1 GBP = 99.40INR                       

BREAKING NEWS

സ്വര്‍ണ്ണ കടത്തിനെ ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തണം; ഈ കേസില്‍ യുഎപിഎ നിലനില്‍ക്കും; സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടതിന് തെളിവുണ്ട്; കോണ്‍സുലേറ്റ് കടത്തില്‍ ഐടി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി; കോണ്‍സുലേറ്റ് കടത്ത് വെറുമൊരു കസ്റ്റംസ് വാദമെന്നത് തള്ളി എന്‍ഐഎ കോടതി; തീവ്രവാദത്തിന് തെളിവ് റമീസിന്റെ ബന്ധങ്ങളെന്ന വാദവും അംഗീകരിച്ചു; ഇനി സ്വപ്നാ സുരേഷിന് പുറത്തിറങ്ങല്‍ വെല്ലുവിളിയാകും

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. സ്വപ്നയുടെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യ ഹര്‍ജി അനുവദിച്ചിരുന്നുവെങ്കില്‍ അത് കേസ് അന്വേഷണത്തെ ആകെ ബാധിക്കുമായിരുന്നു. ഇനി ഈ കേസില്‍ അറസ്റ്റിലാകുന്നവര്‍ക്ക് മേലും ഇനി എന്‍ഐഎയ്ക്ക് യുഎപിഎ ചുമത്താനാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ അടക്കം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.

സ്വര്‍ണക്കടത്തില്‍ പങ്കാളിയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കാര്‍ഗോ വിട്ടുകിട്ടാനും ഇടപെട്ടു. യുഎപിഎ അനുസരിച്ചുള്ള കുറ്റമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സാമ്പത്തിക ഭീകരവാദമാണ് പ്രതികള്‍ നടത്തിയതെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. അതുകൊണ്ട് തന്നെ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും വിലയിരുത്തി. കോണ്‍സുലേറ്റ് കടത്ത് വെറുമൊരു കസ്റ്റംസ് കേസ് അല്ലെന്ന് വ്യക്തമാക്കുകായണ് കോടതി. കേസിലെ പ്രതി റമീസിന് തീവ്രവാദ ബന്ധമുണ്ടെന്ന വാദവും കോടതി കണക്കിലെടുത്തു. ഇതോടെയാണ് സ്വര്‍ണ്ണ കടത്തിനെ ഭീകര പ്രവര്‍ത്തനമായി കോടതി വിലയിരുത്തിയത്.

സംസ്ഥാനത്തും രാജ്യത്തിന് വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വാദം കേല്‍ക്കുമ്പോള്‍ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും സ്വപ്ന ശ്രമിക്കുമെന്ന് എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചതും കോടതി അംഗീകരിച്ചു. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് തള്ളുകയും ചെയ്തു. ഇതോടെ ഇനി അപ്പീലുമായി മേല്‍കോടതിയെ സ്വപ്നയുടെ അഭിഭാഷകര്‍ സമീപിക്കും.

കേസ് ഡയറിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചാണ് ജാമ്യം നിരാകരിക്കല്‍. ഇതോടെ സ്വര്‍ണ്ണ കടത്ത് കേസില്‍ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തുകയാണ്. ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാന്‍ സ്വപ്നയുടെ അഭിഭാഷകരും തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദം ഹൈക്കോടതിയില്‍ ഉയര്‍ത്താനാണ് നീക്കം. എന്‍ഐഎ കോടതിയുടെ നിലപാടുകള്‍ കണക്കിലെടുത്ത് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. എന്‍ഐഎ കോടതിയുടെ വാദം മേല്‍കോടതിയും അംഗീകരിച്ചാല്‍ 180 ദിവസം വരെ സ്വപ്നയ്ക്ക് കസ്റ്റഡിയില്‍ കഴിയേണ്ടി വരും. ഈ സമയ പരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കിയാല്‍ വിചാരണ കഴിഞ്ഞ ശേഷം മാത്രമേ പുറത്തിറങ്ങാനാകൂ.

കേസില്‍ തീവ്രവാദബന്ധമില്ലെന്നും സാമ്പത്തിക കുറ്റകൃത്യമനുസരിച്ചുള്ള കുറ്റം മാത്രമാണിതെന്നുമായിരുന്നു സ്വപ്നയുടെ വാദം.എന്‍ ഐ എ തിടുക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേസില്‍ എന്‍ ഐ എ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്ന സുരേഷ് കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും സ്വപ്നയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമായിരുന്നു എന്‍ ഐ എ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

ഉന്നത ബന്ധമുള്ളതിനാല്‍ സ്വപ്നയക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ ഐ എ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് എന്‍ ഐ എ അന്വേഷണ സംഘം ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ച കോടതി സ്വപ്നയുടെ ജാമ്യഹരജി തള്ളുകയായിരുന്നു. ഇനി സ്വപ്നയെ കസ്റ്റഡിയില്‍ വച്ച് അതിവേഗ കുറ്റപത്രം നല്‍കാനാണ് എന്‍ഐഎ ശ്രമിക്കുക. അങ്ങനെ വന്നാല്‍ കോടതി വിധി വന്ന ശേഷം മാത്രമേ സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയൂ. സ്വര്‍ണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ സാമ്പത്തിക ഭീകരവാദമെന്ന എന്‍ഐഎ അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എന്‍.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്ത യു.എ.ഇ കോണ്‍സുലേറ്റിലും സ്വപ്നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സ്വര്‍ണക്കടത്ത് കേസിന്‍ വന്‍ വെളിപ്പെടുത്തലുമായി എന്‍ഐഎ രംഗത്തെത്തിയിരുന്നു,. കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്‍ സ്വാധീനമുണ്ടായിരുന്നെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്താണ് എന്‍ഐഎ കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും അനൗപചാരികമായ ക്യാഷല്‍ റിലേഷന്‍ഷിപ്പ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

സ്വപ്നയുടെ അഭ്യുദയകാംക്ഷി ആയിരുന്നു ശിവശങ്കര്‍. സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടുനല്‍കാന്‍ ശിവശങ്കറിനെ സ്വപ്ന സമീപിച്ചിരുന്നു. എന്നാല്‍, കസ്റ്റംസിനെ വിളിക്കാന്‍ ശിവശങ്കര്‍ തയാറായില്ല. പക്ഷേ സ്വര്‍ണമായിരുന്നു ബാഗിലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. മാത്രമല്ല, സ്പേസ്പാര്‍ക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്നയാണ് തീരുമാനിച്ചിരുന്നത്. കോണ്ഡസുലേറ്റില്‍ ജോലി അവസാനപ്പിച്ച ശേഷം 1000 ഡോളര്‍ നല്‍കി അവിടെത്തെ കാര്യങ്ങള്‍ സ്വപ്ന കൈകാര്യം ചെയ്തിരുന്നു. എന്‍ഐഎ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category