാന്‍ സ്വപ്നയുടെ അഭിഭാഷകരും

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്നാ സുരേഷിന്റെ ജാമ്യ ഹര്‍ജി എന്‍ഐഎ കോടതി തള്ളി. ഇതോടെ സ്വപ്നാ സുരേഷ് യുഎപിഎ കേസില്‍ പ്രതിയായി തുടരും. അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ തൃപ്തികരമെന്ന് വിലയിരുത്തിയാണ് കോടതി നടപടി. കേസ് ഡയറിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചാണ് ജാമ്യം നിരാകരിക്കല്‍. ഇതോടെ സ്വര്‍ണ്ണ കടത്ത് കേസില്‍ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തുകയാണ്. ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാന്‍ സ്വപ്നയുടെ അഭിഭാഷകരും തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദം ഹൈക്കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം.

എന്‍ഐഎ കോടതിയില്‍ കേസില്‍ യുഎപി നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകര്‍ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ യുഎപിഎ നിലനില്‍ക്കും. സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു. കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇതാണ് തള്ളിയത്. ഇതോടെ കേസ് അന്വേഷണത്തില്‍ എന്‍ഐഎയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരും.

കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചിരിക്കുന്നത്. കേസിന്റെ സമയത്ത് കേരളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സ്വപ്ന തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category