1 GBP = 94.80 INR                       

BREAKING NEWS

50 ലക്ഷത്തിലധികം കോവിഡ് രോഗികളുമായി അമേരിക്കയുടെ കുതിപ്പ്; 20 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ശക്തമാകുന്നു; ഒരു ലക്ഷം കോവിഡ് മരണങ്ങളുമായി ബ്രസീലില്‍ കൊറോണയുടെ തേരോട്ടം; അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കൊറോണയുടെ പ്രഹരം മാരകമാകുമ്പോള്‍

Britishmalayali
kz´wteJI³

യൂറോപ്പിനെ കശക്കിയെറിഞ്ഞ കൊറോണയെന്ന രാക്ഷസ വൈറസ് ഇപ്പോള്‍ തേരോട്ടം നടത്തുന്നത് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ്. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞപ്പോള്‍, തെക്കേ അമേരിക്കയിലെ ബ്രസീലില്‍ മരണം 10 ലക്ഷം കഴിഞ്ഞിരിക്കുന്നു. 1 ലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ രണ്ടേരണ്ട് രാജ്യങ്ങളായി മാറിയിരിക്കുകയാണ് അമേരിക്കയും ബ്രസീലും.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്നലെയാണ് അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞത്. എന്നാല്‍ പരിശോധനാ പരിമിതികള്‍ മൂലം കോവിഡ് ബാധിച്ചവരെ മുഴുവനും പരിശോധിക്കാന്‍ ആയിട്ടില്ലെന്നും രേഖപ്പെടുത്തിയതിന്റെ പത്തിരട്ടി കോവിഡ് രോഗികള്‍ അമേരിക്കയില്‍ ഉണ്ടാകാമെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ച്ചത്തെ കണക്കനുസരിച്ച് അമേരിക്കയില്‍ 50,00,603 ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,62,400 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പുതിയതായി 54,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മൊത്തം രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞത്. വൈറസ് വന്ന വഴിയെ മടങ്ങുമെന്ന് ട്രംപ് കൂടെക്കൂടെ ആവര്‍ത്തിക്കുമ്പോഴും അമേരിക്കയില്‍ യാഥാര്‍ത്ഥ്യം നേരെ വിപരീത ദിശയിലാണ്.

നിലവില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ജൂലായില്‍ ഉണ്ടായിരുന്ന 70,000 ത്തില്‍ താഴെയാണെങ്കിലും ഏതാണ്ട് 20 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന് ശക്തി കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ കാലിഫോര്‍ണിയ, ഫ്ളോറിഡ, ടെക്സാസ്, ന്യുയോര്‍ക്ക്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലാണ് 40 ശതമാനത്തിലധികം രോഗികളുള്ളത്.

രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോഴും സൗത്ത് ഡെക്കോട്ടയിലെ സ്റ്റര്‍ജിസ് മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതേയും മാസ്‌കുകള്‍ ധരിക്കാതെയും പ്രത്യക്ഷപ്പെട്ട ഇവര്‍ വീണ്ടും രോഗവ്യാപനം കൂട്ടാന്‍ ഇടയാക്കിയേക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

ഒരു ലക്ഷം കോവിഡ് മരണങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ബ്രസീല്‍
ഇന്നലെ 905 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഒരു ലക്ഷം കോവിഡ് മരണങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ രാഷ്ട്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍. അമേരിക്കയാണ് ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ രാക്ഷ്ട്രം. 1,00,477 കോവിഡ് മരണങ്ങളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം  പൊട്ടിപ്പുറപ്പെട്ട് ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രസീലില്‍ 50,000 പേര്‍ മരിച്ചിരുന്നു. എന്നാല്‍ മരണ സംഖ്യ 1 ലക്ഷം ആകാന്‍ പിന്നീട് വെറും 50 ദിവസങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളു. അതേസമയം പരിശോധനാ പരിമിതികള്‍ മൂലം ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും ആരോപണമുയരുന്നുണ്ട്. ഇത് മരണസംഖ്യയേ ഇനിയും ഉയര്‍ത്തിയേക്കാം.

അമേരിക്കയില്‍ ട്രംപ് ചെയ്തത് പോലെ ബ്രസീലിയന്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സോനാരോയും കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ ശക്തി കുറച്ചുകണ്ടതാണ് സ്ഥിതി ഇത്ര വഷളാകാന്‍ കാരണം എന്നാണ് ആരോപിക്കപ്പെടുന്നത്. സംസ്ഥാനങ്ങളും തദ്ദേശ ഭരണകൂടങ്ങളും എടുത്ത സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള പല നിയമങ്ങളേയും തള്ളിക്കളഞ്ഞിരുന്നു ബൊല്‍സോനരോ. മാത്രമല്ല, ട്രംപിനെ പോലെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ആരാധകനായിരുന്ന ബ്രസീലിയന്‍ പ്രസിഡണ്ട് ആദ്യഘട്ടത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ പോലും എതിര്‍ത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category